
റമളാൻ ചിന്ത 29 🌹🌹🌹 സ്നേഹം അളന്നൊഴുക്കരുത് സ്നേഹത്തോളം പരിപാവനമായതെന്തുണ്ട് ഭൂമിയിൽ. അളവറ്റുകൊടുക്കാനും വാങ്ങാനും പറ്റുന്ന അപൂർവ്വമായതൊന്ന്. സ്വാർത്ഥതയോടെ വിൽക്കുന്നതിനും, നിസ്വാർത്ഥതയോടെ പങ്കുവെക്കാനുമാകുന്ന വികാരം. കിട്ടുമ്പോഴും, നൽകുമ്പോഴു പരിധി കൽപ്പിക്കേണ്ടതില്ലാത്, കൊടുക്കുന്തോറും ഇരട്ടിക്കുന്ന മാധുര്യം. മൂല്യം കണക്കാക്കാനാവാത്തത് എന്ന് പറയാം, ജനനം മുതൽ മരണം വരെ നിർലോഭം ലഭ്യമാക്കാവുന്ന ഒരദൃശ്യ ജ്ഞാനം. സ്നേഹിച്ചവരും, സ്നേഹിക്കപ്പെട്ടവരും മാത്രം വിജയം നേടിയ ഒരു ലോകത്താണല്ലോ നാം നിലകൊള്ളുന്നത്. വൈവിധ്യമാർന്ന രൂപങ്ങൾ, ഭാവങ്ങൾ. ചിലർക്കു മധുരിക്കുന്നോർമ്മയായ്, മറ്റു ചിലർക്ക് കയ്പ്പേറും നോവായ്... മാതാവും - പുത്രനും മുതൽ, കാമുകീ - കാമുകന്മാർ വരെ, അടിമയും -ഉടമയും മുതൽ സൃഷ്ടാവും, സൃഷ്ടിയും വരെ അതിരറിയാതെ പരന്നു കിടക്കുന്നത്. ...