*റമളാൻ ചിന്ത 17* Dr. Jayafar ali Alichethu *കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം* ലോകത്തിൻ്റെ പൊതുവായി കാണാവുന്ന സ്വഭാവമാണല്ലോ താൽപര്യങ്ങൾക്ക് വേണ്ടി അപരനിൽ വെറുപ്പ് സൃഷ്ടിക്കുന്നത്. സ്വാർത്ഥത മുറ്റിയ ആധുനികതയിൽ സ്നേഹവും, കരുണയും, സൗഹൃദവുമെല്ലാം നിരന്തരം ഓർമ്മപ്പെടുത്തേണ്ടി വരുന്നു. *മനുഷ്യ മനസ്സുകൾ അടുക്കുന്നതിനേക്കാൾ അകലാൻ അവസരം തേടുന്നു.* *തന്നിലേക്ക് ചുരുങ്ങുക എന്നതിൽ തെറ്റ് കരുതേണ്ട, പക്ഷേ താനാണ് മുഖ്യമെന്ന് വിചാരിക്കുന്നത് അപകടം വരുത്തും.* ജാതിയും, മതവും, വംശവും, രാഷ്ട്രവും, രാഷട്രീയവും, നിറവും, തൊഴിലും, ഗോത്രവുമെല്ലാം മനുഷ്യനെ വേർത്തിരിക്കാനുള്ള മാനദണ്ഡങ്ങളാക്കുന്ന ഇക്കാലത്ത് ഓർക്കേണ്ടത്. *"പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി വിവിധ ഗോത്രവും, വംശവുമാക്കി"* എന്ന വേദവാക്യത്തിനെ. എന്നാൽ, ഭൂമിയിൽ അവകാശവും, അധികാരവും സ്ഥാപിക്കാൻ തങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന സ്വയം പ്രഖ്യാപിത നയങ്ങളിലേക്ക് മനുഷ്യർ ചുരുങ്ങി. എൻ്റെ ആശയവും, എൻ്റെ നിലപാടും മാത്രം ശരിയാണെന്നുറപ്പിക്കുമ്പോൾ, മറിച്ചുള്ളതെല്ലാം അന്യവത്കരിക്കപ്പെടേണ്ടതും അപകടകരവുമാക്കി പുതിയ സംജ്ഞ രുപീകരിക്കുന്നു. പിന്നീട് മറ്റുള്ളവ...