ചുറ്റുമുള്ളവ നൽകുന്ന പാഠങ്ങൾ: നായയിലെ മാതൃക
*റമളാൻ ചിന്ത 19* Dr. Jayafar ali Alichethu ഭൂമിയുടെ ഉത്ഭവം മുതൽ മനുഷ്യൻ്റെ വികാസം വരെ ധാരാളം പരിണാമ ഘട്ടങ്ങളിലൂടെ കടന്നു വന്നതാണല്ലോ ആധുനിക വ്യവസ്ഥ. ഇതിനിടക്ക് ജനിച്ചും മരിച്ചും എത്രയോ ജീവജാലങ്ങൾ കടന്നു പോയി. *വൈവിദ്ധ്യമുറ്റുന്ന ജൈവവ്യവസ്ഥയുടെ ഗുണഭോക്താക്കളായി അതിൻ്റെ നിയന്ത്രണാധികാരം കയ്യാളിയവനാണല്ലോ മനുഷ്യൻ!.* വിവേചനാധികാരവും, നിവർന്ന നട്ടെല്ലുമായി ലോകാധിപനായുള്ള വാഴ്ചയെ പക്ഷെ നീതിയുക്തമായിട്ടാണോ ഉപയോഗപ്പെടുത്തുന്നത്?. ഭൂമിയിൽ ഉടലെടുത്ത ജൈവവ്യവസ്ഥയിലേക്ക് അവസാനമെത്തിയവനെന്ന മാനഹാനി അംഗീകരിക്കാനാവാതെ മേധാവിത്തം അടിച്ചേൽപ്പിച്ച് ദുരഭിമാനം കാക്കാൻ സംഹാര താണ്ഡവമാടുന്നവൻ. *ഭക്ഷണത്തിനും, വസ്ത്രത്തിനും, വാഹനത്തിനുമായി അടിസ്ഥാന ആവാസവ്യവസ്ഥയെ ചൂഷണം ചെയ്തു തന്നെ തന്നെ ഇല്ലാതാക്കുന്നു എന്ന ബോധം നഷ്ടപ്പെട്ടവൻ.* എല്ലാത്തിലും മേൽക്കോഴ്മ കാണിച്ചവസാനം സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യച്ചിഹ്നമാകുമ്പോഴും തിരിച്ചറിവ് ലഭിക്കുന്നില്ല. സ്വാർത്ഥമായി കെട്ടിപ്പൊക്കുന്ന അഹന്തതയുടെ ആകാശക്കൊട്ടാരങ്ങൾ മണൽതിട്ട കണക്കെ ദുർബലപ്പെതാണെന്ന ബോധം നഷ്ടപ്പെട്ടതിനോളം വെറെന്ത് ഹതഭ...