ആത്മീയതയുടെ കപ്പൽ
കുഞ്ഞായൻ മുസ്ലിയാർ





"നാലുണ്ട് കള്ളർ ഉരുവ് ചുശലും -
നാണാതെ നാലും അതു നാലു ഭാഗം -
മാലും തടി ഇച്ച ലോകർ ഇമ്മൂന്നും -
മൽ ഊൻ അതെന്ന അസാസിലുമൊന്ന്".

ജീവിതമാകുന്ന കടലിലൂടെ കപ്പൽ മുന്നോട്ട് പോകുമ്പോൾ അതിനെ തകർക്കാൻ നല് ശക്തികൾ കാത്ത് നിൽക്കുന്നു ഏത് നിമിഷവും അക്രമം പ്രതീക്ഷിക്കാം - ധനമോഹം, ദേഹേച്ഛ, അത്യാർത്തി, ദുഷ് ചോദനകൾ എന്നിവയാണവ.

(കപ്പപ്പാട്ട് -കുഞ്ഞായിൻ മുസ്ലിയാർ)

ഇത്ര ലളിതമായി മനുഷ്യ ജീവിതത്തിനെ നിർവ്വചിച്ച വരികൾ. എവിടെ തുടങ്ങി വിജയ-പരാചയം എന്നൊത്തിരി ചിന്തിപ്പിക്കുന്ന നാലു പ്രതിസന്ധി ഘട്ടങ്ങൾ ലളിതമായി വിവരിക്കുന്നു കവിതൻ വരികളിൽ. ഒരാളുടെ ജീവിതത്തിനെ നന്മ- തിമ്മകളിൽ തളച്ചിടുന്നതിന് ഇവ നാലും സസൂക്ഷ്മവും പ്രാപ്തമാണെന്ന് നമുക്ക് ബോധ്യപ്പെടും. ഒരാളുടെ ജീവിതത്തെ, അതിൻ്റെ ലക്ഷ്യ പ്രയാണത്തെ തടയിടുന്ന ശത്രുപക്ഷമാണ് നമ്മിലെ അമിത സമ്പാദ്യ മോഹം. സ്വന്തം ഇച്ഛ്കളെ നിയന്ത്രിക്കാനാവാത്തവനാണല്ലോ വലിയ അശക്തൻ, അതിനാൽ വിവേക ബുദ്ധിയോടെ നമ്മുടെ ദുഷ്പ്രേരണകളെ നിയന്ത്രിക്കപ്പെടേണ്ടത് ജീവിത വിജയത്തിനനിവാര്യം. അവനവൻ്റെ ആവശ്യത്തിനപ്പുറം അഗ്രഹിക്കുകയും, അതിന് വേണ്ടി ഏത് വഴിയേ സഞ്ചരിക്കുന്നതും; എക്കാലത്തും മനുഷ്യരിൽ കാണുന്ന വൻ വിപത്താണല്ലോ!. കൂടപ്പിറപ്പിനെപ്പോലും അംഗീകരിക്കാതെ സ്വന്തത്തിൻ്റെ അത്യാർത്തിയാൽ വെട്ടിക്കൂട്ടുന്നതിൻ സന്തോഷമെന്തത്ര കാലം. മരണമെത്തും വരെ ഓടിയോടി അഗ്രഹങ്ങൾക്കപ്പുറം അത്യാഗ്രഹങ്ങൾ തീർക്കാനുതകുമ്പോൾ നഷ്ടപ്പെടുന്നത് ജീവിതം തന്നെ. ശരി - തെറ്റുകളെ നിർവചിച്ച തത്വസംഹിതകൾ പോലും സ്വ ചോദനകൾക്കായി നിർവ്വചിക്കുന്ന പ്രചോദനം ശരിയല്ല എന്നത് പക്ഷേ നമുക്ക് ശരിയല്ല. തൻ്റെ ഇടങ്ങളിൽ നിർവ്വചിക്കപ്പെടുന്ന ശരി-തെറ്റുകൾ അല്ലെങ്കിൽ ചോദനകൾ തിന്മക്ക് പ്രധാന്യം കാണുന്നു എന്നത് നിർഭാഗ്യകരം. അൽപ്പാഹ്ലാദത്തിനായി ഏതുവിധേനയും പ്രവർത്തിക്കുമ്പോൾ ഓർക്കുക നഷ്ടമവസാനം സ്വന്തം ജീവിത വിജയത്തിനെന്ന്.

മുകളിലെ കവിതാ ശകലം തോന്നിച്ചനൈമിഷിക ചിന്തകളാണ്, സൂക്ഷ്മതക്കുറവുണ്ടാകാം. മാറ്റി തിരുത്താനില്ല, ഇപ്പോൾ എന്ത് ചിന്തിക്കുന്നു എന്നാണല്ലോ?

Image crtzy @P. Sakkeer Hussain
Dr.jRAlichethu

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi