പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്കാനർ: സ്ത്രീസംഘർഷങ്ങളുടെ കഥാപരിസരവായന

ഇമേജ്
  ഡോ. അസ്മ അൽ കത്വിബി; യു.എ.ഇ സാഹിത്യത്തിൽ സജീവ സാന്നിധ്യമായ, ബ്രട്ടൻലിവർപൂൾ യൂനിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഗവേഷണം പൂർത്തിയാക്കിയ എഴുത്തുകാരി. 2004 പുറത്തിറങ്ങിയ കഥാസമാഹാരം 'സ്കാനറിന്' മികച്ച പ്രതികരണമാണ് ലഭിച്ചത്. ഷാർജ അറബി സർഗ രചനാ അവാർഡ് നേടിയ കൃതി ഡി.സി ബുക്സിനായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് പത്രപ്രവർത്തകനും, യു.എ.ഇ പോസ്റ്റൽ ഡിപാർട്ട്മെൻ്റ് ജീവനക്കാരനുമായ അബ്ദു ശിവപുരം. 'റുബുൽ ഖാലി' എന്ന മണലാരിണ്യ നിശബ്ദത കവർന്നെടുത്ത ഭൂപ്രകൃതിയാൽ രൂപപ്പെട്ട ഒരിടം. മനുഷ്യവാസത്തിന് അറേബ്യൻ - ഒമാൻ കടലോരങ്ങളിൽ ദാനമായി ലഭിച്ച 700 കിലോമീറ്ററുകൾക്കുള്ളിൽ കടൽ ഉപജീവന മാർഗ്ഗമായി ജീവിക്കുന്ന തീരവാസികൾ. കടലിനും - മരുഭൂമിക്കുമിടയിലെ തുരുത്തിൽ ജീവിതം നെയ്തെടുക്കേണ്ടി വന്ന ബദവി ജനതയുടെ സംസ്കാരത്തിനെ അടയാളപ്പെടുത്തുന്ന സാഹിത്യ വളർച്ച മനസ്സിലാക്കേണ്ടത് തന്നെയാണ്. എക്കാലത്തേഴും, ഏത് അറബ് സമൂഹത്തേയും പോലെ സാഹിത്യമെന്നാൽ കവിതകളാൽ തളിർക്കുന്ന വരണ്ട ഭൂമിയായിരുന്നു യു.എ.ഇയും. 1971 ൽ ഏഴ് എമിറേറ്റ്സുകളെ ചേർത്തുവെച്ച് (ദുബൈ, അബൂദബി,ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റഅസുൽ ഖൈമ, ഫുജൈറ) ശൈഖ് സഈദ് ബ്ന് സുൽ...

വായനാദിനത്തെ വായിക്കാതെ വരക്കാനാവില്ലല്ലോ?

ഇമേജ്
  അറുപത്തിനാല് പേജുകളിൽ 13 വിത്യസ്ഥ തലക്കെട്ടുകളിലായി ലിപി പബ്ലിക്കേഷനിറക്കിയ ഈജിപ്ഷ്യൻ എഴുത്തുകാരൻ മുസ്തഫാ ലുത്വഫി മൻഫലൂത്വിയുടെ മലയാള മൊഴിമാറ്റം റഹ്മാൻ വാഴക്കാടിൻ്റെ ഭാഷാനൈപുണ്യത്തിൽ. അറബ് സാഹിത്യരചനകളിൽ തുടികൊള്ളുന്ന ധാർമ്മികാവബോധവും, സഹജീവി സ്നേഹവും, മനുഷ്യസ്നേഹവുമെല്ലാം തുടികൊള്ളുന്ന 13 കഥകൾ. മനുഷ്യ ചിന്തയിലേക്ക് ആഴ്ന്നിറങ്ങി, പുനർ വിചിന്തനത്തിന് സാധ്യത ഒരുക്കുന്ന ലളിതമായ ആഖ്യാനങ്ങൾ. നിത്യജീവിത പരിസരങ്ങളിൽ നിന്നടർത്തി എടുത്ത സാഹചര്യങ്ങളെ അല്ലങ്കിൽ സംഭവങ്ങളെ തന്നിലെ ഭാവനയുടെ അച്ചിലിട്ട് കൃത്യത വരുത്തി പേന തുമ്പിലൂടെ കടലാസു പ്രതലത്തിലാവാഹിപ്പിച്ച് വായനക്കാരിലേക്ക് പകരുന്ന അനുഭവം.  കഥകൾ ബാല്യത്തിൻ്റെ ഓർമ്മകളിൽ മാത്രം തളച്ചിടുന്ന ഭാവനകളല്ലല്ലോ?. ഒരു കഥയുടെയെങ്കിലും ഓർമ്മ തളം കെട്ടാത്തവർ ഭൂമിയിലുണ്ടാവുമോ?. പുസ്തകത്തിൻ്റെ പ്രാരംഭത്തിൽ അവതാരികയിൽ അഷ്റഫ് കാവിൽ ഓർമ്മിച്ചപോലെ, "കഥ കേൾക്കുകയും, പറയുകയും ചെയ്യാത്ത ഒരു ജനപദം ഭൂമിയിൽ ജീവിച്ചു കഴിഞ്ഞ് പോയിട്ടുണ്ടാവില്ല" എന്നത് തന്നെയാണ് ഭാഷാന്തരങ്ങളെ മറികടന്ന്, സാമൂഹിക പശ്ചാതലങ്ങളെ ഭേദിച്ച്, കലാന്തരങ്ങളില്ലാതെ കഥകൾ തൻ മാസ്മരികത പ്രസരിക...

റമളാൻ ചിന്ത - 30

ഇമേജ്
  Dr. ജയഫർ അലി ആലിച്ചെത്ത് *കാഴ്ചപ്പാടും, പരിഗണനയും* രണ്ട് തരത്തിലുള്ള കാഴ്ചപ്പാടുകൾ നമുക്ക് കാണാനാവും. ഒന്ന്, എന്താണോ താൻ എന്നതിനെ മറച്ചു പിടിച്ച് പുറം കാഴ്ചകൾക്കായി കൃത്രിമത്വവുമായി നിലകൊള്ളുന്നവർ. മറ്റൊന്ന്, ചുറ്റുപാടുകളിലെ കാഴ്ചക്കാർ എന്തു കരുതുമെന്ന ആധിയില്ലാതെ പച്ചയായി ജീവിക്കുന്നവർ.പക്ഷെ ഇവരെ സമൂഹം അവഗണിക്കാനും, അറപ്പുവെച്ച് അകലെ മാറ്റി നിർത്താനുമാവും കൂടുതൽ ശ്രമിക്കുക. *കാപട്യങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ യാഥാർത്ഥ്യങ്ങൾക്ക് അവഹേളനമേകുന്ന നിർഭാഗ്യത.* ബാഹ്യമായ ദർശനങ്ങളിൽ പലപ്പോഴും യഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ചായിരിക്കും നാം പ്രത്യക്ഷപ്പെടുക. എന്നാൽ ഉള്ളറകളിൽ പരാധീനതകളുടെ കൂത്തരങ്ങായിരിക്കും. ഉള്ളിൽ കരയുമ്പോഴും മുഖത്ത് വാടാത്ത പുഞ്ചിരി കാക്കുന്നവർ. ഇതിൽ സ്വന്തത്തെ പരസ്യപ്പെടുത്താത്ത വ്യക്തിത്വമാണ് കുറ്റക്കാരനെങ്കിൽ, മറ്റൊരു കാഴ്ചപ്പാട് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. കാഴ്ചകളിൽ അരോചകമെങ്കിലും, യാഥാർത്ഥ്യത്തിൽ വലിയ മനുഷ്യരായവർ. *ചളിപുരണ്ട മേലുടുപ്പുകളെ വെച്ച് അവരെ വിലയിരുത്തുന്ന നമുക്കാവും പിഴവ് സംഭവിക്കുക. മേലങ്കികളിലല്ല, ഉൾക്കരുത്തിലാണ് ജീവിത വിജയം എന്ന് മനസ്സിലാക്കി പ്രവർത്ത...

റമളാൻ ചിന്ത - 29

ഇമേജ്
  *റമളാൻ ചിന്ത - 29* Dr. ജയഫർ അലി ആലിച്ചെത്ത്  *സന്തോഷം* കിഴക്കൻ സംസ്കാരങ്ങളിൽ peace, contentment, wellbeing, mindfulness, meaningful, purposeful life (eudaimonic) ആണ് സന്തോഷം. പാശ്ചാത്യ സംസ്കാരങ്ങളിൽ pleasure, comfort, enjoyment (hedonic). മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ലോകം മൊത്തം അന്ധമായി പടിഞ്ഞാറിനെ പിന്തുടരുകയാണ്. 75 വർഷം നീണ്ട, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരെക്കുറിച്ചുള്ള The Grant Study പഠനം പറയുന്നത് *മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സൗകര്യങ്ങളോ അല്ല, മറിച്ച് കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്.* ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഒരിക്കല്‍ പറഞ്ഞു: *'പ്രശ്‌നങ്ങളൊന്നും തന്നെ പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.*' അതെ നാം തന്നെയാണ് നമ്മിലെ സന്തോഷവും, സന്താപവും സൃഷ്ടിച്ചെടുക്കുന്നത്. ജീവിതത്തിന് ഏത് നിറം സ്വീകരിക്കണമെന്ന് നമ്മുടെ ചോയ്സാസാണ്. വിഷാദത്തിൻ്റെ ഇരുണ്ട വഴിയും, സന്തോഷത്തിൻ്റെ വർണ്ണനങ്ങളും നമുക്കുള്ളിലാണ് ഉടലെടുക്കുന്നത്. ഒരു സൂഫി പുരോഹിതന്‍റെ കഥ കേട്ടിട്ടുണ...

റമളാൻ ചിന്ത - 28

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് * റഫ്ളീസിയ * 2017 ൽ  മുന്നൂറിൽ പരം ബെസ്റ്റ് സെല്ലർ പുസ്തകങ്ങളിൽ നിന്ന്  മികച്ചതായി തിരെഞ്ഞെടുത്ത ജോർജിയൻ എഴുത്തുകാരി ആലീസ് ഡോഡ്ജ്സണിൻ്റെ 'റഫ്ളീസിയ' എന്ന നോവൽ മനുഷ്യബന്ധങ്ങളുടെ ദൃഢവും, സൗന്ദര്യാത്മകവുമായ ആഖ്യാനമാണ്. * റഫ്ളീസിയ എന്നാൽ ഒരു പൂവാണ്,  ചോരചുവപ്പു നിറവും അസാധാരണ വലിപ്പവുമുള്ള സുന്ദരമായ പൂവ്. ലോകത്തിലെ തന്നെ ഏറ്റവും വലുത്. * ഇതളുകളിൽ വെള്ളയും മഞ്ഞയും പുള്ളികൾ, തുറന്ന കേസരം, തടിച്ച കനത്ത ഇലകൾ. * എന്നാൽ മറ്റുപൂവുകളിൽ നിന്നും വിഭിന്നമായി ചീഞ്ഞളിഞ്ഞ ശവത്തിന്റെ നാറ്റമാണതിന്. * തൻ്റെ രചനക്ക് നോവലിസ്റ്റ് കണ്ടെത്തിയ പേര് പോലെ പ്രത്യേകതയാർന്നതാണ് മനുഷ്യബന്ധങ്ങൾ എന്ന് നോവലിൻ്റെ കഥാതന്തു മനസ്സിലാക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. * അത്രമേൽ സുന്ദരമെന്നു തോന്നുന്ന മനുഷ്യബന്ധങ്ങളിൽ നിന്നും വമിക്കുന്നത് പകയും വിദ്വേഷവും കാമവും വിരക്തിയുമാണെന്ന് ഒരു റഫ്ളീസിയ പൂവിനെ മുൻനിർത്തി നോവലിസ്റ്റ് ആലിസ് ഡോഡ്ജ്സൺ പുഷ്പം പോലെ സമർഥിക്കുന്നു. * * കാഴ്ചയിൽ സൗന്ദര്യാത്മകമെങ്കിലും, ഉള്ളറകളിൽ നിഗൂഢത നിറഞ്ഞതാണല്ലോ ഓരോ മനുഷ്യ ബന്ധങ്ങളും. പുറമെ ചിരിച്ചാനന്ദം പ്രകടിപ്പിക്ക...

റമളാൻ ചിന്ത - 27

ഇമേജ്
  Dr.ജയഫർ അലി ആലിച്ചെത്ത് *കോപം* സെൻറ് പോളിൻ്റെ പ്രസക്തമായൊരു വചനം ഇങ്ങനെ വായിക്കാം, *"നിങ്ങളുടെ കോപത്തിന്മേൽ സൂര്യൻ അസ്തമിക്കരുത്".*  ഒരാൾക്ക് കോപം ഉണ്ടാകുന്നെങ്കിൽ അതിനെ നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്. അനിയന്ത്രിത കോപം വരുത്തുന്ന ഭവിഷ്യത്തുകൾ മാറാൻ സമയമെടുക്കുമെന്നത് സ്വാഭാവികമെങ്കിലും, കൂടുതൽ സമയദൈർഘ്യം കൂടാതെ അത് തീർക്കേണ്ടതുണ്ടെന്ന ഗുണപാഠമാണ് മേൽവചനം. *തെരുവുയുദ്ധം ജയിക്കുന്നതിനെക്കാൾ ബലവാൻ കോപത്തെ നിയന്ത്രിക്കാൻ സാധിക്കുന്നവനാണെന്ന്* പുണ്യ വചനങ്ങളിൽ പറയുന്നു. *ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലാണ് കോപം എന്നതു തത്വവും.* ദേഷ്യാവസ്ഥയിൽ ഉപയോഗിക്കുന്ന വാക്കുകളും, ചെയ്തുകൂട്ടുന്ന പ്രവർത്തികളും വിവേകപൂർവ്വമാകില്ലല്ലോ?. മനുഷ്യനെ അപക്വമതിയാക്കുന്നതിനും, വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നതിനും കോപം ഹേതുവാകാം. ഒരു നിമിഷത്തെ *കോപാവസ്ഥയിൽ പറഞ്ഞു കൂട്ടുന്ന വാക്കുകൾ വരുത്തുന്ന മുറിവുകൾ ഉണക്കാൻ ഒരായുസ്സ് മുഴുവനും തികഞ്ഞെന്ന് വരില്ല.* ദേഷ്യം പേറുന്നവനെക്കാൾ ബുദ്ധിമുട്ടു സഹിക്കേണ്ടിവരുന്നത് ദേഷ്യത്തിന് ഇരയാകുന്നവനാണ് . ദേഷ്യക്കാരൻ ദേഷ്യം തീർന്നുകഴിയുന്നതോടെ ശാന...

റമളാൻ ചിന്ത - 26

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *അസൂയ* ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ പരാജയം അയാൾ മറ്റൊരാളോടു വെച്ചു പുലർത്തുന്ന അസൂയയാണെന്ന് പറയാം. *തൻ്റെ നിലപാടുകളെ, വ്യക്തിത്വത്തെ വികൃതമാക്കുന്ന ഈ ദൂശ്യത്തെ പലപ്പോഴും മറികടക്കാൻ ഒരു ശരാശരി മനുഷ്യർക്കാവാറില്ല എന്നതാണ് യാഥാർത്ഥ്യം.* താൻ ഏറെ ഇഷ്ടപ്പെടുന്നവരോട് പോലും ശത്രുത പുലർത്തുന്നതിന് അസൂയ ഒരു കാരണമായേക്കാം. *ഒരാൾ മറ്റൊരാളോട് വെച്ചു പുലർത്തുന്ന അസൂയ വാസ്തവത്തിൽ അയാൾ സ്വന്തത്തിനോട് പുലർത്തുന്ന നീതികേടാണെന്ന് മനസ്സിലാക്കാം.* അപരനോട് അസൂയ വെച്ചു പുലർത്തി സ്വന്തത്തെ ദുശിപ്പിക്കുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് ചിന്തിക്കാവുന്നതാണ്. *സ്വന്തം മനസ്സിൻ്റെ കുടിലത വെച്ച് വളർത്തുന്ന ഈ ദുർഗുണത്തിന് അപരനെയല്ല തളർത്താനാവുന്നത്, പകരം എവിടെയാണോ അത് ഉടലെടുക്കുന്നത് അവിടെ തന്നെ ദുർഗന്ധം വമിപ്പിക്കാനെ സാധിക്കൂ...* സൂഫി ചിന്തകളിലെ കഴുകന്മാരുടെ കഥ വലിയ ഗുണപാഠമാണ് അസൂയ എന്ന മാറാരോഗത്തിൻ്റെ അനന്തര ഫലം മനസ്സിലാക്കുന്നതിന്. കഥയുടെ സാരം ഇങ്ങനെയാണ്, വളരെ സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന രണ്ട് കഴുകന്മാർ വളർന്നു വലുതാവുന്നതിനനുസരിച്ച് ഒരാൾ മറ്റൊരാളേക്കാൾ ചിറകിന് ഭംഗിയും, കൂടുതൽ ഉയരത്തിൽ പറക്കാന...

റമളാൻ ചിന്ത - 25

ഇമേജ്
  Dr. ജയഫർ അലി ആലിച്ചെത്ത് * പാരമ്പര്യ മൂല്യങ്ങൾ * പഴമക്കാർ പറയാറുള്ളതാണല്ലോ, 'കാലത്തിനൊത്ത് വേഷം കെട്ടുക'; അല്ലെങ്കിൽ ' നാടോടുമ്പോൾ നടുവെ ഓടുക', ഇല്ലെന്നാൽ നമ്മൾ ഔട്ട് ഓഫ് ഫാഷനാകും. ലോകം ട്രൻ്റുകളിൽ അഭിരമിക്കുകയാണല്ലോ? * എല്ലാത്തിലും പുതുമ കണ്ടെത്തി ആഘോഷിക്കാനുള്ള വ്യഗ്രത. * * പാരമ്പര്യ മൂല്യങ്ങളെ പ്രാകൃതമാക്കാനും, കാലത്തിനൊപ്പം വളരാൻ ബുദ്ധിയുറക്കാത്തതെന്ന് പഴിചാരാനും വളരെ പെട്ടെന്ന് സാധിക്കുന്നു. * അങ്ങിനെ കാലങ്ങളായി അത്തരം മൂല്യങ്ങൾ പിന്തുടരുന്നവർ പോലും ക്രമേണ തങ്ങളുടെ വാദങ്ങൾ ഉപേക്ഷിച്ച് പുതിയ ട്രൻ്റുകൾക്കൊപ്പം കുടിയേറുന്നു. * കൗമാരക്കാരുടെ ആവേശങ്ങളെ സാമൂഹിക സമസ്യയായി അംഗീകരിക്കാനും, അതിൻ്റെ അപകടങ്ങളെ തിരുത്തി നേർ വഴിനടത്താനുള്ള പരിശ്രമം ഉപേക്ഷിക്കാനുമൊന്നും ഇന്നത്തെ മുതിർന്ന തലമുറക്ക് മടിയില്ല. * 'ചേര തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണ'മെന്ന് അറിയാതെ അവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, നൈമിഷിക ആവേശപ്രകടനങ്ങളാണ് ജീവിതമെന്നും, ആത്മാർത്ഥതയില്ലായ്മയും, സോഷ്യൽ മീഡിയ ഷെയറിംഗ് മാനിയയുമൊക്കെയാണ് യഥാർത്ഥ മൂല്യങ്ങളുടെ പരിഛേദമെന്നും ഉറച്ച് വിശ്വസിക്ക...

റമളാൻ ചിന്ത -24

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് *പ്രതീക്ഷയാകാം* നമ്മുടെ ഒരു വാക്കോ, ഒരു നോക്കോ, ഒരു പുഞ്ചിരിയോ-പലര്‍ക്കും അത്രയും മതി. പക്ഷേ നമുക്കതു ആവശ്യാനുസരണം നല്‍കാന്‍ കഴിയുന്നുണ്ടോ?. ഇല്ലല്ലേ! *സ്വന്തത്തിലേക്ക് ചുരുങ്ങിയ നാം അപരൻ്റെ സന്തോഷത്തിനുള്ള ചിലത് നമ്മിലാണെന്നത് പലപ്പോഴും മറന്ന് പോകുന്നു.* അതിനാൽ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യാനില്ലാത്തവരായി നമ്മൾ സ്വയം മാറുന്നു. എവിടെയോ വായിച്ച ഒരു ഇംഗ്ലീഷ് കവിയുടെ വരികൾ ഇങ്ങനെ മലയാളീകരിക്കാം: "അവരെന്നില്‍ നിന്നു പ്രോല്‍സാഹനത്തിന്റെ ഒരു വാക്കു പ്രതീക്ഷിച്ചു, ഞാനെന്നില്‍ തന്നെ മുഴുകിയിരുന്നതിനാല്‍ അതു നല്‍കിയില്ല. അവരെന്നില്‍ നിന്നൊരു പുഞ്ചിരിക്കായി കാത്തു, ഞാനപ്പോള്‍ ദൈവത്തോടു സ്പര്‍ശ്യതയില്ലാതിരുന്നതിനാല്‍ അതു നല്‍കിയില്ല.'' അപരനെ സഹായിക്കാൻ നാം വലിയ സമ്പാദ്യങ്ങളുടെ ഉടമസ്ഥനൊന്നും ആകേണ്ടതില്ല, കാരുണ്യത്തിൻ്റെ ഒരു നോട്ടമോ, സ്നേഹത്തോടു കൂടിയുള്ള ഒരു വാക്കോ മതിയാവും. അത് അയാളിലെ പ്രതീക്ഷയും, പ്രത്യാശയും വളർത്തിയേക്കാം, അറിയാതെയെങ്കിലും തനിച്ചല്ല എന്ന സ്ഥൈര്യം കൈവരിച്ചേക്കാം. തക്ക സമയത്തു പറയുന്ന വാക്കിനെ ‘വെള്ളിത്താലത്തില്‍ വച്ച ഒരു പൊന്‍നാരങ്ങ’ ...

റമളാൻ ചിന്ത - 23

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *തിരക്ക്* സ്വന്തത്തോട് അൽപ്പനേരം സംവദിക്കാൻ, കുടുംബത്തോടൊപ്പം സ്വസ്ഥമായി ഒരഞ്ചു മിനിട്ട് ചിലവഴിക്കാൻ, സൗഹൃദങ്ങളിൽ സമ്മർദ്ദങ്ങളില്ലാതെ സന്തോഷിക്കാൻ, സംതൃപ്തിയോടെ ദൈവത്തിന് മുന്നിൽ നന്ദിയർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?. ആത്മാർത്ഥത നഷ്ടപ്പെട്ട ഒരു യാന്ത്രിക ജീവിതമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഉത്തരാധുനിക മനുഷ്യർ ജീവിച്ച് തീർക്കുന്നത്. സ്വസ്ഥത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സാരം. *എല്ലാത്തിലും കൃത്രിമത്വം നിറഞ്ഞിരിക്കുന്നു, സ്വന്തത്തിനെ തൃപ്തിപ്പെടുത്താൻ പോലും കപട മൂല്യങ്ങളിൽ അഭയം തേടേണ്ടി വരുന്നു. അർത്ഥവത്തല്ലാത്ത ജീവിതം എന്നറിഞ്ഞിട്ടും ജീവിച്ച് തീർക്കണമല്ലോ ഈ ആയുസ്സ് എന്ന ലളിത സമവാക്യത്തിലഭയം പ്രാപിക്കുകയാണ് അധികപേരും.*  *എന്തിന് വേണ്ടി ജീവിക്കുന്നു എന്ന ചോദ്യം തമാശയായിട്ടെങ്കിലും നമ്മോട് ചോദിച്ചാൽ, "മരിക്കാൻ വേണ്ടി ജീവിക്കുന്നു" എന്ന വിചിത്ര മറുപടിയായിരിക്കും ഭൂരിപക്ഷത്തിൻ്റേയും. ജീവിതത്തിൻ്റെ ലക്ഷ്യം ജീവിക്കുക എന്നതിനപ്പുറം ജീവനില്ലാതാക്കുക എന്ന നിഷ്ക്രിയ ചിന്തയിലഭിരമിക്കുന്നു. മരിക്കാൻ വേണ്ടി ജീവിക്കുന്നവർക്ക് എങ്ങനെ ക്രിയാത്മകമായൊരു ജീവിത ചിന്ത രൂപ...

റമളാൻ ചിന്ത - 22

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് * അനുഗ്രഹങ്ങളും, പരീക്ഷണവും * ദൈവത്തിൻ്റെ ഇഷ്ട സൃഷ്ടി എന്ന നിലയിൽ മനുഷ്യൻ എത്ര അനുഗ്രഹീതനാണ്. * പ്രപഞ്ചത്തിലെ എല്ലാതര സൗകര്യങ്ങൾക്കും മേൽ ആധിപത്യം  ഉറപ്പിച്ച്, അവ ആവശ്യാനുസരണം ഉപയോഗിച്ച് സംതൃപ്തി അണയാൻ അവന് സാധിക്കുന്നു. * എന്നാൽ എല്ലാ അനുഗ്രഹങ്ങൾക്കു മീധേ വിരാചിക്കുമ്പോഴും അതിന് കാരണഭൂതരായവരോട് കടപ്പാട് പ്രകടിപ്പിക്കാൻ,  തൻ്റെ സൃഷ്ടികർത്താവിനോട് നന്ദി കാണിക്കാൻ അവൻ മറന്നു പോകുന്നു. ശാരീരിക, സാമ്പത്തിക, മാനസിക ഉല്ലാസങ്ങളിൽ അർമ്മാദിക്കുമ്പോൾ, അതിന് അവസരമേകിയ വസ്തുകളെ കാണാതിരിക്കുകയും. ലഭ്യമായ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കണമെന്നത് ഒന്നോർത്തെടുക്കാനോ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ  ദൈവം നൽകിയ അവസരത്തിന് സ്തുതിയർപ്പിക്കാനോ അവൻ മെനക്കെടാറില്ല. * അനുഗ്രഹങ്ങളിൽ ആനന്ദം കണ്ടെത്തുകയും, അവസരങ്ങളെ സ്വാർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നന്ദികേടിൻ്റെ പേരാണ് പലപ്പോഴും മനുഷ്യൻ. * തൻ്റെ അടിയാറുകൾക്ക് അർഹിക്കുന്നതിലും മീതേ തൻ്റെ കാരുണ്യത്തിൻ ഖജനാവ് തുറന്നെടുക്കാൻ അവസരം നൽകിയിട്ട്, പ്രത്യുപകാരമായി ഒരു നന്ദി വാക്കെങ്കിലും തിരിച്ച് കിട്ടുമെന്ന ശുഭ പ്രതീക്...

റമളാൻ ചിന്ത - 21

ഇമേജ്
  Dr. ജയഫർ അലി ആലിച്ചെത്ത് *എത്തിനോട്ടം* സ്വയം പെർഫക്ട് ആണെന്ന് നടിക്കുകയും, മറ്റുള്ളവർ കഴിവുകെട്ടവരോ, മോശക്കാരോ ആണെന്ന് ചിന്തിക്കുകയും ചെയ്യുന്നത് മനുഷ്യരുടെ ഒരു സാമാന്യ സ്വഭാവമാണല്ലോ?. സ്വന്തത്തിനകത്ത് ഉണ്ടായേക്കാവുന്ന പരിമിതികൾ കാണാൻ നിൽക്കാതെ മറ്റുള്ളവരുടെ കുറവുകൾ ചികഞ്ഞെടുത്ത് മോശമാക്കുക എന്നതിൽ ആനന്ദം കൊള്ളുന്ന സ്വാഭാവിക സ്വഭാവ വൈകൃതം. എന്നാൽ ആലോചിച്ചു നോക്കൂ *കുറവുകളില്ലാത്തവരായി ആരുണ്ട് പാരിൽ?.  എല്ലാം തികഞ്ഞവനായി നടിക്കുമ്പോഴും നാം എത്രയോ ബലഹീനനാണെന്നത് കാണാനാവും.* ഇങ്ങനെയൊക്കെ ആണെങ്കിലും ഈ അപര എത്തിനോട്ടത്തിൽ ആനന്ദം കാണുന്നവർ പുലർത്തേണ്ട ധാർമ്മികതയെ പറയാതിരിക്കാനാവില്ല. *മറ്റുള്ളവരുടെ സ്വകാര്യത പരിരക്ഷിച്ച്, സ്വയം ദുർബലനാണെന്ന് മനസ്സിലാക്കി ഈ മനോ വൈകൃതം തിരുത്തേണ്ടത് അത്യാവശ്യം തന്നെ.* ഇല്ലെങ്കിൽ മറ്റുള്ളവരുടെ അപ്രീതിക്കിരയാകാനും, സ്വയം മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാനുമാണ് സാധ്യത. സ്വന്തം പരിമിതികൾ എന്താണെന്ന് മനസ്സിലാക്കാതെ, *മറ്റുള്ളവരെ പരിഹസിച്ച് കാലം കഴിച്ചുകൂട്ടുന്നവരുടെ ജീവിത അജണ്ട തന്നെ അപരൻ്റെ വീഴ്ചകളിൽ ആനന്ദം കണ്ടെത്തുക എന്നതാണ്.* എന്നാൽ അവർ അറിയുന്നില്ല...