ഒരോണക്കാലം
മലബാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേഷമെങ്കിലും കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നത് മതസഹിഷ്ണുതയുടെ ഉത്തതമാഉദാഹരണമായിട്ടാണ് . ഒരു നാടും നാട്ടുജീവിതവും ജാതി മത വര്‍ഗ്ഗ ഭേദമന്യേ സൌഹ്യദത്തിലും സ്നേഹത്തിലും കഴിയുന്ന നാട് . ആ സ്നേഹവഴ്പ്പിന്റെ അലയൊലികള്‍ ഇന്നും ഇളക്കം കൂടാതെ ഒരു പളുങ്ക് പത്രം കാണ്കെ ഹൃദയത്തിന്റെ അഗാതമാം മെത്തയില്‍, വിദ്വേഷത്തിന്റെ വര്‍ഗീയകോമരങ്ങള്‍ അരുതുമാറ്റുവാന്‍ കേണിഞ്ഞുശ്രമിച്ചിട്ടും ഒരു പോറലുംഎല്‍ക്കാതെ സൂക്ഷിക്കാന്‍ അതല്ല സംരക്ഷിക്കാന്‍ സാധ്യമാകുന്നു എന്നത് എന്നും ഒരഭിമാനാമാം പൊന്‍തൂവലായി പൂത്തുനില്‍ക്കുന്നു.
ചിലങ്ക ദെല്‍ഹി:ജാമിയ പെര്‍ഫോമന്‍സ് |
ഈ സൌഹ്രദ അന്തരീക്ഷത്തില്‍ എന്റെ കുട്ടിക്കാലത്തിലെ പൊന്നോണം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് ഒരു ഗ്രാമത്തിന്റെ ഉത്സവ പ്രതീതി കണ്ടെത്തല്‍ മാത്രമല്ല ഈ സ്നേഹത്തിന്റെയും സൌഹ്രദ ത്തിന്റെയും കൈമാറ്റവും കൂടിയാണ് . ഒരു പെരുന്നാളിന്റെ ആവേശം എത്രത്തോളം ഇതര സമൂഹം ഉള്‍കൊള്ലാരുണ്ടോ അതെ സമീപനത്തില്‍ തിരുച്ചു നല്‍കാനും അതിന്റെ പൂര്‍ണ്ണ ബഹുമതികളോടെ ആഘോഷങ്ങളില്‍ പങ്കു ചേരാനും സാദിക്കുമാറു ഇഴുകിച്ചേര്‍ന്ന ഒരു സംസ്കാരം. ഉറ വറ്റാതെ ഒരു പാടുകാലം ഇതേ ജീവിത രീതികള്‍ തുടരാന്‍ നന്മ മാത്രം കൈമുതലുള്ള ഈ മനുഷ്യര്‍ക്ക് ഈ സഹിഷ്ണുതക്ക് കഴിയും എന്നാ യഥാര്‍ത്ഥ്യം സന്തോഷം നല്‍കുന്നതാണ് . അപ്പൊ ഓണം വെള്ളകോടിയും വെള്ളമുണ്ടും നെറ്റിയില്‍ ചന്ദനവും മുറ്റത്ത് പൂക്കളവും മനസ്സില്‍ സന്തോഷവും പകര്‍ന്നു കൊണ്ട് പ്രിയ സുഹ്ര്തുക്കള്‍ പുഞ്ചിരിയോടെ ഒരല്പം സദ്യവട്ട മോരുക്കി വിളിക്കുമ്പോള്‍ അറിയാതെ ഹൃദയം വിങ്ങാറുള്ളതു ഓര്‍ത്തു പോകുന്നു.മറ്റൊന്നും കൊണ്ടെല്ല എല്ലാ ഇല്ലായ്മയും ദുക്കങ്ങളെയും ഒരിടവേളയില്‍ തള്ളി തന്റെ ആഘോഷത്തിന്റെ, സംതൃപ്തിയുടെ നിമിഷങ്ങളില്‍ നമ്മെക്കൂടി ഉള്പ്പെടുതുവനുള്ള എ വിശാലതയെ നമിച്ചു കൊണ്ട്.
കാലങ്ങള്‍ ഒരു നീണ്ട ജീവിത വഴികള്‍ തുറന്നു തന്നപ്പോള്‍ ജനിച്ച വീടും വളര്‍ന്ന ഗ്രാമവും ഒരു സ്വപ്നമാക്കി മറ്റൊരിടത്തെക്ക് ഓര്‍മകളെ പറിച്ചു നട്ടപ്പോള്‍ നഷ്ട്ടപ്പെട്ടത് ഒരു സൌഹ്രദ ബാല്യവും കാലവും മാത്രമായിരുന്നില്ല കൂടെ കൂട്ടി വളര്‍ത്തിയ പരസ്പര ബഹുമാന്യവും വിനയവുംകൂടെയയിരുന്നോ?. ഇന്നിപ്പോള്‍ കേള്കുവാനും പറയുവാനും തുടങ്ങുമ്പോള്‍ എന്തോ പുതിയ ചിന്താധാരകള്‍ വലിന്ച്ചു കെട്ടി വികലമാക്കുന്നു. സദ്യ വട്ടങ്ങളും പൂക്കലങ്ങളിലും എന്തോ ഒരു നിറമില്ലയമ, അതിനപ്പുറം അവയിലെ സംസ്കൃതിയും അന്തര്ധരാ വിഘടന വരുധ്യവുമെല്ലാം ചൂയ്ന്നെടുക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു തരം വികിര്‍ത വക്രതകള്‍ . ഇതിനെല്ലാം കണ്ണും കാതും കൊടുത്തു മടുത്തപ്പോള്‍ വീണ്ടുവിച്ചരമെന്നോണം ആ പയഴ ഓണം തികട്ടിവന്നു. അപ്പോളാണ് ഞാന്‍ എന്നാ വ്യക്തിതത്തെ വിഘടിപ്പിച്ച് വികിര്തമാക്കിയ വികലതയെ കുറി ചോര്‍മ്മിചെടുട്ടത് , പിന്നെ ഓരോട്ടമായിരുന്നു നഷ്ട്ടപെട്ട അല്ല നഷ്ട്ടമാക്കിയ എന്റെ വ്യക്തിയുടെ അല്ല സംസ്കരടിന്റെ, നാടിന്‍റെ അല്ല നന്മയുടെ നാഗരികത കാത്തുസൂക്ഷിക്കാന്‍ . തെറ്റി അതിനെ ഉയര്തിയെടുത്തു അതിനൊപ്പം വേഴ്ക്കാന്‍ വെമ്പുന്ന മനസ്സിനെ എന്നെന്നും ചന്ജ്ജാട്ടമില്ലാതെ കോര്‍ത്തിണക്കാനും അതിലൂടെ തന്മയതമുള്ള സംസ്കൃതിയെ പിന്തുടരാനും ഉയര്തിയെടുക്കാനും പറ്റുമെന്ന തിരിച്ചറിവോടെ ...ഈ ഓണക്കാലവും എന്റെ സമൂഹത്തിന്റെ സഹിഷ്ണുതയും നിഷ്കളങ്കതയും സഹോദര്യവും പരസ്പര ബഹുംന്യതയും കാണിച്ചു തന്നു അല്ലപടിപ്പിച്ചു തന്നു ...ഇനിയും സ്വശോച്ചാസം അനുമതി നല്‍കുംവരെ നാട്ടിലെ നാടന്‍ പൂക്കളിലെ നറുമണവും നാക്കിലയിലെ നാടന്‍ സദ്യയും മതിവരുവോളം ഉണ്ണാനനെനികിഷ്ടം .
അഭിപ്രായങ്ങള്‍