റമളാൻ ചിന്ത - 30
Dr. ജയഫർ അലി ആലിച്ചെത്ത് *കാഴ്ചപ്പാടും, പരിഗണനയും* രണ്ട് തരത്തിലുള്ള കാഴ്ചപ്പാടുകൾ നമുക്ക് കാണാനാവും. ഒന്ന്, എന്താണോ താൻ എന്നതിനെ മറച്ചു പിടിച്ച് പുറം കാഴ്ചകൾക്കായി കൃത്രിമത്വവുമായി നിലകൊള്ളുന്നവർ. മറ്റൊന്ന്, ചുറ്റുപാടുകളിലെ കാഴ്ചക്കാർ എന്തു കരുതുമെന്ന ആധിയില്ലാതെ പച്ചയായി ജീവിക്കുന്നവർ.പക്ഷെ ഇവരെ സമൂഹം അവഗണിക്കാനും, അറപ്പുവെച്ച് അകലെ മാറ്റി നിർത്താനുമാവും കൂടുതൽ ശ്രമിക്കുക. *കാപട്യങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ യാഥാർത്ഥ്യങ്ങൾക്ക് അവഹേളനമേകുന്ന നിർഭാഗ്യത.* ബാഹ്യമായ ദർശനങ്ങളിൽ പലപ്പോഴും യഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ചായിരിക്കും നാം പ്രത്യക്ഷപ്പെടുക. എന്നാൽ ഉള്ളറകളിൽ പരാധീനതകളുടെ കൂത്തരങ്ങായിരിക്കും. ഉള്ളിൽ കരയുമ്പോഴും മുഖത്ത് വാടാത്ത പുഞ്ചിരി കാക്കുന്നവർ. ഇതിൽ സ്വന്തത്തെ പരസ്യപ്പെടുത്താത്ത വ്യക്തിത്വമാണ് കുറ്റക്കാരനെങ്കിൽ, മറ്റൊരു കാഴ്ചപ്പാട് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. കാഴ്ചകളിൽ അരോചകമെങ്കിലും, യാഥാർത്ഥ്യത്തിൽ വലിയ മനുഷ്യരായവർ. *ചളിപുരണ്ട മേലുടുപ്പുകളെ വെച്ച് അവരെ വിലയിരുത്തുന്ന നമുക്കാവും പിഴവ് സംഭവിക്കുക. മേലങ്കികളിലല്ല, ഉൾക്കരുത്തിലാണ് ജീവിത വിജയം എന്ന് മനസ്സിലാക്കി പ്രവർത്ത...