പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

The sources of History

ഇമേജ്

Akbar the Great: A Short Documentary

ഇമേജ്

SUFISM | II

ഇമേജ്

Bhakti and Sufi Movements | Indian History |

ഇമേജ്

വാക്കത്തിയുമായി കുതിച്ച വിപ്ലവകാരികളെ തുരത്തിയ നിസ്കാര കുപ്പായക്കാരി

ഇമേജ്
മാതൃദിനത്തിലെ നാട്ടറിവിൻ യാത്രയിൽ ഇന്ന് കൂടറിവ് വാക്കത്തിയുമായി കുതിച്ച വിപ്ലവകാരികളെ തുരത്തിയ നിസ്കാര കുപ്പായക്കാരി മമ്മീര്യം 2013 - 14 അധ്യായന വർഷത്തിൽ പ്രിയ ഗുരുവര്യൻ K K. N കുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ ചാലിയത്ത് നടന്ന മൂന്ന് ദിവസത്തെ പ്രാദേശിക ചരിത്ര രചനാ ശിൽപശാലയാണ് ചില പ്രദേശിക ഗവേഷണ താൽപര്യത്തിലേക്കുള്ള ചുവടുവെപ്പിന് ഹേതുവായത്. അന്നവിടന്നു ലഭ്യമായ ഗവേഷണ രീതിശാസ്ത്ര ക്ലാസുകൾ മുന്നോട്ടുവച്ചൊരു പ്രധാന നിർദേശം ഓർമയിൽ നിൽക്കുന്നത്, ജീവിത പരിസരത്തിൽ കാണുന്ന ചേതന - അചേതന ഘടകങ്ങളുടെ രേഖപ്പെടുത്തണമെന്നാഗ്രഹിക്കുന്ന വസ്തുതകളെ അന്വേഷിച്ചറിയുക, അവയേ ലഭ്യമായ മാർഗങ്ങളിലൂടെ പൊതു ജന സമക്ഷത്തിലേക്കു വെളിപ്പെടുത്തുക.  അകാഡമിക സദസ്സുകളിലെ ബുജി തീക്ഷണതയിൽ പാകപ്പെടുത്തിയെടുക്കുന്ന ചർച്ചകൾ അല്ലെങ്കിൽ ദേശീയ-അന്തർ ദേശീയ നിലവാര പട്ടം ലഭ്യമായ നീണ്ടക്ക പുസ്തകങ്ങളോ മാത്രം ചരിത്ര രേഖയും പടനവുമായി ചുരുങ്ങുമ്പോൾ, അതിനപ്പുറം വിശാല സാധ്യതകൾ, ഒരു ഗ്രാമാന്തരങ്ങളിലെ മറഞ്ഞിരിക്കുന്ന യഥാർത്യങ്ങളിൽ പകരാനുണ്ടെന്ന ബോധ്യപ്പെടലും ചരിത്ര ദൗത്യമാണെന്ന വിശ്വാസത്തെ മനസ്സിൽ ഉറപ്പിക്കുന്നു. ഇന്ന് കേട്ടറ...

കല്യാണപ്പാട്ടിന്റെ വാദ്യോപകരണങ്ങൾ

ഇമേജ്
ചട്ടുകം നാട്ടറിവ് യാത്ര കല്യാണപ്പാട്ടിന്റെ വാദ്യോപകരണങ്ങൾ മുന്നോ നാലോ പതിറ്റാണ്ടുകൾക്കപ്പുറം മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ മാറ്റി നിർത്താനാവാത്ത അഭിവാജ്യ ഘടകമായിരുന്നു, വട്ടപ്പാട്ടെന്ന കോളാമ്പിപ്പാട്ടുകൾ. അക്കാലങ്ങളിൽ കല്യാണാലോചനകൾ നടക്കുമ്പോൾ തന്നെ പ്രഥമമായി തീരുമാനിക്കേണ്ടത് പാട്ടുകാരുടെ ഒഴിവുകളായിരുന്നു പോലും. വരന്റെയും, വധുവിന്റെയും പക്കക്കാരായി പാട്ടുകാരെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഒരഭിമാനപ്രശ്നമായിരുന്നു എന്ന് അക്കാലത്തെ ഓർത്തെടുത്ത് പഴമക്കാർ പറയുന്നു.  രാത്രി കല്യാണങ്ങളിൽ പാട്ടുകൾ ഒരവശ്യ ഘടകമായത് വഴിദൂരമാണെന്ന് അഭിപ്രായമാണ് പല പാട്ട് ചരിത്ര വിവരണങ്ങൾക്ക്. പലപ്പോഴും വാഹന സൗകര്യം കുറവായതിനാൽ ഈ സുദീർഘമായ കാൽനടയാത്രകൾക്ക് ഉണ്ടായേക്കാവുന്ന തളർച്ചക്കും, മുഷിപ്പിനുമൊരു പരിഹാരമായി പാട്ടുകൾ മാറി. ഈ പാട്ടുസംഘങ്ങളിലെ അത്യാകർഷകമായൊരു ഘടകം വഴിയോരതടസ്സങ്ങൾ മനസ്സിലാക്കുന്നതിന് ഉപയോഗിച്ച പെട്രോൾ മാക്സുകളായിരുന്നു, പലയിടങ്ങളിലും വിളക്ക് പിടിക്കാനുള്ള സ്ഥിരം ആളുകൾ ഉണ്ടായിരുന്നതായി അറിയുന്നു. പ്രത്യേക വാൾവുകളിലൂടെ എയർ പ്രഷർ നിലനിർത്തി, പ്രകാശം വമിക്കുന്ന നേർത്ത വലകണക്കേയുള്ള മന്...

കടലിരമ്പം കേട്ടൊരു ഹജ്ജ് യാത്ര വെന്തോടം പടിയിലെ ആദ്യ കടൽയാത്ര..

ഇമേജ്
നാട്ടറിവ്...  കടലിരമ്പം കേട്ടൊരു ഹജ്ജ് യാത്ര വെന്തോടം പടിയിലെ ആദ്യ കടൽയാത്ര.. ആദ്യ ഹജ്ജിന്റെ ഓർമയിൽ ആ പതിനാറുകൻ.. അബ്ദുഹാജിയി യാത്രാ സൗകര്യ വികസനമെന്നത് സ്വപ്നം കാണാൻ പോലും സാധിക്കാത്തൊരു കാലത്ത് സ്വന്തം മരണത്തിന്റെ അടിയന്തിരം ബഹു ജോറിൽ അളീകളെ ക്ഷണിച്ചു വരുത്തി നടത്തുക ! കുടുംബങ്ങളോട് ഇനിയൊരു കാത്തിരിപ്പിന് സാധ്യത ഇല്ലാത്ത വിധം വിടചൊല്ലിയിറങ്ങുമ്പോൾ യുവത്വത്തിൻ കുസൃതികളിൽ അഭിരമിച്ച നടക്കുന്ന മകനെ കൂടെ കൊണ്ട് പോകുക.  യാത്രയിൽ നിധിപോലെ സൂക്ഷിച്ച തകരപ്പെട്ടി ആദ്യം ആവി എഞ്ചിനിൽ ബോംബെയിലേക്കൊരു അത്ഭുത യാത്ര. അവിടെ നിന്ന്, ആർത്തിരമ്പുന്ന തിരമാലകളെ വകഞ്ഞു മാറ്റി നീണ്ട  പതിനൊന്നുനാൾ മക്കയെന്ന പുണ്യഭൂമിലേക്കൊരു യാത്ര. ഇടക്ക് പകർന്നു പിടിച്ച പകർച്ചവ്യാദികളിൽ തളർന്നു പോയ സഹയാത്രികർ. കൂടെ യാത്ര ചെയ്തവരിൽ ഒരാളുടെ മരണവും, ഡെട്ബോഡി അറേബ്യയിലേക്ക് കടത്തുന്നതിന്ന് നിയമ തടസ്സം കാരണം ആചാര കർമ്മങ്ങൾക്ക് ശേഷം കടലിൽ താഴ്ത്തി കളയുക. ഭീതി ചനകമായ രാത്രികൾക്കും, പ്രാർത്ഥനാ നിർഭര പകലുകൾക്ക് ശേഷം മൂന്നാം ദിനത്തിൽ കണ്ണൂക്ക് നടത്തുക. കൂടെയുള്ളവരിൽ പലരും രക്തം ചർദിച്ചും, ജ്വരം ബാധ...

ശഹീദ് വക്കം അബ്ദുൽ ഖാദർ

ഇമേജ്
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയുടെ സ്വതന്ത്ര പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുക... സ്കൂൾ കാലത്ത് തന്നെ ദിവാനെതിരെ സായുധ പോരാട്ടത്തിന് തുനിയുക... ഒടുക്കം രക്ഷിതാക്കൾ മലായിലേക്ക് നാട് കടത്തുക... എന്നാൽ അതിശക്തമായ സാമ്രാജ്യത്ത സമരങ്ങളിൽ ഭാഗവത്തായി, സ്വന്തം നാടിനെ രക്ഷിക്കാൻ ചാവേറായി പിടിക്കപ്പെടുക, മരണത്തിന്റെ തലേന്ന് രാത്രി ഹൃദയസ്പർശിയായ വരികളാൽ പിതാവിനെ സമാധാനിപ്പിക്കുക..ഇരുപത്തിയാറ് വയസ്സിൽ ബ്രിട്ടീഷ് കൊലക്കയറിന് മുന്നിൽ ആവേശത്തോടെ മതമൈത്രി പ്രകടിപ്പിച്ച് മരണം വരിക്കുക... കീഴ് കോടതിവിധി അപ്പീൽ കോടതി നിലനിർത്തിയിരുന്നെങ്കിൽ രാജ്യത്തിന്റെ സ്വതന്ത്ര പുലരി ആസ്വദിച്ച് ജീവിക്കാനാകുമായിരുന്നവർ, പക്ഷേ ഹൈക്കോടതി വിധിയിൽ തൂക്കുമരം കയറുന്നു..1943 റമളാൻ ഏഴിന് വെള്ളിഴായ്ച്ച സുബ്ഹിക്ക് തൂക്കു കയറിൽ ദേശാഭിമാനം വിളിച്ചറിയിച്ച ഉശിരുള്ള ഇന്ത്യൻ പൗരൻ ശഹീദ് വക്കം അബ്ദുൽ ഖാദർ ... തീവ്ര ദേശീയതയും, സ്വതന്ത്ര സമര പേരാട്ടങ്ങളും പുനർ വായിക്കപ്പെടേണ്ട സമകാലീന ഇന്ത്യയിൽ. സ്വത്ത സംഘർഷം ഏറ്റവുമതികം നേരിടുന്ന ഒരു സമുദായിക പശ്ചാതലത്തിൽ നിന്നു കൊണ്ട്, കൊളോണിയൽ ഭരതത്തിന്റെ ചില പിൻ ഏടുകൾ മറിക്കപ്പെടുമ്പോൾ അന്തരാളങ്ങള...