പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
മധ്യകാല കേരളത്തിലെ അധിനിവേശ പ്രതിരോധങ്ങളും സമകാലീന   മാപ്പിള നിലപാടുകളും Dr. Jayafarali Alichethu [1] തെക്കൻ ഇന്ത്യയുടെ അതിർമുനമ്പായ അറബിക്കടലിന്റെ ഓരങ്ങളിൽ ഏകദൈവ ആരാധനയിൽ അധിസ്ഥിതമായ മതസംഹിതകളുടെ ആഗമനവും വ്യാപനവും അതി ശക്തമായ രീതിയിൽ നടമാടിയതിനു   വ്യക്തമായ നിരവധി ഉപധാനങ്ങൾ ലഭ്യമാ കു ന്നു എന്നത് ചരിത്രപരമായി വളരെ പ്രാധാന്യമുണ്ട് . അറേബ്യൻ മരുപ്പച്ചയിൽ തൗഹീദിന്റെ ധ്വനി മുഴക്കം കേൾക്കുന്ന ഏഴാം നൂറ്റാണ്ടിന്റെ ആദ്യ പാതിക്കും   മുന്നെ   എത്രെയോ നൂറ്റാണ്ടുകൾ അറബ് കടൽ സഞ്ചാരികൾക്കും,   വ്യാപാരികൾക്കും ഹാർദ്ദമായി സ്വാഗത മോതി  ഈ ഏഷ്യൻ തുരുത്ത് . കച്ചവട ലക് ‌ ഷ്യം മാത്രം മുൻ നിർത്തി പാ യ കപ്പൽ ഏറിയ സഞ്ചാരപ്രിയരായ അറബ് വർത്തക സംഘങ്ങൾ , രാഷ്ട്രീയ - അധിനിവേശ ചിന്തകൾക്ക്   പ്രാധാന്യം നൽകിയില്ല എന്നതും എടുത്തുദ്ധരിക്കേണ്ട ഒരു സംഗതിയാണ് .   ഇത്തരം മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച അറബികൾ മലബാർ തീരത്ത് ഒരു സമാധാന അന്തരീക്ഷം സൃഷ്ട്ടിച്ചു എന്ന് തന്നെ പറയാം . ഇത്തരം മാന്യമായ ഇടപ...