പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്കാനർ: സ്ത്രീസംഘർഷങ്ങളുടെ കഥാപരിസരവായന

ഇമേജ്
  ഡോ. അസ്മ അൽ കത്വിബി; യു.എ.ഇ സാഹിത്യത്തിൽ സജീവ സാന്നിധ്യമായ, ബ്രട്ടൻലിവർപൂൾ യൂനിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഗവേഷണം പൂർത്തിയാക്കിയ എഴുത്തുകാരി. 2004 പുറത്തിറങ്ങിയ കഥാസമാഹാരം 'സ്കാനറിന്' മികച്ച പ്രതികരണമാണ് ലഭിച്ചത്. ഷാർജ അറബി സർഗ രചനാ അവാർഡ് നേടിയ കൃതി ഡി.സി ബുക്സിനായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് പത്രപ്രവർത്തകനും, യു.എ.ഇ പോസ്റ്റൽ ഡിപാർട്ട്മെൻ്റ് ജീവനക്കാരനുമായ അബ്ദു ശിവപുരം. 'റുബുൽ ഖാലി' എന്ന മണലാരിണ്യ നിശബ്ദത കവർന്നെടുത്ത ഭൂപ്രകൃതിയാൽ രൂപപ്പെട്ട ഒരിടം. മനുഷ്യവാസത്തിന് അറേബ്യൻ - ഒമാൻ കടലോരങ്ങളിൽ ദാനമായി ലഭിച്ച 700 കിലോമീറ്ററുകൾക്കുള്ളിൽ കടൽ ഉപജീവന മാർഗ്ഗമായി ജീവിക്കുന്ന തീരവാസികൾ. കടലിനും - മരുഭൂമിക്കുമിടയിലെ തുരുത്തിൽ ജീവിതം നെയ്തെടുക്കേണ്ടി വന്ന ബദവി ജനതയുടെ സംസ്കാരത്തിനെ അടയാളപ്പെടുത്തുന്ന സാഹിത്യ വളർച്ച മനസ്സിലാക്കേണ്ടത് തന്നെയാണ്. എക്കാലത്തേഴും, ഏത് അറബ് സമൂഹത്തേയും പോലെ സാഹിത്യമെന്നാൽ കവിതകളാൽ തളിർക്കുന്ന വരണ്ട ഭൂമിയായിരുന്നു യു.എ.ഇയും. 1971 ൽ ഏഴ് എമിറേറ്റ്സുകളെ ചേർത്തുവെച്ച് (ദുബൈ, അബൂദബി,ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റഅസുൽ ഖൈമ, ഫുജൈറ) ശൈഖ് സഈദ് ബ്ന് സുൽ