കടലിരമ്പം കേട്ടൊരു ഹജ്ജ് യാത്ര വെന്തോടം പടിയിലെ ആദ്യ കടൽയാത്ര..

നാട്ടറിവ്...

 കടലിരമ്പം കേട്ടൊരു ഹജ്ജ് യാത്ര
വെന്തോടം പടിയിലെ ആദ്യ കടൽയാത്ര..
Image may contain: 3 people, stripes
ആദ്യ ഹജ്ജിന്റെ ഓർമയിൽ ആ പതിനാറുകൻ.. അബ്ദുഹാജിയി
യാത്രാ സൗകര്യ വികസനമെന്നത് സ്വപ്നം കാണാൻ പോലും സാധിക്കാത്തൊരു കാലത്ത് സ്വന്തം മരണത്തിന്റെ അടിയന്തിരം ബഹു ജോറിൽ അളീകളെ ക്ഷണിച്ചു വരുത്തി നടത്തുക ! കുടുംബങ്ങളോട് ഇനിയൊരു കാത്തിരിപ്പിന് സാധ്യത ഇല്ലാത്ത വിധം വിടചൊല്ലിയിറങ്ങുമ്പോൾ യുവത്വത്തിൻ കുസൃതികളിൽ അഭിരമിച്ച നടക്കുന്ന മകനെ കൂടെ കൊണ്ട് പോകുക. 
No automatic alt text available.
യാത്രയിൽ നിധിപോലെ സൂക്ഷിച്ച തകരപ്പെട്ടി

ആദ്യം ആവി എഞ്ചിനിൽ ബോംബെയിലേക്കൊരു അത്ഭുത യാത്ര. അവിടെ നിന്ന്, ആർത്തിരമ്പുന്ന തിരമാലകളെ വകഞ്ഞു മാറ്റി നീണ്ട പതിനൊന്നുനാൾ മക്കയെന്ന പുണ്യഭൂമിലേക്കൊരു യാത്ര. ഇടക്ക് പകർന്നു പിടിച്ച പകർച്ചവ്യാദികളിൽ തളർന്നു പോയ സഹയാത്രികർ. കൂടെ യാത്ര ചെയ്തവരിൽ ഒരാളുടെ മരണവും, ഡെട്ബോഡി അറേബ്യയിലേക്ക് കടത്തുന്നതിന്ന് നിയമ തടസ്സം കാരണം ആചാര കർമ്മങ്ങൾക്ക് ശേഷം കടലിൽ താഴ്ത്തി കളയുക. ഭീതി ചനകമായ രാത്രികൾക്കും, പ്രാർത്ഥനാ നിർഭര പകലുകൾക്ക് ശേഷം മൂന്നാം ദിനത്തിൽ കണ്ണൂക്ക് നടത്തുക. കൂടെയുള്ളവരിൽ പലരും രക്തം ചർദിച്ചും, ജ്വരം ബാധിച്ചും അവശതയിൽ കഴിയുമ്പോൾ, രോഖികൾക്ക് തണലായി ഒരു മാലാഖ മലയാളത്തിൽ സംസാരിക്കുന്ന ഡോക്ടർ മാഡം. പതിനൊന്നു നാളിലെ ജിവൻ -മരണ കളിയിൽ അറേബ്യൻ തുരുത്തിലേക്ക് കാലെടുത്ത് വെക്കുക. പേർഷ്യൻ കടൽ യാത്രികൻ സൻബാദിന്റെ സാഹസിക കഥകൾ ഓർമിക്കും പോലെരു ഹജ്ജ് യാത്ര. അതും ആറു പതിറ്റാണ്ടുകൾക്ക് മുന്നേ ഒരു കുഗ്രാമത്തിൽ നിന്നും പരിശുദ്ധ കർമത്തിനായി സഞ്ചരിച്ച ചരിത്രം നമുക്ക് പടിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്. ആദ്യ ഹാജിയിൽ നിന്ന് അബ്ദുഹാജിയിലൂടെ സ്വ നാടിന്റെ സഞ്ചാര സാഹിത്യം കണ്ടെത്തുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi