ചിന്തകൾക്ക് പരിധി 
🌹🌹🌹

കൽപ്പിക്കുന്നതെന്താണോ അതാണ് ആ വ്യക്തി നേരിടുന്ന ആദ്യ തടസ്സം. അതിനാൽ തടസ്സമാകുന്ന നമ്മുടെ ഇടുങ്ങിയ ചിന്തകളെ വിശാലമാക്കാൻ സാധിക്കുന്നതാവട്ടെ നമ്മുടെ പ്രയാണങ്ങൾ. ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്ന എത്ര പ്രയാസകരമായ പ്രശ്നങ്ങളും അതിൻ്റെ തീവ്രത നിശ്ചയിക്കപ്പെടുന്നത് അയാൾ ആതടസ്സത്തിനെ നേരിടുന്നതിന് രൂപപ്പെടുത്തുന്ന ചിന്തകളിൽ നിന്നാണ്. ഏതൊരു പ്രവർത്തിയിലുമുള്ള റിസ്ക്ക് തീരുമാനിക്കുന്നതിനു നമ്മളിൽ നിന്ന് തന്നെയാണ് പ്രാപ്തി കൈവരിക്കേണ്ടത്. തടസ്സങ്ങൾ കൂടുതലെന്ന് തോന്നുന്ന കാര്യങ്ങൾ നേരിടാനൊരുങ്ങുന്നത്
ആത്മഹത്യാപരമാകും; അത്തരം സന്ദർഭങ്ങളെ  മനസ്സിലാക്കാനാകുന്നത് തന്നെയാണ് വിജയം.  ഇനി ഒരു പ്രശ്നത്തിനെ നേരിടേണ്ടി വരുമ്പോൾ അത് നമുക്ക് നൽകുന്ന സാധ്യത പപ്പാതിയെങ്കിൽ അവിടെ നാം സ്വയം ഒരു ചൂതാട്ടക്കാരനായി രൂപാന്തരപ്പെടുത്തുന്നു. പ്രശ്നത്തിൻ്റെ (തടസ്സത്തിൻ്റെ ) വ്യാപ്തി കണക്കാക്കി അതിനെ നേരിടുന്ന വ്യക്തിക്കേ പ്രതിവിധിയറിഞ്ഞ് ചികിത്സിക്കാനാവൂ. 
ചില തടസ്സങ്ങളിൽ നിന്ന് നാം ഉൾക്കൊള്ളുന്ന പാഠങ്ങൾ വലുതാണ്. യശസ്സീരനായ ശാസ്ത്ര സാമ്രാട്ട് സധീഷ് ധവാൻ എ.പി.ജെ യെ തൻ്റെ ആദ്യ ഉദ്യമ മേൽപ്പിക്കുന്ന നേരത്ത് ധൈര്യം പകർന്ന് നൽകിയ വചനം ജീവിത തടസ്സങ്ങളെ നിസ്സാരവത്ക്കരിക്കേണ്ടതിൻ്റെ ഉത്തമ മന്ത്രമാണ്. മാത്രമല്ല എസ്.എൽ.വി 3 യുടെ തകർച്ചയിൽ പരാചയമനുഭവിച്ചു കൊണ്ടിരുന്ന കലാമടക്കമുള്ള സഹ പ്രവർത്തകരെ പഴിചാരാതെ ദൗത്യ പരാചയത്തിന് ഉത്തരവാധിത്വം ഏറ്റെടുത്തദ്ദേഹം നടത്തിയ പത്രസമ്മേളനവും. തൊട്ടടുത്ത വർഷം തന്നെ രോഹിണി RS വിജയിപ്പിച്ചെടുപ്പിക്കാൻ അതെ ടീമിനെ പ്രാപ്തമാക്കിയെടുക്കുന്ന വിധം സധൈര്യം മുന്നേറാൻ അദ്ദേഹത്തിൻ്റെ ആ പ്രവർത്തനത്തിനായി. കൂടാതെ ആ വിജയം പ്രഖ്യാപിച്ചുള്ള മാധ്യമ കൂടിക്കാഴ്ച കലാമിൽ ഏൽപ്പിക്കുകയുമായിരുന്നു ധവാൻ. എല്ലാ സാഹചര്യങ്ങളിലും സംയമനത്തോടെ, പരാതിയും കുറ്റപ്പെടുത്തലുമില്ലാതെ ഒരു പ്രശ്നത്തെ എങ്ങിനെയാണ് ലീഡർ കൈകാര്യം ചെയ്യേണ്ടതെന്നും അതിലൂടെ നേടിയെടുക്കുന്ന പുതിയ അനുഭവങ്ങൾ എങ്ങിനെ പോസിറ്റീവായി ഉപയോഗിക്കാമെന്ന് ഈ സംഭവം തന്നെ പഠിപ്പിച്ചെന്ന് കലാം വിശദീകരിക്കുന്നതിങ്ങനെയാണ്.

"‘ഞാൻ അന്ന് വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചു. പരാജയം സംഭവിച്ചപ്പോൾ സംഘടനയുടെ നേതാവ് ആ പരാജയം ഏറ്റുവാങ്ങി. വിജയം വന്നപ്പോൾ അദ്ദേഹം അത് തന്റെ ടീമിന് നൽകി. ഞാൻ പഠിച്ച ഏറ്റവും മികച്ച മാനേജ്മെന്റ് പാഠം ഒരു പുസ്തകം വായിക്കുന്നതിൽ നിന്ന് എന്നിലേക്ക് വന്നില്ല, അത് ആ അനുഭവത്തിൽ നിന്നാണ് വന്നതെന്നും കലാം പറഞ്ഞു".

ഇത്തരം സംഭവങ്ങൾ നമുക്കേകുന്ന പാഠം വലുതാണ് ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന തടസ്സങ്ങളേ നിർണ്ണയിക്കുന്നത് അതേതു വിധേന നാം നേരിടുന്നു എന്നതിനനുസരിച്ചാണ്. തടസ്സങ്ങൾ ധാരാളമുണ്ടാകാം, പലപ്പോഴും അവ നമ്മുടെ മുന്നോട്ടുള്ള ഗമനത്തിന് വൻ വിഘാതങ്ങൾ സൃഷ്ടിച്ചേക്കാം, എന്നാൽ അവ നൽകുന്ന അനുഭവങ്ങളിൽ നിന്ന് കൂടുതൽ കരുത്താർജ്ജിക്കാനാവണം.

Dr.jRAlichethu

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi