റമളാൻ ചിന്ത - 3:1*പകർന്നു നൽകി, കരുത്താർജ്ജിക്കാം*

*Dr. ജയഫർ അലി ആലിച്ചെത്ത്* ലോകത്തെ ജീവജാലങ്ങളിൽ മനുഷ്യർ എങ്ങിനെ വിത്യസ്ഥനാകുന്നു എന്ന ചോദ്യത്തിന്, ഓരോരുത്തരുടെ യുക്തിക്കനുസൃതമായിട്ടാവും ഉത്തരങ്ങൾ. ജീവിതത്തിൻ്റെ നിർവചനം പോലെ പരസ്പര ബന്ധിതവും, വിഘടിതവുമായൊരവസ്ഥ. ഏറ്റവും ഉത്തമമായ സൃഷ്ടി എന്ന മഹത്തായ പദവി നൽകിയ ദൈവാനുഗ്രഹം. എല്ലാത്തിനേയുഉൾച്ചേരുന്നതിലൂടെ രൂപപ്പെടുന്ന സാമൂഹി നിർമ്മിതിയാണല്ലോ മനുഷ്യവംശത്തിൻ്റെ സൗന്ദര്യം. തനിച്ചാവുക എന്നത് എത്ര കഠിനമാകുന്നു നരജന്മങ്ങൾക്ക് എന്നത് ചുറ്റുപാടുകളെ ഒന്ന് വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളൂ... ഇതര ജീവജാലങ്ങൾ ജനനത്തോടെ സ്വാതന്ത്ര്യമാകുന്നിടത്ത്, ദീർഘകാലം പരസഹായത്തിൽ നിൽക്കേണ്ടി വരിക എന്നത് മനുഷ്യ ബന്ധനത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ജനിക്കുന്നതും, മരിക്കുന്നതും സാമൂഹികനിയമത്തിനധിഷ്ഠിതമാക്കുന്നതും മനുഷ്യർക്ക് മാത്രം. പരസ്പര കൊണ്ട്, കൊടുക്കലുകളിൽ വാർത്തെടുക്കുന്ന നിത്യചൈതന്യം. മറ്റൊന്നിലേക്കും ശ്രദ്ധ പതിപ്പിക്കാതെ സ്വന്തത്തിൽ ഒതുങ്ങുന്ന ഇത്തര ജീവികളിൽ നിന്ന് വിത്യസ്ഥമായി മനുഷ്യർ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. "പുഴക്കരയിലെ മരക്കൊമ്പിൽ വിശ്രമിക്കുകയായിരുന്ന അമ്മക്കിളിക്ക് ചാരെ നിന്ന് ചോദിക്കുന്നു, "പുഴയോട് ചേർന്ന് ആ രണ്ട് മനുഷ്യർ കുറെ നേരമായി ചെയ്തു കൊണ്ടിരിക്കുകയാണെന്ന്?." അവർ മീൻ പിടിക്കാനുള്ള വല നെയ്തുകൊണ്ടിരിക്കുകയാണെന്ന മറുപടിക്കിടയിൽ. ഒരു മീൻ പക്ഷി പറന്ന് വന്ന് പുഴയിൽ ഊളിയിട്ട് കൊക്കിലൊരുമീനുമായി പറന്നുയരുന്നു. ഇതു കണ്ട് കുഞ്ഞിക്കിളി വീണ്ടും ചോദ്യമുയർത്തി എന്താണ് ആ പക്ഷിചെയ്തതെന്ന്. അത് മീൻ പിടിച്ചു പറന്ന് പോയതാണെന്ന് കേട്ടപ്പോൾ, കുഞ്ഞിക്കിളി ആശ്ചര്യത്തോടെ ചോദിച്ചു, "മനുഷ്യർ മൃഗങ്ങളേക്കാളും, പക്ഷികളെക്കാളും ബുദ്ധിമാന്മാരായ മനുഷ്യർ എത്ര നേരമായി പരിശ്രമിക്കുന്നു, ആ പക്ഷിയോ എത്ര നിസ്സാരമായാണ് തൻ്റെ ആവശ്യം പൂർത്തീകരിച്ചത്." ഇത് കേട്ട അമ്മക്കിളി പറഞ്ഞു, "ഇത്ര അധ്വാനവും, സമയവും ചിലവിടുന്ന ആ മനുഷ്യർ പക്ഷിയെപ്പോലെ സ്വന്തം കാര്യത്തിൽ മാത്രമല്ല ശ്രദ്ധയൂന്നുന്നത്, തങ്ങളുടെ ചുറ്റും ജീവിക്കുന്ന ഒരു പാട് ആളുകളുടെ ആവശ്യം കൂടി പരിഗണിക്കുന്നു. സ്വന്തത്തിന് നൽകുന്ന പ്രാധാന്യത്തോടൊപ്പം, അപരനെക്കൂടി ഉൾച്ചേർക്കാൻ ശ്രദ്ധിക്കുന്നു. അതിനാലാണ് മനുഷ്യർ ഉന്നതരാകുന്നത്." ചേർത്തുനിർത്തുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. ഏത് ജീവിത പ്രതിസന്ധിയിലും ചാരെ നിർത്തി ആശ്വാസമേകാൻ ഒരാളുണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളെയും ആത്മ വിശ്വാസത്തോടെ നേരിടാൻ സാധിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi