ഭയ്യാ ....... വീണ്ടും സന്ധിക്കും വരെ സലാം ............

ദെല്‍ഹിയിലെ അന്യമാക്കപ്പെടുന്ന സൌഹ്യദങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ഒരല്‍പം സമയം ചിലവഴിക്കേണ്ടാതായി തോന്നിപോകുന്നു. കാരണം എന്നെ ഇവിടങ്ങളിലെ പരപരന്ന ജീവിത യഥാര്ത്യങ്ങള്‍ കണ്ടറിയാനും കേട്ടുപടിക്കാനും സഹായവും സൌഹ്രദവും വേണ്ടുവോളം യഥാര്ത്യമാക്കിതന്ന ഒരുപറ്റം വിടപരഞ്ഞുകൊണ്ടിരിക്കുന്നു.അവനവന്റെ ജീവിതത്തിലെ തീര്‍ത്തുവെച്ച വേഷങ്ങളിലെ തുടര്‍ച്ച കണ്ടെത്താനുള്ള പ്രയാണത്തിനായി ...

അത്രയൊന്നും വികസിത ചിന്താധാരകള്‍ വേരൂന്നാന്‍ ശ്രമിക്കാത്ത ഒരു നാട്ടിന്‍പുറത്തിന്റെ എല്ലാ പരിമിതികളിലെയും ഒരു ബാല്യം വളര്‍ത്തിയ ഇടുങ്ങിയ മനോഭാവത്തിന്റെ ഒരുത്തമ ഉദാഹരണമായിരുന്നു എന്നിലെ കൌമാരവും  അതിലെ ചഞാട്ടങ്ങളും. അതിനാല്‍ തന്നെ വിദ്യാഭ്യാസ വഴിത്താരയെ വ്യക്തമായി നിര്‍വചിക്കാന്‍ അനാവശ്യമായ ശ്രമങ്ങളും നടകുകയുണ്ടയില്ല . അത്തരം വ്യക്തിതങ്ങളുടെ അവസാനം എന്നും അട്ടിതെളിക്കാന്‍ പറ്റാത്ത ആട്ടിന്‍പറ്റം കണക്കെ ഒരലക്ഷ്യ സഞ്ചാരമയിരിക്കുമല്ലോ?.  അങ്ങിനെ ഏത്തപെട്ടിടങ്ങളിലെ അക്ഷരതലുകളെ അറിവിന്റെ അടിസ്ഥാനമാക്കി മുന്നേറാന്‍ ദൈവികമായ ഒരു അനുഗ്രഹവും,അതിലൂടെ അപ്രതീക്ഷിതമായി  ഇന്ദ്രപ്രസ്ഥമില്‍ ആഗ്രഹ സാക്ഷാല്‍ക്കാരവും. ഇവ്ടവന്നുള്ള നീണ്ട അഞ്ചാമത്തെ വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ .വാക്കിനും നോക്കിനും, വിശപ്പിനും ദാഹത്തിനും, ദാരിദ്രിയത്തിനും ധരാളിത്തതിനും, ഉറക്കിനും ഉണര്‍വിനും ,അറിവിനും അല്പതരത്തിനും എന്നുവേണ്ട ജീവിതത്തിന്റെ സമഗ്ര മേഖലയിലും ഒരു സഹായിയായ്‌ ഒരു കൂട്ടുകരനായ്‌ ഒരൂപദെശകനയ് ഒരു ചേട്ടനായി അനുജനായി അങ്ങനെ ബന്ധങ്ങളില്‍ പരിമിതമയവ ഒഴിച്ച് നിര്‍ത്തിയാല്‍ ശിഷ്ട്യമായ എല്ലമെഖലകളെയും സ്പര്‍ശിക്കാന്‍ വിത്യസ്ത രൂപക്കാരും ദേശക്കാരമായ അനവധി മുഖങ്ങള്‍ .അവയില്‍ തലോടിയവര്‍ സമാശ്വസിപ്പിച്ചവര്‍, ഉപദേശിച്ചവരുംതര്‍ക്കിച്ചവരും ഇങ്ങനെ പലവിധം പലജാതി പലമതസ്ഥരും... എല്ലാത്തിലും എല്ലാം കലക്കി തീറ്റിച്ചും കുടിപ്പിച്ചും ദെല്‍ഹി ഒത്തിരി അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍ ...
അങ്ങന ജീവിക്കാന്‍ ജീവിപ്പിക്കാന്‍ പഠിച്ച കാലത്തിനെ ഇരുമ കരത്തിനാലും തളരാതെ താങ്ങിയ അനവധി നിരവധി പേര്‍ ...ഇവരില്‍ പലവരും കാലത്തിന്റെ കരുണയില്ലാത്ത കടന്നു പോക്കില്‍ ഇവിടം വിട്ടു ലോകത്തിന്റെ നാനാ കൊനിലെക്കും ചേക്കേറി, പലരും അതികം താമസിയാതെ താല്‍ക്കാലിക താവളമായ ഇവിടം വിട്ടേക്കാം .എന്തുതന്നെയാലും ഈ പറഞ്ഞവരുടെ കൂട്ടത്തില്‍ താമസം വിനാ ഒരുവനായി ഞാനും ഒഴുകുമെന്നതും യാഥാര്‍ത്ഥ്യം .അതിന്റെ ചുവടു വെക്കും മുന്‍പ് ഒരു വ്യക്തിയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍  ചുറ്റുപാടുകളെ നിഷേധിക്കാനും ഒഴിച്ച് കൂടാനും ആകില്ലെന്ന യാഥാര്‍ത്ഥ്യം പോലെ തന്നെ നഗ്നമാണ് അവന്റെ സാമൂഹിക ഉത്തരവാദിത്യങ്ങളില്‍ ചുറ്റുമുള്ളവരുടെ നിഷേധിക്കാനാവാത്ത സ്വധീനം അത്തരം ചില വ്യക്തിതങ്ങള്‍ എന്റെ ദെല്‍ഹി ജീവിതത്തിനും ഇവിടന്നു വിധിയുടെ കാല്‍പ്പാടിനോപ്പം ഓടിമറ യേണ്ടിവരുന്ന  ഭാവിയുടെ തീരങ്ങളിലും വളരെ നിഷ്കലങ്ങതയുടെ പ്രധീകങ്ങളായി ബാക്കിനില്‍ക്കുന്നു .അവരിലെ തിരിച്ചറിവിനായിട്ട കേവല വിളിനാമങ്ങളെ വരിവലിച്ചെഴുതുന്നില്ല കാരണം അത്തരം സൂചക നാമതിനേക്കാള്‍ അവരുടെ വ്യക്തിത്തങ്ങളെ എന്ത് വിളിക്കണം എന്ന വിവരണാതീത ആശയകുഴപ്പം എന്നില്‍ നിലനില്‍ക്കുന്നു. പുറം മോടിയെക്കാള്‍ മനുഷ്യ മനസ്സിനെ കാണാനും സംവദിക്കാനും ആകുന്നത്‌ വരെ ബന്ധങ്ങള്‍ അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നില എന്നതാണ് സത്യം. യഥാര്ത്യങ്ങളെ നാം  എന്നും വികിര്തമാക്കാറാണല്ലോ പതിവ് , അത് പരസ്പര സഹകരണത്തെ തടയുകയും കാപട്യത്തിന്റെ വതില്‍ തുറക്കുകയും ചെയ്യുന്നു. 
അപ്പോള്‍ പറഞ്ഞു വന്നത് ദെല്‍ഹിയിലെ  അകാടെമിക്‌ രംഗത്തെ ഒഴിച്ച് കൂടാനാകാത്ത സന്നിധ്യമാം ജാമിയ മില്ലിയ ഇസ്ലാമിയ യൂനിവേര്‍സിറ്റിയിലെ കാപട്യമില്ലാത്ത സൌഹ്രദ കുടുമ്പത്തെ പറ്റി...കേരളകരയില്‍ നിന്നും മൂവായിരത്തില്‍ പരം കിലോ മീറ്റര്‍ അകലെ തനിച്ചിരിക്കുമ്പോള്‍ ഇത്തരം സൌഹൃദങ്ങള്‍ തന്നെയാണ് ഓരോ വ്യക്തിയുടെയും സമ്പത്ത് . അത് അവനെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജീവിയക്കിമാറ്റ്‌ന്നു എന്ന് മാത്രമല്ല പിന്നീടുള്ള ജീവിതത്തില്‍ പൊതു സമൂഹത്തിനു നിഷേധിക്കനവതവിധം അവന്റെ വ്യക്തി രൂപീകരണം സാധ്യമാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഏതുതുറകളിലും അതവന് മുതല്കൂട്ടാകുന്നു എന്നതാണ് സത്യം. അങ്ങനെ എന്നെ സ്വധീനിച്ച അനവധി സുദ്ദഗതിക്കാരില്‍ ഒരാളാണ് മുകളില്‍ ഞാന്‍ വിളിച്ച ഭയ്യ. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും എത്രത്തോളം മുഖ്യമനെന്നു എന്നെ പഠിപ്പിച്ചത് അല്ല ജീവിതത്തില്‍ നടപ്പിലാക്കി കാണിച്ചു ബോധ്യമാക്കി തന്നത് ഭയ്യ എന്നു ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന  എന്റെ പ്രിയപ്പെട്ട  സമീര്‍ക്ക തന്നെയാണ് . ആയിരം കൈകള്‍ ഒരു മനുഷ്യന്റെ പ്രവര്‍ത്തിയെ എത്രത്തോളം കരുത്തുറ്റതാക്കുമോ അത്ര ആവേശത്തില്‍ തന്റെ നിശ്ചയധര്ട്യം കൊണ്ട് കാര്യങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ അദ്ധേഹത്തിനു സാധിക്കാറുണ്ട്.അതിനാല്‍ ആവശ്യക്കാരുടെ പ്രശ്നങ്ങളെ യാഥാര്‍ത്തവിധം കൈകാര്യം ചെയ്യാന്‍ അദ്ധേഹത്തിന്‍റെ അപാരമായ കാര്യപ്രാപ്തി വലിയവിധേന സഹായകമാകരുമുണ്ട്.ഇന്നധേഹം ഒരു ഡോക്ടര്‍ ആണ് വിദ്യാഭ്യാസമനശാസ്ത്രത്തില്‍ പൂര്‍ത്തീകരിച്ച ഗവേഷണ പ്രബന്ധം നേടിക്കൊടുത്ത നിലവിലെ ഉയര്‍ന്ന ഡിഗ്രി.അത് കയ്യെതിപിടിക്കും മുമ്പുള്ള ചരിത്രത്തെ വിദ്യാഭ്യാസ യോഗ്യതകളെ എല്ലാം നേരില്‍ കാണുമ്പോള്‍ അല്ലേല്‍ കണ്ടവര്‍ക്ക് ബോധ്യമാകുന്നതുതന്നെ...നീണ്ട അഞ്ചര വര്‍ഷത്തെ ദെല്‍ഹി ജീവിതത്തെ അല്ല സൌഹ്രദ വലയത്തെ വേദനയോടെ ഉപേക്ഷിക്കുന്നു അല്ലേല്‍ ജീവിതത്തിന്റെ നേരത്തെ പറഞ്ഞ വേഷത്തിലെ അടുത്ത ഭാഗത്തിനായി അടര്‍കത്തികളയുന്നു..എങ്കിലും ജീവിതം തുറന്നു വെച്ച  പുസ്തകം കണക്കെ നോക്കുന്നവര്‍ക്കെല്ലാം പടനോപാധിയായിമാറിയ ആ നല്ല സുഗന്ധത്തിനു ആയുസ്സിന്റെ ദൈര്‍ഘ്യവും ജീവിത വിജയവും സര്‍വ്വേശ്വരനായ നാഥന്‍ നല്‍കി അനുഗ്രഹിക്കട്ടേഎന്നാശംഷിക്കുന്നു ...അതുപോലെ ജീവിത വഴിയില്‍ എട്ടപ്പെടുന്ന ഉയരങ്ങളിലും നമുക്ക് ഒരുമിച്ചിരിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ സാധ്യമാകട്ടെ എന്നപ്രത്യാശയോടെ ഭയ്യാ സലാം... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR