പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റമളാൻ ചിന്ത - 3:5 അന്തരിക പരിവർത്തനം അനിവാര്യം

ഇമേജ്
Dr. ജയഫർഅലി ആലിച്ചെത്ത് കേവലതയിൽ അഭിരമിക്കുന്നത് ഒരു ആത്മനിർവൃതിയായി മാറുന്നുണ്ട് ഈ കാലത്ത്. ചിന്തിക്കുന്നതും, ചെയ്യുന്നതുമെല്ലാം ശരിയാണെന്ന മിഥ്യയെ ശരികേടാണെന്ന് ബോധ്യപ്പെടാത്തയവസ്ഥ. എന്തിലും, ഏതിലും ഉന്മാദം കണ്ടെത്തുന്ന തലമുറ. വിവേകത്തെക്കാൾ വികാരത്തിന് പ്രാധാന്യം നൽകുന്നു എന്ന് പറയാം!. പാരമ്പര്യങ്ങളും, സാമൂഹിക മൂല്യങ്ങളുമറിഞ്ഞ് പ്രവർത്തിക്കുന്നതിൽ അവിവേകികളായിത്തീരുന്നു. ആശയങ്ങളുടെ ആത്മവിമർശനം കുറഞ്ഞ് കൊണ്ടിരിക്കുന്നു. പരസ്പര സംവാദങ്ങൾ പോലും വൈകാരികതയിലും, ശത്രുതയിലും അവസാനിക്കുന്നുവോ?. രാഷ്ട്രീയ മേലധികാരന്മാരും, രാഷ്ട്ര നിയന്ത്രകരുമെല്ലാം അധികാരത്തിലഭിരമിക്കുന്ന വല്ലാത്തൊരവസ്ഥ. അധികാരത്തിൻ്റെ അന്ധതയിൽ മാനുഷിക ഗുണങ്ങൾ പോലും അന്യമാക്കപ്പെടുന്നു. മൂല്യാധിഷ്ഠിത ജീവിതത്തിൻ്റെ നന്മകൾ വിസ്മരിക്കപ്പെടുകയും, ആൾക്കൂട്ട യുക്തി ആശയങ്ങളായി പരിവർത്തിക്കുകയും ചെയ്യുന്ന പോസ്റ്റ്മോഡേണിസഭ്രമം. നീതി, സത്യം, ധർമ്മം തുടങ്ങിയതെല്ലാം പരിശുദ്ധാത്മാക്കളിലോ, പുണ്യ ഗ്രന്ഥങ്ങളിലോ ഒതുക്കപ്പെടുകയും. ഭൗതിക ലാഭങ്ങൾ കണ്ടെത്താൻ അനർത്ഥമായ വഴികൾ തേടുകയും ചെയ്യുന്നു. തൻ്റെ പ്രത്യയശാസ്ത്രമാണ് ലോകത്ത് മേൽക്കോയ്മയി

റമളാൻ ചിന്ത - 3:4 നഷ്ടപ്പെടാതെ ഇഷ്ടപ്പെടാം

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് ഹൃദയങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന തീവ്ര വികാരത്തിൻ്റെ പേരാണല്ലോ പ്രണയം, സ്നേഹം, ഇഷ്ടം എന്നൊക്കെ പറയുന്നത്. ചുറ്റിലും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുക എന്നതിനോളം സൗഭാഗ്യം മറ്റെന്തിന്! കാപട്യവും, വഞ്ചനയുമില്ലാതെ ഉള്ളറിഞ്ഞ് സ്നേഹം കൈമാറുന്നതിനോളം വലിയ കാര്യം എന്തുണ്ട്?. സ്നേഹിക്കപ്പെടാനും, സ്നേഹം പകരാനും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകുന്ന ഒരു സുരക്ഷിതത്വം ഉണ്ടല്ലോ അതിനോളം ഒരു മനുഷ്യന് വേറെന്ത് വേണം?. ആൾക്കൂട്ടത്തിലായിട്ടും, ഒറ്റപ്പെട്ടു പോകുന്ന ഒരവസ്ഥയല്ലെ, ആത്ർത്ഥമായി ,ഉള്ളറിഞ്ഞ് ഇടപഴകാൻ ഒരാളില്ലാത്തവൻ്റെ അവസ്ഥ!. ആധുനികതയുടെ ഭ്രമങ്ങളിൽ ലയിച്ചർമ്മാദിക്കുന്ന പുരോഗമന കാലക്കാർക്ക്; ഇഷ്ടം, സ്നേഹമെന്നൊക്കെപ്പറഞ്ഞാൽ താൽക്കാലിക നേട്ടക്കച്ചവടമാണെന്ന് തോന്നിപ്പോവാറുണ്ട്. വർഷങ്ങൾ ഒരുമിച്ച് കഴിഞ്ഞാലും ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെക്കാനും, മനസ്സിലാക്കാനും സാധിക്കാതെ പോകുന്ന ദാമ്പത്യങ്ങൾ, വീട്ടുജോലിക്ക് വന്ന അതിഥി തൊഴിലാളിയിൽ മനസ്സുടക്കി കൈക്കുഞ്ഞിനെപ്പോലും ഉപേക്ഷിച്ചോടുന്നവർ. എന്നെ ഒന

റമളാൻ ചിന്ത - 3:3 അടയാളമാകാൻ ജീവിക്കാം

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് ജീവിതത്തിൻ്റെ യഥാർത്ഥ നിർവചനം സാധ്യമാണോ?. വിത്യസ്ഥ സാഹചര്യങ്ങളിൽ, വ്യക്തികളുടെ കാഴ്ചപ്പാടിനനുസരിച്ച് അതിൻ്റെ വൈവിദ്ധ്യങ്ങൾ രൂപപ്പെടുന്നു. ജനിക്കുക എന്നത് സ്വാഭാവിക പ്രക്രിയ, ജനിച്ചതിൻ്റെ ലക്ഷ്യം കണ്ടെത്താനാകുന്നതിലാണല്ലോ യഥാർത്ഥ വിജയം. ജീവിതത്തിൻ്റെ വിജയം നിർണ്ണയിക്കുന്നത് ഈ ലക്ഷ്യ നിർണ്ണയത്തിൻ്റെ വിജയത്തിനനുസരിച്ചാകുന്നു എന്നത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്. ജീവിതത്തിൻ്റെ വിജയം ചില ലക്ഷ്യങ്ങൾ ലഭിച്ചതുകൊണ്ട് മാത്രം ഉണ്ടാകുന്നതാണെന്ന മിഥ്യാ ധാരണ പലപ്പോഴും വെച്ച് പുലർത്തുന്നതാണ് ഇത്തരം കാഴ്ചപ്പാടുകൾക്ക് കാരണം. "ജീവിതം ഒരു ലക്ഷ്യസ്ഥാനമല്ല, ലക്ഷ്യത്തിലേക്കുള്ള യാത്രയാണെന്ന്" പറയാറുണ്ട്. യാത്രയുടെ അവസാനത്തിൽ മാത്രം സംതൃപ്തി തേടലല്ല, ഓരോ ഘട്ടത്തിലും ലഭ്യമായതിൽ കണ്ടെത്തുന്ന സന്തോഷം എന്ന് പറയാം. ലണ്ടൻ ഫിലിം ഫെസ്റ്റിവെലിൻ്റെ ഉദ്ഘാടന ചിത്രമായും, 2019ലെ ഐ.എഫ്.കെ യിൽ പ്രദർശിപ്പിച്ച ഭൂട്ടാൻ ചലചിത്രം 'ലുനാന: എ യാക് ഇൻ ദി ക്ലാസ്റൂം' നമുക്ക് ജീവിതത്തിൻ്റെ തിരെഞ്ഞെടുപ്പുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. ന്യൂ ജെൻ ചിന്താധാരയിൽ വളരുന്ന, അധ്യാപന

*റമളാൻ ചിന്ത - 3:2* *ജീവിതമറിഞ്ഞ് സമ്പാദിക്കാം*

ഇമേജ്
Dr.ജയഫർഅലി ആലിച്ചെത്ത് ആയുസ്സിൻ്റെ പ്രധാന പങ്കും ഭൗതികസൗകര്യങ്ങളൊരുക്കാൻ ചിലവഴിക്കുന്നവരാണല്ലോ ബഹുഭൂരിഭാഗം ആളുകളും. സ്വന്തമായി അദ്ധ്വാനിക്കാൻ തുടങ്ങുന്നത് മുതൽ പിന്നെ ജീവിതമൊടുങ്ങും വരെ നിധി തേടിയുള്ള യാത്ര. ഭൂമിയിലെ അവതരണ ലക്ഷ്യം തന്നെ സമ്പാദിക്കാനുള്ളതെന്ന തെറ്റിധാരണയിൽ വിശ്രമമില്ലാത്ത ഓട്ടം. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനോ, കുടുംബങ്ങളോട് ഒരൽപ്പനേരം ഇടപഴകാനോ അവസരം കാണാനാകാതെ അത്യാർത്ഥിയിലൊടുങ്ങുന്ന നിരാശ ജീവിതങ്ങൾ. തൻ്റെ ജീവിതത്തിൻ്റെ മുഖ്യ പങ്കും ജീവിക്കാൻ മറന്നു സമ്പാദ്യങ്ങൾ കുന്നുകൂട്ടുവാൻ ചില വഴിച്ച് ആയുസ്സിൻ്റെ ആസ്വാദനം മറക്കുന്നവർ. സമ്പാദിക്കലാണ് ജന്മാവതാര ലക്ഷ്യമെന്ന് തോന്നിക്കുമാറ് മനസ്സമാധാനമില്ലാതെ ജീവിക്കുന്നവർ. സമ്പാദ്യം തിട്ടപ്പെടുത്താൻ മാത്രം സമയം കണ്ടെത്തി ജീവിക്കാൻ മറന്ന പിശുക്കനായ കോടീശ്വരൻ്റെ ഗതിയാവും ഒടുക്കം ഇത്തരം ലക്ഷ്യമിടുങ്ങിയ ജീവനുകൾക്ക്. തൻ്റെ ജീവിതവും, ആരോഗ്യ കാലഘട്ടവും സമ്പാദ്യത്തിന് വേണ്ടി മാത്രം നീക്കി വെച്ച അയാൾ, കിട്ടുന്നതെല്ലാം ഒരു സഞ്ചിയിൽ കെട്ടിവെച്ച് സ്വരുക്കൂട്ടി വെച്ചു. ചെറിയ കുടിലിൽ, വരണ്ട കൃഷിഭൂമിക്ക് നടുവിൽ ദരിദ്ര ജീവിതം നയിക്കുന്ന ഒരു സമ

റമളാൻ ചിന്ത - 3:1*പകർന്നു നൽകി, കരുത്താർജ്ജിക്കാം*

ഇമേജ്
*Dr. ജയഫർ അലി ആലിച്ചെത്ത്* ലോകത്തെ ജീവജാലങ്ങളിൽ മനുഷ്യർ എങ്ങിനെ വിത്യസ്ഥനാകുന്നു എന്ന ചോദ്യത്തിന്, ഓരോരുത്തരുടെ യുക്തിക്കനുസൃതമായിട്ടാവും ഉത്തരങ്ങൾ. ജീവിതത്തിൻ്റെ നിർവചനം പോലെ പരസ്പര ബന്ധിതവും, വിഘടിതവുമായൊരവസ്ഥ. ഏറ്റവും ഉത്തമമായ സൃഷ്ടി എന്ന മഹത്തായ പദവി നൽകിയ ദൈവാനുഗ്രഹം. എല്ലാത്തിനേയുഉൾച്ചേരുന്നതിലൂടെ രൂപപ്പെടുന്ന സാമൂഹി നിർമ്മിതിയാണല്ലോ മനുഷ്യവംശത്തിൻ്റെ സൗന്ദര്യം. തനിച്ചാവുക എന്നത് എത്ര കഠിനമാകുന്നു നരജന്മങ്ങൾക്ക് എന്നത് ചുറ്റുപാടുകളെ ഒന്ന് വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളൂ... ഇതര ജീവജാലങ്ങൾ ജനനത്തോടെ സ്വാതന്ത്ര്യമാകുന്നിടത്ത്, ദീർഘകാലം പരസഹായത്തിൽ നിൽക്കേണ്ടി വരിക എന്നത് മനുഷ്യ ബന്ധനത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ജനിക്കുന്നതും, മരിക്കുന്നതും സാമൂഹികനിയമത്തിനധിഷ്ഠിതമാക്കുന്നതും മനുഷ്യർക്ക് മാത്രം. പരസ്പര കൊണ്ട്, കൊടുക്കലുകളിൽ വാർത്തെടുക്കുന്ന നിത്യചൈതന്യം. മറ്റൊന്നിലേക്കും ശ്രദ്ധ പതിപ്പിക്കാതെ സ്വന്തത്തിൽ ഒതുങ്ങുന്ന ഇത്തര ജീവികളിൽ നിന്ന് വിത്യസ്ഥമായി മനുഷ്യർ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. "പുഴക്കരയിലെ മരക്കൊമ്പിൽ വിശ്രമിക്കുകയായിരുന്ന അമ്മക്കിളിക്ക് ചാരെ നിന്ന് ചോദിക്