*റമളാൻ ചിന്ത 4:2* *തീരുമാനങ്ങൾ പ്രവർത്തിക്കട്ടെ*
Dr.ജയഫറലി ആലിച്ചെത്ത്
ചോദിക്കുക, വിശ്വസിക്കുക, സ്വീകരിക്കുക എന്ന ഒരു തത്വം ഡോ.ജോസഫ് മോർഫി തൻ്റെ വിഖ്യാത ഗ്രന്ഥമായ 'The Power of your Subconcious Mind' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രമുഖ അമേരിക്കൻ ഫിലോസഫർ റാൾഫ് വാൾഡോ എമേർസൻ ഒരിക്കൽ പറയുകയുണ്ടായി "Man is what he thinks all day long".
"നമ്മൾ ശരിയായി പ്രാർത്ഥിച്ചാൽ, നമ്മുടെ പ്രാർത്ഥനകൾ എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്ന്. എന്നാൽ നമ്മുടെ പ്രാർത്ഥനകൾ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല? കാരണം, നമ്മൾ പൂർണ്ണഹൃദയത്തോടെയും മനസ്സോടെയും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ശരിയായ സാങ്കേതികത പിന്തുടരുന്നില്ല." എന്നതാണ് കാരണം എന്ന് മോർഫി മറ്റൊരിടത്ത് വിവരിക്കുന്നത് കാണാം. ശരിയായി ചിന്തിക്കുന്നില്ല എന്നതാണ് തെറ്റായ ഫലം ലഭിക്കുന്നതിൻ്റെ മുഖ്യ കാരണം എന്ന് ചുരുക്കം. മനുഷ്യൻ പലപ്പോഴും തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിൻ്റെ പ്രധാന കാരണം സ്വന്തത്തിൽ വിശ്വസിക്കാനുള്ള പരിമിതിയാണെന്ന് തോന്നാറുണ്ട്.
താനെന്ത് എന്നതിന് ലളിതമായ ഉത്തരമാണല്ലോ, താൻ എങ്ങിനെ ചിന്തിക്കുന്നു എന്നത്. തൻ്റെ ബോധ മനസ്സിൽ രൂപപ്പെടുത്തുന്ന ചിന്തകളാണ് ഉപബോധമനസ്സിലേക്ക് പകർന്നു നൽകുനതും പിന്നീട് പ്രവർത്തനങ്ങളായി പരിവർത്തിക്കുന്നതും.
. "മിറക്കിൾ മാൻ - മോറിസ് ഗുഡ്മാൻ്റെ കഥ." നല്ലൊരു ഉദാഹരണമായി നമുക്ക് വായിക്കാം. ചിന്തകൾ എങ്ങിനെ നമ്മുടെ വിധികളെ തിരുത്തി എഴുതുന്നു എന്നതിൻ്റെ മഹത്തായ മാതൃക. ഒരു വിമാനാപകടത്തിൽപ്പെട്ട മോറിസിൻ്റെ എല്ലുകൾ നുറുങ്ങി, ശരീരം പാടെ തകർന്നു പോകുന്നു. ഇനി ഈ മനുഷ്യനെ രക്ഷിച്ചെടുക്കാൻ നിലവിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്ന് വിധിയെഴുതപ്പെടുന്നു. തൻ്റെ ശരീരിക ദൗർഭാഗ്യവും, പ്രതീക്ഷയില്ലായ്മയും പകരുന്ന ചുറ്റുപാടുകളെ അവഗണിക്കാൻ തീരുമാനിക്കുകയാണ് മോറിസ് എന്ന അത്ഭുത മനുഷ്യൻ ആ വേദനക്കിടക്കയിൽ നിന്നെടുക്കുന്ന ആദ്യ തീരുമാനം. "ഒരു കപ്പൽ മുക്കാൽ ഭാഗവും വെള്ളത്തിലാഴ്ന്ന് കിടന്നാലും അത് മുങ്ങില്ല, ഒരു ദ്വാരം ഉണ്ടാകുന്നത് വരെ" എന്ന് പറയാറുണ്ട്. അത് പോലെ തന്നെ തളർത്താൻ ചുറ്റുമുള്ളവർ എത്ര ശ്രമിച്ചാലും തൻ്റെ ഉള്ളിൽ രക്ഷപ്പെടുമെന്ന ഉറച്ച വിശ്വാസം രൂപപ്പെടുത്താനായാൽ അയാളുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടും.
103 ലധികം മാരകമായ പൊട്ടുകൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടും, രക്ഷപ്പെടില്ലെന്ന് ചികിത്സാ സംവിധാനങ്ങൾ ഉറക്കെ പ്രഖ്യാപിച്ചിട്ടും.താൻ അടുത്ത ക്രിസ്മസ് ദിനത്തിൽ നടന്നിരിക്കുമെന്ന വിശ്വാസം ഒരാളെ രക്ഷപ്പെടുത്തി ചരിത്രം രചിച്ചെങ്കിൽ. എട്ട് മാസങ്ങൾ കൊണ്ട് താൻ ഇനി ജീവിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ആരോഗ്യ സംവിധാനത്തെ വെല്ലുവിളിച്ച് കൊണ്ട് തൻ്റെ ദൃഢനിശ്ചയം പോലെ തൊട്ടടുത്ത ക്രിസ്മസ് ദിനത്തിൽ നടന്ന് കാണിക്കാനായ മോറിസ് ഗുഡ്മാൻ നൽകുന്ന പാഠം വലുതാണ്.
തളർത്താൻ പരിശ്രമിക്കുന്ന ചുറ്റുപാടുകളെ, സ്വന്തത്തോടുള്ള വിശ്വാസം കൊണ്ട് മാറ്റിയെഴുതാൻ സാധിക്കുമാറ്. തൻ്റെ നിയോഗം തന്നിലെ ബോധ്യമാണെന്നും, അത് നിശ്ചയിക്കപ്പെടേണ്ടത്താനാണെന്നും സ്വയം ബോധ്യപ്പെടുത്താനായാൽ ഒരു ബാഹ്യശക്തിക്കും നമ്മെ തോൽപ്പിക്കാനാവില്ല. സ്വന്തത്തെ വിശ്വാസത്തിലെടുക്കാനായാൽ, പരിപൂർണ്ണമായി സമർപ്പിക്കുന്നതിലൂടെ നേടിയെടുക്കാനാവാത്ത ഒന്നുമില്ല എന്ന പാഠമാണ് ഈ ഒരു സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്!.
ബോധ മനസ്സിൽ കരുത്തുറ്റ ചിന്തകൾ നിറക്കുക, ഉപബോധമനസ്സിനെ അതിനനുസരിച്ച് പാകപ്പെടുത്തുക എങ്കിൽ വിജയിക്കാനുള്ള എത്ര വലിയ തടസ്സവും നിസ്സാരമായി വഴിമാറ്റപ്പെടും.
ശുഭദിനം.
അഭിപ്രായങ്ങള്‍