പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

*റമളാൻ ചിന്ത 4:4* *ഒറ്റ 'മുറി' ദുരന്തങ്ങളാവാതിരിക്കാം'*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത്. മനോരമ ബുക്സ്പ്രസിദ്ധീകരിച്ച ടി.പി.വേണുഗോപാലൻ നായരുടെ 'ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ' എന്ന കഥാസമാഹാരത്തിന് വലിയൊരു പ്രത്യേകതയുണ്ട്. കഥാകൃത്ത് തന്നെ വിശേഷിപ്പിച്ചപോൽ ഇതിലെ കഥകൾ ഒറ്റവരിക്കഥകളാണ്. വലിയ ആശയങ്ങളെ ചുരുങ്ങിയ വരികളിലേക്ക് ഒതുക്കി വെക്കുന്ന രചനാരീതി. ഈ പുസ്തകത്തിൻ്റെ പ്രധാന്യം പറയാനല്ല ഈ എഴുത്ത്. അതിലെ ഒരു കഥയുമായി ചേർന്ന് നിൽക്കുന്നതാണ് ഈ ദിനത്തിലെ ചിന്ത. ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ എന്ന ഒറ്റവരിക്കഥാ സമാഹാരത്തെ വിശേഷിപ്പിച്ച് ജെസ്ന നാഗൂർ പറഞ്ഞ് വെച്ച ചില വരികൾ ആദ്യമെ പകർത്തട്ടെ. *"എത്ര അക്ഷരങ്ങൾ കൂട്ടിവച്ചാലാണ് ഒരു വാക്കുണ്ടാവുക. ഇനി എത്ര വാക്കുകൾ കൂട്ടിവെച്ചാലാവും ഒരു വരിയുണ്ടാവുക. മനസ്സിലുള്ളവ മുഴുവൻ പറഞ്ഞൊപ്പിക്കണമെങ്കിൽ എത്ര പെട്ടി വാക്കുകൾ കുടഞ്ഞിടണം. പറയാതെ പോയ എത്രയോ വാക്കുകളുടെ ശേഷിപ്പുകൾ ഇപ്പോഴും മനസ്സിലുണ്ടാകും."* അതെ പലപ്പോഴും നമുക്ക് പറയാൻ ഉള്ള വാക്കുകൾ പറയാനാവാതെ പോകുന്നിടത്തോ, പറഞ്ഞു പോയ വാക്കുകളുടെ ദൈർഘ്യം കൊണ്ട് പായാനുള്ളത് പറഞ്ഞ പോലെ ഉൾക്കൊള്ളാനാവാതെ പോകുന്നിടത്തോ ആണ് ഈ കഥാ സമാഹാരത്തിലെ ചില കഥകൾക്ക് പ്രാധാന്യമുള്ളത്

*റമളാൻ ചിന്ത - 4:3* *പുതിയ കാലത്തോട് ചിലത് പറയാനാവണം പഴമക്ക്*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത് മനസ്സിനെ അലട്ടുന്ന വല്ലാത്തൊരു ചോദ്യമുണ്ട്.പുതിയ കാലമാണോ, പുതിയ തലമുറയാണോ യഥാർത്ഥത്തിൽ പഴിചാരേണ്ടവർ?. പുതിയ തലമുറയുടെ അനാരോഗ്യ പ്രവണതകളെ കുറ്റപ്പെടുത്തി സ്വയം ന്യായീകരിക്കുന്ന ഓൾഡന്മാർ ശരിക്കും തങ്ങളുടെ നിസ്സഹായതയുടെ ഇരകളാണ് എന്ന് പറയാം. തങ്ങൾ ആർജ്ജിച്ചെടുത്ത അനുഭവജ്ഞാനങ്ങളെ പുതുമയോടെ കൈമാറ്റം ചെയ്യുന്നതിൽ പരാചയപ്പെട്ട നിസ്സഹായവർഗ്ഗം. കുഴപ്പം തലമുറകൾക്കല്ല, പുതിയ കാലത്തിന് തന്നെയാണ്. പുതിയ കാലത്തെ ഉൾക്കൊണ്ട് പഴയ തലമുറ നൽകേണ്ട അനുഭവജ്ഞാനം പകർന്നു നൽകാൻ മടി കാണിക്കുന്നു എന്നത് വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയുടെ ഫലമാണ് ഉൾക്കരുത്ത് നഷ്ടമാകുന്ന പുതിയ കാലത്തെ പുതുതലമുറ എന്നത്. ചെറിയ പ്രതിസന്ധികളിൽ പോലും പതറിപ്പോകുന്ന മനക്കരുത്തില്ലാത്തവരായി പുതിയ കാലത്തെ മനുഷ്യർ മാറുന്നു എന്നത് ഈ ഉത്തരവാദിത്തബോധമില്ലായ്മയുടെ ഫലമാകാം. ഒരിക്കൽ യേശുവിനെക്കാണാൻ ഗ്രീക്കിൽ നിന്ന് ചില പണ്ഡിതന്മാർ വരികയുണ്ടായി. തങ്ങളുടെ അറിവും, ശാസ്ത്രബോധവും ലോകത്ത് എക്കാലത്തും മികച്ചു നിൽക്കുന്നു എന്ന തെല്ലഹങ്കാരത്തോടെയാണ് അവർ യേശുവിൻ്റെ മുന്നിൽ ഇരുന്നത്. വന്നവരുടെ അഹങ്കാരത്തെ മനസ്സിലാക്കുമാറ് യേശു യ

*റമളാൻ ചിന്ത 4:2* *തീരുമാനങ്ങൾ പ്രവർത്തിക്കട്ടെ*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത് ചോദിക്കുക, വിശ്വസിക്കുക, സ്വീകരിക്കുക എന്ന ഒരു തത്വം ഡോ.ജോസഫ് മോർഫി തൻ്റെ വിഖ്യാത ഗ്രന്ഥമായ 'The Power of your Subconcious Mind' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രമുഖ അമേരിക്കൻ ഫിലോസഫർ റാൾഫ് വാൾഡോ എമേർസൻ ഒരിക്കൽ പറയുകയുണ്ടായി "Man is what he thinks all day long". "നമ്മൾ ശരിയായി പ്രാർത്ഥിച്ചാൽ, നമ്മുടെ പ്രാർത്ഥനകൾ എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്ന്. എന്നാൽ നമ്മുടെ പ്രാർത്ഥനകൾ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല? കാരണം, നമ്മൾ പൂർണ്ണഹൃദയത്തോടെയും മനസ്സോടെയും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ശരിയായ സാങ്കേതികത പിന്തുടരുന്നില്ല." എന്നതാണ് കാരണം എന്ന് മോർഫി മറ്റൊരിടത്ത് വിവരിക്കുന്നത് കാണാം. ശരിയായി ചിന്തിക്കുന്നില്ല എന്നതാണ് തെറ്റായ ഫലം ലഭിക്കുന്നതിൻ്റെ മുഖ്യ കാരണം എന്ന് ചുരുക്കം. മനുഷ്യൻ പലപ്പോഴും തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിൻ്റെ പ്രധാന കാരണം സ്വന്തത്തിൽ വിശ്വസിക്കാനുള്ള പരിമിതിയാണെന്ന് തോന്നാറുണ്ട്. താനെന്ത് എന്നതിന് ലളിതമായ ഉത്തരമാണല്ലോ, താൻ എങ്ങിനെ ചിന്തിക്കുന്നു എന്നത്. തൻ്റെ ബോധ മനസ്സിൽ രൂപപ്പെടുത്തുന്ന ചിന്തകളാണ

*റമളാൻ ചിന്ത - 4:1* *അറിവല്ല തിരച്ചറിവാണ് മുഖ്യം*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത് ഗലീലിയോയുടെ വളരെ പ്രശസ്തമായൊരു ചിന്തയിങ്ങനെ വായിക്കാം; "ഒരു മനുഷ്യനെ ഒന്നും പഠിപ്പിക്കാൻ ആവില്ല;അത് സ്വയം കണ്ടെത്താൻ അയാളെ സഹായിക്കാനേ പറ്റൂ." മറ്റൊരാളെ വിവേകത്തോടെ പേരുമാറാൻ എത്ര കഠിന പരിശീലനം നൽകിയിട്ടും ചിലപ്പോൾ കാര്യമില്ല. എന്തിനാണ് തനിക്കീ പ്രാപ്തി ലഭ്യമായത് എന്ന ബോധ്യം ഉണ്ടാക്കിയെടുക്കുന്നത് വരെ. തൻ്റെ കഴിവുകൾ എന്തിന് വേണ്ടി സ്വായത്തമാക്കി എന്ന തിരിച്ചറിവ് നേടുകയാണ് ആ സിദ്ധിയാർജ്ജിച്ചെടുക്കുന്നതിനെക്കാൾ മുഖ്യം. തങ്ങളിൽ അന്തർലീനമായ മഹാത്മ്യത്തെ തിരിച്ചറിയാൻ സാധിക്കാത്ത വിധം അറിവില്ലായ്മയുടെ മേലങ്കിയണിഞ്ഞവരാണ് ഏറ്റവും വലിയ നഷ്ടത്തിലായവർ. വർഷത്തിലൊരിക്കൽ ഒരു പ്രത്യേക ദിനത്തിൽ തൻ്റെ ആവശ്യങ്ങളെല്ലാം പൂർത്തീകരിക്കാൻ പ്രത്യേക സിദ്ധി ലഭിച്ച ഒരു ഗുരുവിൻ്റെ കഥ വയിച്ചതോർമ്മയുണ്ട്. തനിക്കു സ്വന്തമാക്കാൻ സാധിച്ച പ്രത്യേക സിദ്ധിയിൽ ഗുരു അഭിമാനം കൊള്ളുകയും, ശിഷ്യരോട് അതിൻ്റെ മഹാത്മ്യം തെല്ലഹങ്കാരത്തോടെ ഇടക്കിടെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന് പ്രത്യേക ഹരമായിരുന്നു. ഒരിക്കൽ ഗുരു തനിക്ക് പ്രിയപ്പെട്ട ശിഷ്യനുമായി നീണ്ട ഒരു യാത്ര പുറപ്പെട്ടു. ഇടക