വാക്കത്തിയുമായി കുതിച്ച വിപ്ലവകാരികളെ തുരത്തിയ നിസ്കാര കുപ്പായക്കാരി
മാതൃദിനത്തിലെ നാട്ടറിവിൻ യാത്രയിൽ ഇന്ന് കൂടറിവ് വാക്കത്തിയുമായി കുതിച്ച വിപ്ലവകാരികളെ തുരത്തിയ നിസ്കാര കുപ്പായക്കാരി മമ്മീര്യം 2013 - 14 അധ്യായന വർഷത്തിൽ പ്രിയ ഗുരുവര്യൻ K K. N കുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ ചാലിയത്ത് നടന്ന മൂന്ന് ദിവസത്തെ പ്രാദേശിക ചരിത്ര രചനാ ശിൽപശാലയാണ് ചില പ്രദേശിക ഗവേഷണ താൽപര്യത്തിലേക്കുള്ള ചുവടുവെപ്പിന് ഹേതുവായത്. അന്നവിടന്നു ലഭ്യമായ ഗവേഷണ രീതിശാസ്ത്ര ക്ലാസുകൾ മുന്നോട്ടുവച്ചൊരു പ്രധാന നിർദേശം ഓർമയിൽ നിൽക്കുന്നത്, ജീവിത പരിസരത്തിൽ കാണുന്ന ചേതന - അചേതന ഘടകങ്ങളുടെ രേഖപ്പെടുത്തണമെന്നാഗ്രഹിക്കുന്ന വസ്തുതകളെ അന്വേഷിച്ചറിയുക, അവയേ ലഭ്യമായ മാർഗങ്ങളിലൂടെ പൊതു ജന സമക്ഷത്തിലേക്കു വെളിപ്പെടുത്തുക. അകാഡമിക സദസ്സുകളിലെ ബുജി തീക്ഷണതയിൽ പാകപ്പെടുത്തിയെടുക്കുന്ന ചർച്ചകൾ അല്ലെങ്കിൽ ദേശീയ-അന്തർ ദേശീയ നിലവാര പട്ടം ലഭ്യമായ നീണ്ടക്ക പുസ്തകങ്ങളോ മാത്രം ചരിത്ര രേഖയും പടനവുമായി ചുരുങ്ങുമ്പോൾ, അതിനപ്പുറം വിശാല സാധ്യതകൾ, ഒരു ഗ്രാമാന്തരങ്ങളിലെ മറഞ്ഞിരിക്കുന്ന യഥാർത്യങ്ങളിൽ പകരാനുണ്ടെന്ന ബോധ്യപ്പെടലും ചരിത്ര ദൗത്യമാണെന്ന വിശ്വാസത്തെ മനസ്സിൽ ഉറപ്പിക്കുന്നു. ഇന്ന് കേട്ടറ...