റമളാൻ ചിന്ത 8
🌹🌹🌹



                      വിജയാഭിനിവേശം

പരാജയപ്പെട്ടവരുടെ കഥയ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? ഇല്ലായിരിക്കാം, കാരണം വിജയ സോപാനത്തിലുല്ലസിക്കുന്നവരാണല്ലോ നമ്മുടെ റോൾ മോഡലുകൾ!🙏 

കലാം പറഞ്ഞപോൽ വിജയികളുടെ ജീവിതത്തിൽ നിന്ന് ഉൾക്കൊള്ളാവുന്ന പാഠങ്ങൾ ഒന്നുമില്ല, പരാചിതൻ്റെ ജീവിത പാഠങ്ങളാണ് വിജയത്തിലേക്കുള്ള പ്രചോദനം. വിജയിക്കണമെന്ന അഗാധമാം തൃഷ്ണ നമ്മിലുണ്ടെങ്കിലും, അതിന് ആവശ്യം വേണ്ട ഘടകങ്ങൾ എന്തെന്ന് മനസ്സിലാക്കാത്തതാണ് പലരുടേയും പരാജയ കാരണം. അതിനാലാണ് മുകളിലെ ചോദ്യം പ്രസക്തമാകുന്നത്.♥️

*ജീവിതത്തിൽ ഒന്നും ആയില്ലെന്ന് തോന്നുമ്പോൾ ഓർമ്മിക്കുക, തുറക്കാൻ പറ്റാത്തതായി ഒരു വാതിലും ജഗനിയന്താവ് നമുക്കായി പണിതിട്ടില്ലെന്ന്.* അങ്ങിനെ ജീവിതാഭിനിവേശത്താൽ ആഗ്രഹപൂട്ട് മുട്ടിത്തുറന്ന് സ്വയം തൃപ്തി നേടിയ ജീവിതത്തെ വരച്ചിടുന്നൊരു കഥയാണിന്ന്.  മലയാളത്തിൻ്റെ ചെറുകഥാ നവോത്ഥാന കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ മഷിത്തണ്ടിൽ നിന്ന് പിറന്ന *ഉതുപ്പാൻ്റെ കിണർ.*

 ഉതുപ്പാൻ എന്ന അനാഥ വൃദ്ധൻ രാപ്പകൽ പണിയെടുത്ത് സ്വരൂപിക്കുന്ന സമ്പാദ്യങ്ങളെല്ലാം ഒരേ ഒരു ലക്ഷ്യത്തിനാണ്. തൻ്റെ നഗരക്കാർക്ക് ശുദ്ധജലം ലഭ്യമാക്കാൻ ഒരു കിണർ കുഴിപ്പിക്കണം. പ്രാർത്ഥനകളിലും, പരസഹായത്തിലും കഴിഞ്ഞ് കൂടുന്നതിനൊപ്പം ഉതുപ്പാൻ തൻ്റെ സ്വപ്നത്തെ താലോലിച്ചു വളർത്തിയെടുക്കുന്നു. അപ്രാപ്യമെന്ന് പലരും പറഞ്ഞ തൻ്റെ ഭ്രാന്തൻ സ്വപ്നത്തിനെ പൂർത്തീകരിക്കാൻ അവസാനം ഉതുപ്പാൻ പുറപ്പെടുന്നു. അങ്ങനെ നഗര മൂലയിൽ ഒരു തുണ്ട് ഭൂമി വാങ്ങി തൻ്റെ കിണർ കിളപ്പിക്കുന്നു. ജീവിതത്തിലിന്നോളം സമ്പാദിച്ചു കൂട്ടി വെച്ച അവസാന നാണയത്തുട്ടും, ഭ്രാന്തനെന്ന് മുദ്രകുത്തിയകറ്റിയ തൻ്റെ നാട്ടുകാർക്കു വേണ്ടി ഉതുപ്പാൻ ചിലവഴിക്കുന്നു. കിണർ പൂർത്തിയായ ദിവസം തൻ്റെ ജീവിതാഭിലാഷം നിറവേറിയ സംതൃപ്തിയിൽ *'ഇവിടെ ആശ്വസിക്കാം'*  എന്ന ബോർഡ് വെച്ച് നിർവൃതിയടയുന്നു. തൻ്റെ അഭിലാശമായ കിണറ്റിലെ വെള്ളം കാണുമ്പോൾ സ്വന്തം മകളുടെ വിവാഹം നടത്തിയ ധന്യതയാണ് ആ വൃദ്ധനിൽ. എല്ലാ ദിവസവും രണ്ടു നേരം കിണർ പരിസരം ശുചീകരിക്കാനും, അതിൽ നിന്ന് വെള്ളമെടുത്ത് കുടിക്കാനും, കുളിക്കാനുമാളുകൾ ഉപയോഗിക്കുന്നത് കണ്ടു കൊണ്ട് ഹൃദയപുളകിതനായി കാലം കഴിച്ചു.  കാല ക്രമേണ നഗരവികസനവും, ആധുനികവത്കരണവുമെല്ലാം പ്രദേശത്തെ കുഴൽ കിണറുകളിലേക്ക് നയിക്കുന്നു. കിണറ്റിൻകരയിലെ ഒത്തു കൂടലുകളും, കളിതമാശകളുമെല്ലാം അന്യമാകാൻ തുടങ്ങി. കിണറ്റിൽ കല്ലുകളിട്ടഹ്ലാദിക്കുന്ന വികൃതിപ്പിള്ളേർ മാത്രം കിണറിനടുത്ത് വരും. എങ്കിലും ആരെയോ കാത്ത് ഓരോ ദിവസവും ഉതുപ്പാൻ കിണർ വൃത്തിയാക്കി കൊണ്ടിരുന്നു. അതിനിടക്ക് നഗരസഭയുടെ വികസന പദ്ധതികൾക്കായി കിണർ പൊളിച്ചു മാറ്റാൻ ഉത്തരവിറക്കുന്നു. ഹതഭാഗ്യനായ ഉതുപ്പാൻ അധികാര കേന്ദ്രങ്ങളിൽ തൻ്റെ കിണറിൻ്റെ സംരക്ഷണത്തിനായി നിരങ്ങുന്നു. എന്നാൽ ആധുനിക ഭ്രാന്ത് തലയിലേറ്റിയ സമൂഹം, മലിനീകരണപ്പേരിൽ കിണർ മൂടാൻ ഉത്തരവിടുന്നു. അവസാനം, കിണർ മൂടേണ്ട ദിനത്തിലും ഉതുപ്പാൻ പരിസരം വൃത്തിയാക്കി, വെള്ളമെടുത്ത് കുളിച്ചൊരുങ്ങുന്നു. തൻ്റെ പ്രാണാഭിലാശമായ കിണറിൻ്റെ അന്ത്യത്തിനു മുമ്പേ,  കിണറ്റിൽ ചാടി ആത്മഹുതി ചെയ്യുന്നു.  ഒരു നൊമ്പരമായി മലയാള സാഹിത്യത്തിൽ തലയിടുപ്പോടെ  നിൽക്കുന്നു ഉതുപ്പാനെന്ന പ്രകൃതി സ്നേഹിയിന്നും.  ഈ കഥ മുന്നോട്ടു വെക്കുന്ന പല ചിന്തകളുമുണ്ടാകാം. എന്നാൽ രാവന്തിയോളം കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് തൻ്റെ അഭിലാശമായ കിണർ പൂർത്തിയാക്കിയ ഉതുപ്പാനെന്ന വൃദ്ധൻ തരുന്ന പാഠം വലുതാണ്. ജീവിതത്തിനൊരു ദർശനവും, അതിലേക്കുള്ള ദൗത്യവും, കെടാതെ സൂക്ഷിച്ച അഭിനിവേശവുമാണത്.
 പ്രചോദനസെമിനാറുകളിൽ കേട്ടു പരിചയിച്ച ആഗോള വ്യക്തിത്തങ്ങളിലെല്ലാം നമുക്ക് ദർശിക്കാനാവുന്ന പരാചിതരുടെ ആത്യന്തിക വിജയത്തിൻ്റെ പ്രധാന ഘടകം ഇതു തന്നെയാണ്. എന്തെന്നാൽ തന്താങ്ങളുടെ കൈമുദ്ര പതിപ്പിച്ച  മേഖലയോടുള്ള അവരിലെ അടങ്ങാത്ത അഭിനിവേശം.! ആയിരത്തിലധികം നൂതന പരീക്ഷണങ്ങളിൽ പരാജയപ്പെട്ടിട്ടും. ജീവിതാഭിലാഷമായി പടുത്തുയർത്തിയ പരീക്ഷണശാല കത്തിയമരുന്നത് നിസ്സംഗതയോട നോക്കി നിൽക്കേണ്ടിയിട്ടും. തോമസ് ആൽവാ എഡിസനെന്ന ലോക കണ്ടു പിടിത്തങ്ങളുടെ പിതാവിന് കരുത്തായത് തൻ്റെ ശാസ്ത്രത്തോടുള്ള അഭിനിവേശമായിരുന്നു. 
ആഫ്രിക്കൻ തെരുവോരത്ത് വെള്ളക്കാരൻ്റെ കാർക്കിച്ചു തുപ്പലുകളേറ്റമുഖവും,  ചെരുപ്പുമാല തൂക്കിയ കഴുത്തുമായി ഒളിക്കേണ്ടി വന്നിട്ടും 1947 ആഗസ്റ്റ് 15 ന് അതെ വെള്ളപ്പടയെ തൂത്തെറിഞ്ഞ്, ലോകത്തിലെ  ഉന്നത ജനാധിപത്യ രാജ്യമായ ഇന്ത്യയെ വാർത്തെടുക്കാൻ രാഷ്ട്രപിതാവ് ഗാന്ധിജിക്കായതിൻ കാരണവും അടങ്ങാത്ത രാജ്യാഭിനിവേശമായിരുന്നു. 
1979 ൽ ജീവിതത്തിലെ ആദ്യ ഉത്തരവാദിത്തത്തിൽ  തന്നെ രാജ്യ പ്രതീക്ഷകളെ കെടുത്തുമാറ്  വാന പരീക്ഷണത്തെ അറിബിക്കടലിൻ ആഴങ്ങളിലാഴങ്ങളിലേക്കൂളിയിട്ട് തകർന്നിട്ടും,  പിന്നീട് ഇന്ത്യയുടെ മിസൈൽമാനാക്കി APJ യെ ഉർത്തിയെഴുന്നേൽപ്പിച്ചതിൻ്റെ പേരാണ് അഭിനിവേശം. 

വെറും എട്ടു വയസ്സുകരൻ്റെ കളിപ്രേമാവേശത്തിൽ മുംബൈ പുൽമൈതാനത്തെത്തിയ കുറിയ ചെക്കനോട് ഇതൊന്നും നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞ് കാഴ്ചക്കാരനാക്കിയപ്പോൾ അണപൊട്ടിഴൊയുകിയ കണ്ണുനീർ കവിളുകളെ തുടച്ചു കൊണ്ട് ഗാലറിയിലിരുക്കേണ്ടി വന്ന സച്ചിനെന്ന  പയ്യനെ  ക്രിക്കറ്റിൻ്റെ ദൈവമായി മാറ്റിയത് ഏതൊരു ശക്തിയാണോ അതാണ് അഭിനിവേശം.
 ചാലക്കുടിയിലെ ഓട്ടോസ്റ്റാൻ്റിൽ തെന്നിന്ത്യൻ സിനിമയിലേ കാമ്പുള്ള നടനായി ഉയരാൻ കലാഭവൻ മണിയെ നിർബന്ധിച്ചെതെന്താണോ അതിനെ വിളിക്കാം അഭിനിവേശം...

 പറഞ്ഞാൽ തീരാത്ത എത്രയോ പരാചിതരുടെ, കണ്ടും കേട്ടുമറിഞ്ഞ ജീവിതങ്ങളിൽ പ്രചോദനമായതൊന്നിനെ നമുക്ക് വിളിക്കാനാവുന്ന ലളിതമാം പേരാണ് അഭിനിവേശം.

ശാസ്ത്രീയമായ പഠനങ്ങളുടെ പിൻബലത്തിൽ പരിശോധിച്ചാൽ തന്നെ, ഭൂമിയിലെ മുക്കാൽ ഭാഗ (75%) മനുഷ്യരും അവരുടെ യഥാർത്ഥ അഭിനിവേശമെന്തെന്നത് വ്യക്തമായി മനസ്സിലാക്കിയെടുത്തിട്ടില്ല. അതായത് സ്വന്തം ജീവിത ലക്ഷ്യമെന്തെന്ന് നിർവചിച്ചെടുക്കാനാവാതെ ചുറ്റുപാടുകളുടെ സമ്മർദ്ദങ്ങൾക്കനുസരിച്ചു, ധർമ്മരാജ് മടപ്പള്ളി കുറിച്ചതു പോലെ, *"ആരാരും ഗ്രീസു പുരട്ടിത്തരാത്ത ജീവിതചക്രം ഒറ്റക്ക് ചവിട്ടി മടുക്കുത്തവസാനിച്ചു പോകുന്ന പാഴ് ജന്മങ്ങളായി"* മാറുന്ന ഗതികേട്. 

ഓർക്കുക ജീവിതത്തിൻ്റെ അതി നിർണ്ണായകമായ അവസരങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പരിസരവിയോജിപ്പുകൾ നേരിടേണ്ടത് സ്വഭാവികം. അങ്ങനെ വരുമ്പോൾ കൈവശപ്പെടുത്തിയിരിക്കുന്ന ചില സൗഹാർദ്ദങ്ങൾ കളഞ്ഞു പേകേണ്ടതുണ്ടാവാം നമ്മുടെ അഭിനിവേശക്കൂട്ടിന്. കാരണം കൈവശപ്പെടുത്തിയിട്ടുള്ള നേട്ടങ്ങളെ ഉപേക്ഷിച്ചു കൊണ്ടേ പുതിയ വിജയങ്ങൾ നേടാനാകൂ. ഏതൊരു പുതുവഴി കണ്ടെത്തി കുതിക്കണമെങ്കിലും അതിൻ്റെ ആരംഭമായി ഏതാനും ചുവടുകൾ പിന്നോട്ട് വെക്കേണ്ടതുണ്ടെന്ന് ഓർക്കുക.

ജീവിത വിജയം എന്നത് സംഗീതം ചിട്ടപ്പെടുത്തുന്ന പോലെ താളാത്മകമാണ്. വരികൾക്കനുഗുണമായ വാക്കുകളാൽ രൂപപ്പെത്തിയെടുത്തു, രാഗങ്ങളിലേക്ക് സംയോജിപ്പിക്കുന്ന സംഗീതജ്ഞൻ്റെ ദൗത്യം പോലെ. ഏതൊരു വിജയത്തിനും അത്യന്താപേക്ഷിതമായ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലോ നാം മുകളിൽ കണ്ട  വിഷൻ, മിഷൻ, പാഷൻ ചിട്ടപ്പെടുത്തൽ. 

ദർശന- ദൗത്യ- അഭിനിവേശ രൂപപ്പെടുത്തലിലൂടെ മാത്രമേ ഒരാൾക്ക് ആത്യന്തിക വിജയം നേടാനൊക്കൂ. അതിലേറ്റവും അഭിവാജ്യമായത് അഭിനിവേശമാണ്. അതില്ലാത്ത ജീവിതം ചമർപ്പുള്ള പഴം കണക്കെയാണ്. ഓരോ പ്രാവശ്യവും കടിച്ചെടുത്ത് ചവച്ചരക്കുമ്പോൾ മടുപ്പുളവാക്കപ്പെടും. അഭിനിവേശമുണ്ടങ്കിലെ ചെയ്യുന്ന പ്രവർത്തനങ്ങളിലെ പരാജയത്തെ ഉൾകൊള്ളുന്നതിനും, ത്യാഗ മനോഭാവത്തോടെ വീണ്ടുമതിലേക്കിറങ്ങാനും സാധ്യമാകൂ. അങ്ങനെ ജീവിതവിജയത്തിൻ്റെ അപാര സാധ്യതകളിലേക്ക് ഊളിയിട്ട് ആസ്വദിക്കുന്നതിലൂടെ തൃപ്തിയറിയു. അങ്ങനെ സ്വന്തത്തോട് പ്രതിബദ്ധത പുലർത്താനും, അതിലൂടെ പ്രവർത്തനങ്ങളെ താൽപര്യപൂർവ്വം ഏറ്റെടുത്ത്, ഇച്ഛാശക്തിയാൽ ഏത്ര വലിയ തടസ്സങ്ങളേയും മറികടന്ന് വിജയം നേടാനുള്ള ത്വര രൂപപ്പെടുത്താനുമാകുകയൊള്ളു. പ്രകൃതിപരമായ കഴിവുകളെ കണ്ടെത്തി അതിലഭിനിവേശത്തോടെ വ്യാപൃതനാവാനും സാധിക്കുന്നതിനപ്പുറം സംതൃപ്തി മറ്റെന്തിനുണ്ട്?. 
ഈ ലോക്ക് ഡൗൺ കാലം ഒരു പക്ഷേ നമ്മുടെ അഭിരുചികളെ മനസ്സിലാക്കിയെടുക്കാനും, അതിൽ വിജയം കണ്ടെത്താനും സാധിച്ചിരിക്കും. എങ്കിൽ അതാണ് നിങ്ങളുടെ സ്വാഭാവികതയെന്ന് മനസ്സിലാക്കാനും അതിൽ ജീവിത വിചാരങ്ങളെ കോർത്തെടുക്കാനും, വിജയം രൂപപ്പെടുത്താനാവട്ടെ എന്നാശംസിക്കുന്നു.
ശുഭദിനം

Dr. jRAlichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi