റമളാൻ ചിന്ത - 3:5 അന്തരിക പരിവർത്തനം അനിവാര്യം
Dr. ജയഫർഅലി ആലിച്ചെത്ത് കേവലതയിൽ അഭിരമിക്കുന്നത് ഒരു ആത്മനിർവൃതിയായി മാറുന്നുണ്ട് ഈ കാലത്ത്. ചിന്തിക്കുന്നതും, ചെയ്യുന്നതുമെല്ലാം ശരിയാണെന്ന മിഥ്യയെ ശരികേടാണെന്ന് ബോധ്യപ്പെടാത്തയവസ്ഥ. എന്തിലും, ഏതിലും ഉന്മാദം കണ്ടെത്തുന്ന തലമുറ. വിവേകത്തെക്കാൾ വികാരത്തിന് പ്രാധാന്യം നൽകുന്നു എന്ന് പറയാം!. പാരമ്പര്യങ്ങളും, സാമൂഹിക മൂല്യങ്ങളുമറിഞ്ഞ് പ്രവർത്തിക്കുന്നതിൽ അവിവേകികളായിത്തീരുന്നു. ആശയങ്ങളുടെ ആത്മവിമർശനം കുറഞ്ഞ് കൊണ്ടിരിക്കുന്നു. പരസ്പര സംവാദങ്ങൾ പോലും വൈകാരികതയിലും, ശത്രുതയിലും അവസാനിക്കുന്നുവോ?. രാഷ്ട്രീയ മേലധികാരന്മാരും, രാഷ്ട്ര നിയന്ത്രകരുമെല്ലാം അധികാരത്തിലഭിരമിക്കുന്ന വല്ലാത്തൊരവസ്ഥ. അധികാരത്തിൻ്റെ അന്ധതയിൽ മാനുഷിക ഗുണങ്ങൾ പോലും അന്യമാക്കപ്പെടുന്നു. മൂല്യാധിഷ്ഠിത ജീവിതത്തിൻ്റെ നന്മകൾ വിസ്മരിക്കപ്പെടുകയും, ആൾക്കൂട്ട യുക്തി ആശയങ്ങളായി പരിവർത്തിക്കുകയും ചെയ്യുന്ന പോസ്റ്റ്മോഡേണിസഭ്രമം. നീതി, സത്യം, ധർമ്മം തുടങ്ങിയതെല്ലാം പരിശുദ്ധാത്മാക്കളിലോ, പുണ്യ ഗ്രന്ഥങ്ങളിലോ ഒതുക്കപ്പെടുകയും. ഭൗതിക ലാഭങ്ങൾ കണ്ടെത്താൻ അനർത്ഥമായ വഴികൾ തേടുകയും ചെയ്യുന്നു. തൻ്റെ പ്രത്യയശാസ്ത്രമാണ് ലോകത്ത് മേൽക്കോയ്മയി...