പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വായനാദിനത്തെ വായിക്കാതെ വരക്കാനാവില്ലല്ലോ?

ഇമേജ്
  അറുപത്തിനാല് പേജുകളിൽ 13 വിത്യസ്ഥ തലക്കെട്ടുകളിലായി ലിപി പബ്ലിക്കേഷനിറക്കിയ ഈജിപ്ഷ്യൻ എഴുത്തുകാരൻ മുസ്തഫാ ലുത്വഫി മൻഫലൂത്വിയുടെ മലയാള മൊഴിമാറ്റം റഹ്മാൻ വാഴക്കാടിൻ്റെ ഭാഷാനൈപുണ്യത്തിൽ. അറബ് സാഹിത്യരചനകളിൽ തുടികൊള്ളുന്ന ധാർമ്മികാവബോധവും, സഹജീവി സ്നേഹവും, മനുഷ്യസ്നേഹവുമെല്ലാം തുടികൊള്ളുന്ന 13 കഥകൾ. മനുഷ്യ ചിന്തയിലേക്ക് ആഴ്ന്നിറങ്ങി, പുനർ വിചിന്തനത്തിന് സാധ്യത ഒരുക്കുന്ന ലളിതമായ ആഖ്യാനങ്ങൾ. നിത്യജീവിത പരിസരങ്ങളിൽ നിന്നടർത്തി എടുത്ത സാഹചര്യങ്ങളെ അല്ലങ്കിൽ സംഭവങ്ങളെ തന്നിലെ ഭാവനയുടെ അച്ചിലിട്ട് കൃത്യത വരുത്തി പേന തുമ്പിലൂടെ കടലാസു പ്രതലത്തിലാവാഹിപ്പിച്ച് വായനക്കാരിലേക്ക് പകരുന്ന അനുഭവം.  കഥകൾ ബാല്യത്തിൻ്റെ ഓർമ്മകളിൽ മാത്രം തളച്ചിടുന്ന ഭാവനകളല്ലല്ലോ?. ഒരു കഥയുടെയെങ്കിലും ഓർമ്മ തളം കെട്ടാത്തവർ ഭൂമിയിലുണ്ടാവുമോ?. പുസ്തകത്തിൻ്റെ പ്രാരംഭത്തിൽ അവതാരികയിൽ അഷ്റഫ് കാവിൽ ഓർമ്മിച്ചപോലെ, "കഥ കേൾക്കുകയും, പറയുകയും ചെയ്യാത്ത ഒരു ജനപദം ഭൂമിയിൽ ജീവിച്ചു കഴിഞ്ഞ് പോയിട്ടുണ്ടാവില്ല" എന്നത് തന്നെയാണ് ഭാഷാന്തരങ്ങളെ മറികടന്ന്, സാമൂഹിക പശ്ചാതലങ്ങളെ ഭേദിച്ച്, കലാന്തരങ്ങളില്ലാതെ കഥകൾ തൻ മാസ്മരികത പ്രസരിക