ശഹീദ് വക്കം അബ്ദുൽ ഖാദർ
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയുടെ സ്വതന്ത്ര പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുക... സ്കൂൾ കാലത്ത് തന്നെ ദിവാനെതിരെ സായുധ പോരാട്ടത്തിന് തുനിയുക... ഒടുക്കം രക്ഷിതാക്കൾ മലായിലേക്ക് നാട് കടത്തുക... എന്നാൽ അതിശക്തമായ സാമ്രാജ്യത്ത സമരങ്ങളിൽ ഭാഗവത്തായി, സ്വന്തം നാടിനെ രക്ഷിക്കാൻ ചാവേറായി പിടിക്കപ്പെടുക, മരണത്തിന്റെ തലേന്ന് രാത്രി ഹൃദയസ്പർശിയായ വരികളാൽ പിതാവിനെ സമാധാനിപ്പിക്കുക..ഇരുപത്തിയാറ് വയസ്സിൽ ബ്രിട്ടീഷ് കൊലക്കയറിന് മുന്നിൽ ആവേശത്തോടെ മതമൈത്രി പ്രകടിപ്പിച്ച് മരണം വരിക്കുക... കീഴ് കോടതിവിധി അപ്പീൽ കോടതി നിലനിർത്തിയിരുന്നെങ്കിൽ രാജ്യത്തിന്റെ സ്വതന്ത്ര പുലരി ആസ്വദിച്ച് ജീവിക്കാനാകുമായിരുന്നവർ, പക്ഷേ ഹൈക്കോടതി വിധിയിൽ തൂക്കുമരം കയറുന്നു..1943 റമളാൻ ഏഴിന് വെള്ളിഴായ്ച്ച സുബ്ഹിക്ക് തൂക്കു കയറിൽ ദേശാഭിമാനം വിളിച്ചറിയിച്ച ഉശിരുള്ള ഇന്ത്യൻ പൗരൻ ശഹീദ് വക്കം അബ്ദുൽ ഖാദർ...
തീവ്ര ദേശീയതയും, സ്വതന്ത്ര സമര പേരാട്ടങ്ങളും പുനർ വായിക്കപ്പെടേണ്ട സമകാലീന ഇന്ത്യയിൽ. സ്വത്ത സംഘർഷം ഏറ്റവുമതികം നേരിടുന്ന ഒരു സമുദായിക പശ്ചാതലത്തിൽ നിന്നു കൊണ്ട്, കൊളോണിയൽ ഭരതത്തിന്റെ ചില പിൻ ഏടുകൾ മറിക്കപ്പെടുമ്പോൾ അന്തരാളങ്ങളിൽ അഭിമാനം സ്ഫുരിക്കുന്ന ചില നിമിഷങ്ങൾ, അവയിൽ ശുഭ്ര നക്ഷത്രമായി തിളങ്ങുന്ന ഒരു നാമം! ശഹീദ് വക്കം അബ്ദുൽ ഖാദർ
മുസ്ലിം ദേശീയതയും, ദേശസ്നേഹ പരികൽപനകളും നവ തത്വ നിർമ്മിതികളാൽ സംവാദങ്ങളിലേർപ്പെടുന്ന 'മോഡി'കുലർ ഇന്ത്യയിൽ.. ; ഇതുപോലെ പരിശുദ്ധ റമളാനിലെ ഒരു വെള്ളിഴായ്ച ഏഴാം നോമ്പിന്റെ പകലുണരുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു ഇരുപത്തിയാറുകാരൻ യുവാവിന്റെ ധീരമായ നിലപാട് കേൾക്കാതെ, അല്ല അറിയാതെ പോകുന്ന പേക്കൂത്തുകാർ.. വർഗ്ഗീയവത്കരിക്കുന്ന ഒരു സമൂഹിക പരിസരത്തിൽ ദിനംപ്രതി ആവർത്തിച്ചു വായിക്കേണ്ട ഒരു ചരിത്രമുണ്ട്, വെള്ളക്കാരന്റെ ധാർഷ്ഠ്യത്തിനെതിരെ, നിലപാടുകൾ കൊണ്ട് മറുപടി നൽകിയ ഉജജ്വല ഗാഥ...മറക്കാനല്ല, മരിക്കാത്ത മതസൗഹാർദ്ദ ഇന്ത്യയുടെ സ്നേഹതുടിപ്പിനായ്... കേവലം ഏഴാം വയസ്സിൽ മതസ്പർദ്ധ കണ്ടു, മത കോമരങ്ങളെ വെറുത്തും, ചെറുത്തും വളർന്ന ബാല്യം... സ്റ്റേഹത്തോടെ സ്കൂളിലയച്ച മതാപിതാക്കളുടെ സ്വപ്നത്തിന് മേൽ പത്താം ക്ലാസ് വിദ്യാഭ്യാസവും, ഗുസ്തി പ്രാവീണ്യവും. ക്ഷേത്രപ്രവേശന ചടങ്ങിനെത്തിയ മഹാത്മജിയെ സ്പർശിച്ച രാഷട്രീയാവേഷം പിന്നെ തിരുവിതാംകൂറിലെ ദല്ലാൾ ഭരണത്തിനെതിരും, ജമ്മിത്ത പീഡനങ്ങൾക്കെതിരെയും വളർന്നു. അങ്ങനെ സർസിപി ഗവർമെന്റിന്റെ അഞ്ചു രൂപാ പോലീസും, ചോറ്റുപട്ടാളത്തിന്റെയും നിരന്തര ഭീഷണികൾക്കും പാത്രമാകുന്ന ഒരു ദേശീയവാധിയായി രൂപപ്പെട്ടവൻ.
അവസാനം രാഷ്ട്രീയ സമരങ്ങളിൽ മകൻ വേട്ടയാടപ്പെടുമെന്നറിഞ്ഞ രക്ഷിതാക്കൾ അവനെ, മലായിലേക്ക് തൊഴിലിനായി വിടുന്നു. ഒരുതരം രക്ഷിപ്പിച്ചെടുക്കൽ പക്ഷേ തീയിൽ കുരുത്തത് കല്ലാവില്ല എന്ന പോൽ ആ യുവാവ് അതിശക്തമായ ദേശീയ ചിന്തകളിലേക്ക് വാതിൽ തുറക്കപ്പെടുകയാണുണ്ടായത്. രണ്ടാം ലോകയുദ്ധത്തിലേക്ക് അന്താരാഷ്ട്ര സമൂഹങ്ങൾ എടുത്തെറിയപ്പെടുകയും, ബ്രിട്ടന്റെ ആക്രമണങ്ങൾ കിഴക്കൻ ഏഷ്യയിലേക്ക് വ്യാപിക്കുകയും ചെയ്തു. ഈ അക്രമണങ്ങൾക്കെല്ലാം, പ്രധാന കോളനിയായ ഇന്ത്യൻ സാഹചര്യങ്ങളെ പലപ്പേഴായി ഉപയോഗപ്പെടുത്തുകയും, അത് രാജ്യത്തിനകത്തെ ഊർജ്ജസ്വല യുവത്തത്തെ സ്വതന്ത്ര സമരങ്ങളിലേക്കാനയിക്കുകയുമുണ്ടായി.
റാഷ് ബിഹാരി ബോസ്, മധമോഹൻ മാളവ്യ, സുഭാഷ് ചന്ദ്ര ബോസിനെ പോലുള്ള യുവരകതങ്ങളെ ബ്രിട്ടീഷ് സാമ്രാജത്തത്തിനെതിരെ സായുധ പോരാട്ടത്തിന് സജ്ജമാക്കും വിധം, നവ മുദ്രാവാക്യങ്ങൾ പടുത്തുയർത്തി. ബ്രിട്ടൻ സിംഗപ്പൂരിൽ ജപ്പാന്റെ മുന്നിൽ തകർന്നടിഞ്ഞത് രാജ്യത്തിന്റെ സ്വതന്ത്ര സ്വപനങ്ങൾക്ക് നിറപ്പകിട്ടാണെന്നു കണ്ട യുവനേതാക്കൾ, പ്രവാസ ഇന്ത്യൻ സമുഹത്തിന്റെ കൂട്ടായ്മകൾ രൂപീകരിക്കുകയും, അങ്ങനെ സാമ്രാജത്ത വിരുദ്ധതയിൽ മുഴുകുകയും ചെയ്തു. അസാദ് ഹിന്ദ് ഗവർമെന്റും, ഇന്ത്യൻ ലിജിയൻ സൈന്യവുമെല്ലാം ഈ ലക്ഷ്യ പ്രാപ്തിക്കായ് രൂപപ്പെട്ടു. ത്രിവർണ്ണ പതാകയിൽ ടിപ്പുവിന്റെ കടുവ അടയാളമാക്കിയവർ സൂര്യനസ്തമിക്കാത്ത സാമ്രാജത്യത്തെ നേരിടാനൊരുങ്ങി. അവസാനം ജപ്പാൻ സൈന്യത്തോട് യോജിച്ച് ഫുജി വാറകിക്കാൻ ഡിപ്പാർട്ട്മെൻറും, അതിൽ നിന്ന് ഇന്ത്യൻ നാഷണൽ ആർമിയും (INA) രൂപപ്പെടുകയും അത് ഇന്ത്യൻ ഇൻഡിപെൻഡൻറ് ലീഗിന്റെ ഒഫീഷ്യൽ സേനയായി മാറുകയും ചെയ്യുന്നു. ഐ എൻ എ യുടെ പരിശീലന കളരിയായ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളിയായ ബാരിസ്റ്റർ എൻ.രാഘവന്റെ മേൽനോട്ടത്തിൽരൂപപ്പെടുത്തിയ അതിശക്തമായ പരിശീലനങ്ങളോടെ പരിപപ്പെടുത്തിയ ഇരുപത് ധീരമ്മാരെ, സ്വരകതം കൊണ്ട് ഒപ്പുവെപ്പിച്ച് സ്വാതന്ത്ര സമരത്തിന്റെ മുൻ നിരയിലേക്ക് ചാവേറുകളായി നിയമിക്കുന്നു. പിതാവിന്റെ മനോഭയം പോലെ തന്നെ രാഷട്ര സേവനത്തിന് ജീവിതം സമർപ്പിച്ച ഇക്കൂട്ടത്തിലും മലായിക്ക് നാടുകടത്തിയ യുവാവുമുണ്ടായിരുന്നു.
അവസാനം ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരെ അവസാന പേരാട്ടത്തിന് സജ്ജമാക്കിയ ചാവേർ സംഘം നാലായി വിഭജിച്ചു, കര, കടൽമാർഗ്ഗം രാജ്യത്തേക്ക് കടക്കുന്നതിന് പദ്ധതിയിട്ടു. അനന്തൻ നായർ നേതൃത്തം നൽകിയ സംഘത്തിൽ, ഈപ്പൻ, കെ.എ.ജോർജ്, മുഹമ്മദ്ഗനി എന്നിവർക്കൊപ്പം ആ യുവാവും അംഗമായി. അവസാനം ലക്ഷ്യസ്ഥാനമായി താനൂരിൽ ഇറങ്ങുന്ന സംഘത്തെ ബ്രിട്ടീഷ് ഒറ്റുകാരാൽ പിടിക്കപ്പെട്ട് ജയിലിൽ അടക്കുന്നു. പ്രഹസനമായ കോടതി വിസ്താരങ്ങൾക്കവസാനം, അനന്തൻ പിള്ളയുടെെ ചതിയോടെ, വിചാരണ കോടതി ശിക്ഷ വിധിച്ചു. അഞ്ചു കൊല്ലം തടവിന് ശേഷം വധശിക്ഷ. അപ്പീൽ ഹൈക്കോടയിൽ പക്ഷേ വിധിയുടെ കോമാളിത്തരം നടമാടി, അഞ്ചു വർഷം എന്നത് വെട്ടി, വധശിക്ഷ കേസിന്റെ ഗൗരവം ഉൾകൊണ്ട് പെട്ടന്നാക്കണമെന്ന് തീർപ്പ്. വീണ്ടും ജയിലറയിൽ, ജീവന്റെ ആവശ്യകതയെക്കാൾ തന്റെ നാടിന്റെ ബന്ധനത്തിൽ അസ്വസ്ഥനായ ആ ദേശീയ മുസ്ലിം തന്റെ മനോഗതം കുത്തി കുറിച്ചു ആദ്യം സുഹൃത്തിനും, മരണ ദിനത്തിന്റെ രാത്രിയിൽ വദ്ധ്യ പിതാവിനും അയച്ചു കൊടുത്തു. പിതാവിനയച്ച ആ ഹൃദയസ്പർശിയായ എഴുത്ത് ദേശീയതയിൽ ഒരു മുസ്ലിമിന്റെ പങ്കും, കലർപ്പില്ലാത്ത രാജ്യ സ്നേഹവും, അചഞ്ചലമായ വിശ്വാസവും കാണിച്ചുതരുന്നു. ദേശ സേനഹവും, ദൈവീക വിശ്വാസവും പരസ്പര പൂരകമാക്കിയ ആ വരികൾ ഒരാവർത്തിയെങ്കിലും വായിക്കുന്നവന്റെ മനസ്സിൽ വർഗ്ഗീയതയുടെ ലാഞ്ചനയുണ്ടാവുമെന്ന് തോന്നുന്നില്ല. മരണപ്രഭാതത്തിലേക്ക് നടന്നു നീങ്ങുന്ന മകൻ ഹൃദയം കൊണ്ട് അർദ്ധരാത്രി കുറിച്ച വരികൾ, എത്ര സ്വതന്ത്ര ചരിത്ര ഗ്രന്ഥങ്ങൾ നമുക്ക് കാണിച്ച് തന്നു?. സ്വന്തം കഴുത്തിൽ തൂക്കുകയർ മുറുകുന്നതിന് മുമ്പ്മ് പോ തന്റെ ആഗ്രഹമാരാഞ്ഞപ്പോൾൾ, ഹിന്ദു -മുസ്ലിം മൈത്രിയുടെ ഉത്തമ മാതൃകക്കായി തനിക്കൊപ്പം ഒരു ഹിന്ദു സഹോദരനെ തൂക്കണമെന്ന് പറഞ്ഞ മതേതര കാഴ്ചപ്പാടിനെ ഏത് 'ചരിത്രകാരൻ പുകഴ്ത്തിപ്പറഞ്ഞു?. അനന്തൻ നായർക്കൊപ്പം തൂക്കു കയറിൽ പിടയുമ്പോൾ വിളിച്ച ഭാരത് മതാ കീ ജയ് എന്നുറച്ച് പറഞ്ഞ രാജ്യ സ്നേഹചരിതം ഏതു തുലാസിലളക്കാനാകും?
വക്കം അബദുൽ ഖാദറെന്ന മുസ്ലിം ദേശീയതയെ എക്കാലവും ഓർക്കാനാണ് ഓരോ റമളാനിന്റെയും എട്ടാം രാവുകൾ നമ്മേസജ്ജരാക്കേണ്ടത്. മതം മനുഷ്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനാവണം, ഈക്കാനാവരുത് എന്ന് നൂറുവട്ടം ദിനംപ്രതി മനസ്സുരുവിടണം ഫാസിസ്റ്റ് ഇന്ത്യയിലെ പൗരൻമാർ...
ചില ജീവിതങ്ങൾ മരണത്തിലൂടെ അജയ്യമാകും, വക്കം അബ്ദുൾ ഖാദർ എന്ന ഇന്ത്യൻ പോരാളി. മരണത്തിലൂടെ സാമ്രാജ്യത്ത ദാസ്യപ്പണിക്കാരെ പുച്ഛിച്ച മഹാത്മാവേ, അങ്ങയുടെ രക്തസാക്ഷിത്തം ശരിയാണെന്ന് കാലം തെളിയിച്ചു... 1943 ലെ റമസാനിലെ ഏഴാം ദിനത്തിൽ വെള്ളിഴായ്ച അഞ്ചിനും, ആറിനും മദ്ധ്യേ അങ്ങീ ലോകത്ത് നിന്നും മറഞ്ഞു, അല്ല മറച്ചു...

സർവ്വേശ്വരന്റെ പ്രീതി കിട്ടുന്നവരിൽ അങ്ങയുടെ നാമവും ഉൾപ്പെടട്ടെ... മറ്റൊരു റമളാൻ ഏഴ് അങ്ങയുടെ രക്തസാക്ഷിത്തം ഓർക്കാനെങ്കിലും നന്ദികെട്ട ഈ തലമുറക്കാകട്ടെ...
ഫോട്ടോ: പിതാവിന് എഴുതിയ തന്റെ മരണ മൊഴി
അവലംബം:
C. K കരീം, മുസ്ലിം ചരിത്രം, സ്ഥിതിവിവരകണക്ക്, ഡയറക്ടറി, Vol: III

പി സുദർശനൻ, വക്കം അബ്ദുൾ ഖാദർ
https://m.facebook.com/inaherovakkomkhadernationalfoundat…/…
അഭിപ്രായങ്ങള്‍