റമളാൻ ചിന്തകൾ 1 വിശ്വാസവും, പ്രതീക്ഷയും 🌹🌹🌹🌹 ഓഖിയും, നിപ്പയും, പ്രളയങ്ങളും, കോവിഡു 19 ൻ്റെ പ്രതിസന്ധി ഘട്ടത്തിൽ വിശ്വസത്തിൻ്റെ ബലത്തിൽ മറികടന്ന ഒരു സമൂഹമാണല്ലോ നാം മലയാളികൾ. പരസ്പര സഹകരണത്തിലും, മാനവസ്നേഹത്തിലുമനിഷ്ടിതമായൊരു ജീവിതക്രമം വാർത്തെടുക്കാൻ നമുക്കായതും വിശ്വാസപരത തന്നെ. സർക്കാർ, അരോഗ്യ, നിയമ പാലക സംഘത്തിലുള്ള വിശ്വാസത്തിലൂടെ നടപ്പു കാല പ്രതിസന്ധികളെ മറികടക്കുമെന്ന സുഭാപ്തി വിശ്വാസം നമ്മിലോരോരുത്തരിലുണ്ട്. അത് കേടാതെ സൂക്ഷിക്കുന്നത് നമ്മിലെ പ്രതീക്ഷയാണ്. വിശ്വാസവും, പ്രതീക്ഷയും പരസ്പര പൂരകങ്ങളാണ്. എല്ലാ പ്രതിസന്ധിഘട്ടത്തിനേയും പരീക്ഷണങ്ങളായി ഉൾകൊണ്ട്, അതിനൊരു അനുകൂല പരിവർത്തനം ലഭ്യമാക്കുമെൻ്റെ ജനയിതാവ് എന്ന വിശ്വാസമാണല്ലോ ലോകക്രമത്തിൽ മേൽക്കോയ്മയുള്ളത്. ത്യാഗനിർഭര ജീവിതവും, പ്രാർത്ഥനാ മനസ്സുമായി ഇത്തരം അസന്നിഗ്ധ ഘട്ടങ്ങൾ മറികടന്ന പൂർവ്വ ചരിതങ്ങൾ വേദഗ്രന്ഥങ്ങളിൽ നിന്ന് നാം ഉൾകൊള്ളേണ്ടതുണ്ട്. അചഞ്ചലമാം വിശ്വാസത്തിൽ ലഭ്യമാകുന്ന ചില തിരിച്ചറിവുകളാണ് ജീവിക്കാനുള്ള പ്രത്യാശയാകുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട ഉദാഹരണം ലളിതമായി ഉൾക്കൊള്ളുന്ന ഒരു സൂഫികഥ വിവരിക്കാ...
അഭിപ്രായങ്ങള്‍