Art of appreciation
Art of appreciation ഇത്ര heart touching Art
ആക്കിയ മഹത് വചനങ്ങൾക്ക് appreciation.
ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ ആവശ്യമെന്ന് തോന്നിയിട്ടുള്ള ഒരു കാര്യമാണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. ജനിച്ചു വീഴുന്ന ആദ്യ നിമിഷങ്ങളിൽ തന്നെ തൻ്റെ സാമീപ്യം അറിയിക്കാൻ വെമ്പൽ കൊള്ളുന്ന നവജാത ശിശുവിൻ്റെ കരച്ചിൽ മുതൽ വാർദ്ധക്യസഹചമാം പ്രയാസങ്ങളിൽ കിടക്കയിലൊതുക്കപ്പെടുന്ന വൃദ്ധൻ വരെ തന്നെ പരിഗണിക്കാൻ കാണിക്കുന്ന, തനിക്ക് കിട്ടേണ്ട അംഗീകാരങ്ങൾ ലഭ്യമാകുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങൾ ഏതെല്ലാം തരത്തിൽ ജീവിതങ്ങളെ നിർണ്ണയിക്കുന്നു എന്നതാണ്. നിങ്ങൾ ഒരാളെ അനുമോദിക്കുന്നു എങ്കിൽ അപരൻ്റെ സ്വത്വത്തെ നിങ്ങൾ അംഗീകരിക്കുന്നു എന്നർത്തമാക്കാം. ആയതിനാൽ പ്രായഭേദമന്യേ, സമയ വിത്യാസമില്ലാതെ നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന ചെറുതും - വലുതുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന ആളുകളുടെ കുല - ജാതി-നിറ- മതഭേദമന്യേ അംഗീകരിക്കാൻ നമ്മുടെ മനസ്സുകൾ പ്രാപ്തമാകുന്നതിലാണ്, നന്മയുള്ള ഒരു സാമൂഹിക രൂപീകരണമെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്കാവട്ടെ.
🦚നല്ല സന്തോഷകരമായ ഒരു വീട്ടക ദിനമാശംസിക്കുന്നു🦚
💐Dr.jR Alichethu🌹
അഭിപ്രായങ്ങള്‍