റമളാൻ ചിന്ത 2
🌹🌹🌹
ആഗോള മാനവ സമൂഹം അതിൻ്റെ ചരിത്രപരമായൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ മഹാമാരി കാലഘട്ടം നമുക്ക് അമൂല്യമാം വിചിന്തനത്തിനവസരമൊരുക്കുന്നു എന്ന് കരുതാം. ജീവിതത്തിലെ അനിയന്ത്രിത തിരക്കുകൾക്ക് വിടുതൽ നൽകി സ്വസ്ഥവും, സൗഹൃദപരവുമായ ഒരു ചുറ്റുപാടിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു. വലിയ സ്വപ്നങ്ങളും, ജീവിതലക്ഷ്യങ്ങളുമായി തിരക്കുപിടിച്ചു നാം ഓടിയ വഴികൾ എത്ര നിസ്സാരമാണെന്ന തിരിച്ചറിവ് നൽകുന്ന ദിനരാത്രങ്ങൾ. അമിത ഭോഗമനസ്ഥിതി, അത്യാർത്ഥിയോടെ ഭുജിച്ചിരുന്ന ഇന്നലേകൾ, സ്വാർത്ഥമായി വാരിക്കൂട്ടിയ സമ്പാദ്യങ്ങൾ, അധാർമ്മിക ജീവിതക്രയങ്ങൾ എല്ലാം നഷ്ടപ്പെട്ടപ്പോഴും നമ്മിലെ സ്വസ്ഥമനോഭാവം തിരിച്ചെടുത്ത് സന്തോഷം പ്രാപിക്കാൻ നമുക്കാവുന്നില്ല എന്ന് വേണം കരുതാൻ. ഭൂമിയിലെ മാനവപ്പിറവിയുടെ ലക്ഷ്യം വളരെ നേർത്തതും, എപ്പോഴും പൊട്ടാവുന്ന ഒരു കുമിള കണക്കേയാണെന്നും നാം മനസ്സിലാക്കുന്നില്ല. വിശ്വസിക്കുന്നവരും, നാസ്തികരുമെല്ലാം തങ്ങളുടേതായ വ്യാഖ്യാനങ്ങൾ പ്രപഞ്ച സംവിധാനത്തെക്കുറിച്ചു നിരത്തുമ്പോൾ ലക്ഷ്യം വെക്കുന്നത് ലളിതമായൊരു സൂത്രവാക്യം, തങ്ങളുടെ ആശയങ്ങൾക്ക് മേൽക്കോയ്മ ലഭിക്കുന്നതിലൂടെ ലഭ്യമായേക്കാവുന്ന അനൽപ്പമായ സന്തോഷത്തിന്. അത് അപരൻ്റെ മനക്ലേസമെന്നറിഞ്ഞാലും സ്വയം ചിരിക്കാൻ കണ്ടെത്തുന്ന പൊടി കൃയകൾ.
സന്തോഷമെന്ന തത്വ നിർവചനം നമ്മുടെ നേട്ട- കോട്ടങ്ങളുടെ ചിന്താ നിർമിതിയാണെന്ന് പുനരാലോചിക്കാനെങ്കിലും ഈ നിർബന്ധിതാകൽച്ചയുടെ കാലത്ത് ലഭ്യമാകുന്ന സ്വസ്ഥ നിമിഷങ്ങളിൽ നാം മുതിരേണ്ടതുണ്ട്. അപ്രാപ്യവും, അനർത്ഥവുമായ സ്വാർത്ഥ ലക്ഷ്യങ്ങൾ പലപ്പോഴും നമ്മുടെ ജീവിത പ്രതിസന്ധികളെ വിളിച്ചുണർത്തുന്നെന്ന് പറയാം. അനാവശ്യ ധനമോഹവും, അമിത ഭൗതിക ഭ്രമവുമെല്ലാം നഷ്ടപ്പെടുത്തിക്കളയുന്നത് നശ്വരജീവിതത്തിൻ്റെ സംതൃപ്തിയേയാണ്. നിസ്സാരമായ കാര്യങ്ങൾ നമ്മുടെ സ്വസ്ഥതയും, സന്തോഷങ്ങളും അടർത്തിമാറ്റുന്ന ഒരു ദാഹരണം നമുക്ക് പരിചിതമായൊരു കഥയിലൂടെ വിവരിക്കാം.
പ്രശസ്തവും, സമൃദ്ധവുമായ ഒരു രാജ്യത്ത് സമാധാനവും, സന്തോഷവും അവോളം ലഭ്യമായി പ്രചാക്ഷേമത്തോടെ ഭരണം കാഴ്ചവെക്കാൻ അവിടത്തെ രാജാവിനായി. പക്ഷേ തൻ്റെ സാമ്രാജ്യത്തിൻ്റെ വ്യാപ്തിയും, കൊട്ടാര സമ്പാദ്യവുമൊക്കേ പരിമിതമാണ് എന്ന ചിന്തയിലസ്വസ്ഥനായ രാജാവ് തൻ്റെ രാജ്യത്തെ പ്രമുഖ സൂഫി ഗുരുവിനോട് പരിഹാരമന്വേഷിക്കുന്നു. ഇത്രയൊക്കെ നേടാനും, ഇതര രാജ്യക്കാർക്കു പോലും അസൂയ തോന്നുംവിധം ഭരണനിർവ്വഹണം നടത്താനായിട്ടും എന്തുകൊണ്ട് തൻ്റെ മനസ്സ് സംതൃപ്തമാകാത്തതെന്നദ്ദേഹം ആരായുന്നു. മാത്രമല്ല തന്നേക്കാൾ പതിമടങ്ങ് സന്തോഷിക്കാൻ കൊട്ടാരത്തിലെ പാചകക്കാരനു പോലും സാധിക്കുന്നതിൻ്റെ രഹസ്യം എന്താണെന്ന് മനസ്സിലാക്കി തരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
കാര്യം വളരെ ലളിതമാണെന്നും, അത് മനസ്സിലാക്കുന്നതിന് ഒരു പരീക്ഷണത്തിന് നിർദ്ദേശിക്കുന്നു. അതിനായി തനിക്ക് തൊണ്ണൂറ്റിയൊമ്പത് സ്വർണ്ണ നാണയങ്ങൾ നിറച്ച ഒരു കിഴിനൽകാൻ ആവശ്യപ്പെടുന്നു. എന്നിട്ട് അതിന് മുകളിൽ ഗുരു ഒരു കുറിപ്പ് ഇങ്ങനെ എഴുതിവെക്കുന്നു." താങ്കൾ ഇന്നലെ ഉണ്ടാക്കിയ ഭക്ഷണം സ്വാദിഷ്ടമായതിനാൽ നൂറ് സ്വർണ്ണ നാണയങ്ങൾ സമ്മാനമായി കൊടുത്തുവിടുന്നു''. സുൽത്താൻ.
അടുത്ത ദിവസം തൻ്റെ വാതിൽക്കൽ സമ്മാനക്കിഴിയും, അതിലെ കുറിപ്പും കണ്ട പാചകക്കാരൻ അഹ്ലാദഭരിതനാകുന്നു. പെട്ടന്ന് തന്നെ അകത്ത് പോയി നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നു. പല പ്രാവശ്യം ഒത്തു നോക്കിയിട്ടും തൊണ്ണൂറ്റിയൊമ്പതായപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സ് അസ്വസ്ഥമാകുന്നു. സുൽത്താൻ തനിക്ക് നൽകാൻ പറഞ്ഞ നൂറ്നാണയത്തിലൊന്ന് ഖജനാവ് കാവൽക്കാരനോ, ഈ കിഴി ഇവിടെ എത്തിച്ച കാവൽ ഭടനോ എടുത്തിരിക്കുമോ? എന്ന ചിന്ത അദ്ദേഹത്തിൻ്റെ സന്തോഷം കെടുത്തി. നിരാശയോടെ കൊട്ടാരത്തിലെത്തിയ അദ്ദേഹം രാജാവിനെ കണ്ട് സങ്കടം ബോധിപ്പിക്കുന്നു. തൊണ്ണൂറ്റിയൊമ്പതു നാണയങ്ങൾ ലഭിച്ചിട്ടും, നഷടപ്പെട്ട ഒരു നാണയത്തേ ഓർത്ത് സങ്കടപ്പെടുന്ന പാചകക്കാരനെ കാണിച്ച് ഗുരു പറഞ്ഞു. "ഇതാണ് പ്രഭോ മനുഷ്യൻ്റെയവസ്ഥ. ലഭ്യമായ സൗഭാഗ്യങ്ങളെക്കുറിച്ചോർക്കാതെ, നിസ്സാരമായ നഷ്ടങ്ങളെ കുറിച്ച് പരിഭവപ്പെടുന്നു. അങ്ങേക്ക് ലഭിച്ച നന്മകളെ കുറിച്ചോർത്ത് സന്തോഷിക്കുന്നതിന് പകരം, ലഭിക്കാനുള്ളതിനേ ഓർത്ത് വേവലാതിപ്പെടുന്ന ചിന്താഗതി മാറ്റുക. സമ്പാദ്യം സന്തോഷത്തെ കെടുത്തുന്നു എന്നങ്ങേക്ക് പാചകക്കാരനിൽ നിന്ന് ബോധ്യപ്പെട്ടല്ലോ?"
ഇതാണ് മനുഷ്യൻ്റെ സ്വാർത്ഥത, ഇല്ലായ്മയിൽ പരിഭവങ്ങൾ നിരത്തി സങ്കടപ്പെടുമ്പോൾ, ആർഭാടങ്ങളിൽ തുപ്തനാകാതെ സങ്കടപ്പെടുന്നു. ദൈവം നൽകിയ കോടാനകോടിയനുഗ്രഹങ്ങൾ ആലോചിക്കാതെ, ചെറിയ പ്രയാസങ്ങളെ പർവ്വതീകരിച്ചു സന്തോഷം നശിപ്പിക്കുന്ന മനോഗതി. ഇത്രയുമായുസ്സ് സുഭിക്ഷമായാഘോഷിച്ച്, ചെറിയ ഒരു ഘട്ടം പരീക്ഷണത്തിലാക്കിയപ്പോൾ ആത്മീയസന്തോഷം കെട്ടുപോകുന്ന യവസ്ഥ മാറ്റാൻ ഈ കോവിഡ് കാലത്ത് നമുക്കാവട്ടെ എന്നാശംസിക്കുന്നു.
Dr.jRAlichethu

അഭിപ്രായങ്ങള്
ജയഫർക്കാ ഇങ്ങൾ എഴുതീ... വായിക്കാൻ ഞങ്ങളുണ്ട്