
റമളാൻ ചിന്ത 8 🌹🌹🌹 വിജയാഭിനിവേശം പരാജയപ്പെട്ടവരുടെ കഥയ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? ഇല്ലായിരിക്കാം, കാരണം വിജയ സോപാനത്തിലുല്ലസിക്കുന്നവരാണല്ലോ നമ്മുടെ റോൾ മോഡലുകൾ!🙏 കലാം പറഞ്ഞപോൽ വിജയികളുടെ ജീവിതത്തിൽ നിന്ന് ഉൾക്കൊള്ളാവുന്ന പാഠങ്ങൾ ഒന്നുമില്ല, പരാചിതൻ്റെ ജീവിത പാഠങ്ങളാണ് വിജയത്തിലേക്കുള്ള പ്രചോദനം. വിജയിക്കണമെന്ന അഗാധമാം തൃഷ്ണ നമ്മിലുണ്ടെങ്കിലും, അതിന് ആവശ്യം വേണ്ട ഘടകങ്ങൾ എന്തെന്ന് മനസ്സിലാക്കാത്തതാണ് പലരുടേയും പരാജയ കാരണം. അതിനാലാണ് മുകളിലെ ചോദ്യം പ്രസക്തമാകുന്നത്.♥️ *ജീവിതത്തിൽ ഒന്നും ആയില്ലെന്ന് തോന്നുമ്പോൾ ഓർമ്മിക്കുക, തുറക്കാൻ പറ്റാത്തതായി ഒരു വാതിലും ജഗനിയന്താവ് നമുക്കായി പണിതിട്ടില്ലെന്ന്.* അങ്ങിനെ ജീവിതാഭിനിവേശത്താൽ ആഗ്രഹപൂട്ട് മുട്ടിത്തുറന്ന് സ്വയം തൃപ്തി നേടിയ ജീവിതത്തെ വരച്ചിടുന്നൊരു കഥയാണിന്ന്. മലയാളത്തിൻ്റെ ചെറുകഥാ നവോത്ഥാന കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ മഷിത്തണ്ടിൽ നിന്ന് പിറന്ന *ഉതുപ്പാൻ്റെ കിണർ.* ഉതുപ്പാൻ എന്ന അനാഥ വൃദ്ധൻ രാപ്പകൽ പണിയെടുത്ത് സ്വരൂപിക...