മാനുഷിക മൂല്യങ്ങൾ തകർത്തെറിയുന്ന മതകീയ കേരളം
കേരളം അത്യപൂർവ്വമായൊരു മത സ്വാധീനതയിൽ രമിക്കുന്നു എന്നത് നമുക്ക് നിഷേധിക്കാനാവാത്ത വിധം ഒരു പരസ്യമായ രഹസ്യവും, വ്യക്തതയുള്ളൊരു യാഥാർഥ്യവുമാണ്. ചില രാഷ്ട്രീയ കോണുകളിൽ നിന്നുള്ള അനിയന്ത്രിത ഇടപെടലുകൾ മത സ്ഥാപനങ്ങളിലും മത സങ്കടനകളിലും ഉണ്ടായപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അതൊരു വർഗീയ ദ്രൂവീ കരണ പ്രവർത്തനങ്ങൾക്കുള്ളൊരു ചുവടുവെപ്പാകുമെന്നു. ആദ്യം മത മേലധികാരികളിലും പിന്നീട് മത സ്ഥാപനങ്ങളിലും തങ്ങളുടേതായ സ്വാധീനം കണ്ടെത്തിയ ഇത്തരം ഒളി അജണ്ടക്കാർ ഇന്ന് അതി തീവ്രമായ മത തത്വങ്ങളിലേക്കു അല്പജ്ഞാനികളായ മത വിശ്വാസികളെ ഹദാകര്ഷിക്കുകയും, എന്നിട്ടു ആത്മീയ കച്ചവടങ്ങളിലൂടെ അത്തരം ആളുകളിലേക്ക് മത വിഭ്രാന്തിയുടെ ഏണിപ്പടികൾ ചാരിവെക്കുകയും അതിലൂടെ അതി തീവ്ര മതകീയത കടത്തിവിട്ടു ഒരു തരം മത ചാവേറുകളെ നിർമ്മിച്ചെടുത്ത്, ഇതര മത സംഹിതകൾ ഒന്നാകെ ഇകഴ്ത്തി കാണിക്കുകയും മാത്രമല്ല അവയിലെല്ലാം തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ ഹനിക്കുന്ന ആശയധാരകളുടെ കേവല പരികല്പനകളാക്കി roopappeduththi anuyaayi വൃന്ദത്തെ ആയുധമെടുപ്പിച്ച് സഹോദര വിശ്വാസിയെ കഴുത്തറിപ്പിക്കുന്ന പ്രവണത ശക്തമായിക്കൊണ്ടിരിക്കുന്നു എന്നതൊരു ഭയാനക സാമൂഹിക തകർച്ചയാണ്.
അപരത്തത്തെ മതിവരുവോളും സ്വീകരിച്ച് സ്വന്തം ഇടങ്ങളിൽ അതിഥികളാക്കി ഒരു മഹനീയ ആതിഥേയ മനോഭാവം കാണിച്ചിരുന്ന കേരളം സൗഹൃദ മണ്ഡലത്തിൽ അടുത്തിടെ നടന്ന ചില അപായ സൂചനകൾ നമ്മുടെ സ്വൈര വിഹാരവും മതകീയ മിശ്രണവും തന്നെ ചോദ്യം ചെയ്യിപ്പിക്കുന്നു.
പള്ളിയും ചർച്ചും അമ്പലവും മതില്കെറ്റിന്റെയും വേർതിരിവില്ലാതെ ഒരേ സമയം ബാങ്കും, ഓശാനയും, സന്ധ്യാനാമവും മുഴക്കിയിരുന്നു എത്ര ഹാർദ്രമായി ആസ്വാദിച്ചവരാണ് നമ്മൾ മലയാളികൾ. ഇന്നെവിടെയോ ചില തല്പര അല്ല സ്വാർത്ഥത മത കാപട്യ രാഷ്ട്രീയ ഹീനർ തങ്ങളുടെ കേവല താല്പര്യങ്ങൾക്കുവേണ്ടി ബാലീ കഴിക്കുന്നത് കാണുമ്പോൾ, ചരിത്രാതീത കാലത്തെ പ്രാകൃത സമൂഹത്തിന്റെ വേട്ടയാടൽ മനോവിക്രത്തിന്റെ മാന്യത പോലും ഇല്ലാതെ ദുർബലപ്പെട്ടിരിക്കുന്നു കേരളത്തിന്റെ മതേതരത്തം എന്ന് വിഷമത്തോടെ ആവലാതിപ്പെടാനേ ഓരോ മനുഷ്യ മലയാളിക്കും സാധ്യമാകൂ.
തുടച്ചെറിയണം രാഷ്ട്രീയ വർഗീയതയെ കേരളത്തിന്റെ മതകീയ സൗഹൃദ മണ്ണിൽ നിന്ന് അവൻ മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനോ ആയാലും. മതം സ്നേഹം ചൊരിയട്ടെ രാഷ്ട്രീയം സൗഹാർദ്ദം വിതരട്ടെ അങ്ങനെ മാനവൻ സഹോദര മൂല്യങ്ങളെ ഉയർത്തി വെക്കട്ടെ എന്ന് ആശിക്കുന്നു. ദൃ. ജയഫറലി ആലിച്ചെത്ത്
അഭിപ്രായങ്ങള്‍