വായനയുടെ മൂന്ന് ദിനങ്ങൾ
എഴുത്തിൻ്റെ വഴിയിൽ അൽപ്പം സഞ്ചരിച്ച 30 ദിനങ്ങൾ. വായനയും, ചിന്തകളും സമന്വയിപ്പിച്ച് പുതിയ വഴികളിലൂടെ അക്ഷരക്കൂട്ടങ്ങളെ ചലിപ്പിക്കാനായ നിമിഷങ്ങൾ. റംസാൻ രാവുകൾ കഴിഞ്ഞ് മഹാമാരിയുടെ മൂന്നാം ഘട്ടത്തിലെത്തുമ്പോൾ അനിശ്ചിതമാകുന്ന സാമൂഹിക ജീവിതം. ഒറ്റപ്പെടലുകൾ അനിവാര്യമാക്കിയ നിയമ പരിപാലനത്തിന് കരുത്താകാൻ വീടകവും, പറമ്പിൽ ചുറ്റലും. എങ്കിൽ അക്കാഡമിക് കൃത്യനിർവ്വഹണത്തിൻ്റെ ഒഴിവുവേളയെ പുസ്തകൂട്ടങ്ങളിലേക്ക് തളച്ചിടാം എന്ന തീരുമാനം. അങ്ങനെ എങ്കിൽ ചുറ്റുപാടുകളിൽ പരിചിതവും - അപരിചിതവുമായ കുറെ ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നതിന് നിയമപാലകരുടെ വക ഫൈനടിക്കാതെ രക്ഷപ്പെടുകയുമാവാം.. കേട്ടു പരിചരിച്ച, പുസ്തക ഷെൽഫിൽ അടുക്കിയിട്ട വായിച്ചതും -വായിക്കാൻ മറന്നതുമായ ചിലതിനെ കയ്യിലെടുത്തു. റബ്ബർ മരക്കൂട്ടത്തിൻ്റെ കാനലിൽ വളർച്ച മുരടിച്ചെന്ന് വിധിയെഴുതി പൂവിട്ട പേര, മുട്ടപ്പഴ, താണി, മഞ്ചാടി; പഴറാണി റമ്പുട്ടാൻ എന്നിവയുടെ തണലിൽ, മഴച്ചാറലിൻ്റെ ഇടവേളകളിൽ ശീതളക്കാറ്റിൻ്റെ ഇളം തലോടലേറ്റുള്ള ഇരുത്തങ്ങൾ... പാരമ്പര്യത്തിൻ്റെ അടയാളപ്പെടുത്തലുമായി മൂന്ന് തലമുറകളുടെ കൈമാറ്റങ്ങളിലൂടെ കുടുംബസ്വത്തായ ചാരുകസേരയിൽ ഭൂതകാല...