റമദാൻ ചിന്ത 11
                                 🌹🌹🌹


             കരുതൽ കരുത്താകട്ടെ

2019 ലെ ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് വിന്നറായ കെനിയൻ അധ്യാപകൻ *പീറ്റർ തബിച്ചി* യുടെ ജീവിതം വലിയ പ്രചോദനം നൽകുന്നു. അനാഥത്വവും,ദാരിദ്രവും കൊണ്ട് അരക്ഷിതമായ ഒരു ഗ്രാമത്തിന് പ്രവർത്തന സമർപ്പണം കൊണ്ട് വെളിച്ചം പകർന്ന *The Real Teacher* എന്ന് നമുക്കദ്ദേഹത്തെ വിശേഷിപ്പിക്കാം.
ജീവിത പ്രാരാബ്ധങ്ങളും, അവബോധമില്ലായ്മയിലുമുഴറി. മക്കളുടെ ഭാവിയെക്കുറിച്ച് പോയിട്ട് അന്നന്നത്തെ ഭക്ഷണത്തേ പോലും സ്വപ്നം കാണാനാവാത്ത രക്ഷിതാക്കളുടെ ഒരു ഗ്രാമത്തിൽ. ബാല്യം മുതൽ കുറ്റകൃത്യങ്ങളിൽ വ്യാപൃതരായിരുന്ന മക്കളെ ഉത്തമ പൗരനാക്കാനാകുന്നതിനാവശ്യമായ ഇടപെടലുകളിലൂടെ ബോധവൽക്കരിക്കാനും. തനിക്ക് ലഭിക്കുന്ന  ശമ്പളത്തിൻ്റെ 80 % വും ഇത്തരത്തിലെത്തിയ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾക്കായും, യൂണിഫോമിലേക്കുമൊക്കെ മാറ്റിവെക്കുന്നതിനും. ചിലന്തിവലയും, അടയിരിക്കുന്ന പ്രാക്കളുമൊക്കെ അവകാശികളായിരുന്ന, തകർന്നു വീഴാറായ കെട്ടിടത്തിലെ ഒരു ക്ലാസ് മുറിക്കുള്ളിൽ 80 ലധികം കുട്ടികൾ തിങ്ങി നിരങ്ങിയിരിക്കേണ്ടി വന്ന മഹാത്ഭുതം തീർത്തവർ. പിന്നീട്
കെനിയൻ ഉൾഗ്രാമമായ വനിയിലെ കെറീക്കോ മിക്സഡ്‌ ഡേ സ്കൂളിലെ വിദ്യാർത്ഥികളെ ലോകത്തിന് മാതൃകയാകും വിധം പരിവർത്തിച്ച ദീർഘവീക്ഷണ പ്രവർത്തനം.
സ്കൂൾ സംവിധാനത്തെ അവഗണിച്ചിരുന്ന, അധാർമിക പരിസരത്ത് നിന്നും ലോക ശാസ്ത്ര സാങ്കേതിക ഫെയറുകളിൽ നേട്ടം കൊയ്തവരാക്കി, രാജ്യത്തിൻ്റെ പ്രിസിഡൻ്റ് പോലും അഭിനന്ദന വചനത്തിൽ: "പീറ്റര്‍, നിങ്ങളുടെ കഥയാണ് പ്രാഗല്‍ഭ്യവും, കഴിവുമുള്ള ഭൂഖണ്ഡമായ ആഫ്രിക്കയുടെ കഥ. ലോകത്തിലെ ഒന്നാംനിരക്കാരോട് മത്സരിക്കാന്‍ കഴിയുമെന്നു നിങ്ങളുടെ ശിഷ്യര്‍ തെളിയിച്ചു" എന്നറിയിക്കും വരെയെത്തിയ വിപ്ലവകരമായ ഇടപെടൽ.!!!👏
ചിലരിങ്ങനെയാണ് *തങ്ങളുടെ കടമകൾക്കപ്പുറം കർത്തവ്യ ബോധത്തിന് പ്രധാന്യം കൊടുക്കുന്നവർ.* എന്നാൽ നേർ വിപരീതമായി  ചിലരെ ഓർക്കാതിക്കരുതല്ലോ😄 കിട്ടുന്ന ശമ്പളത്തിൻ്റെ അക്കങ്ങളിൽ ഉത്തരവാദിത്വം ഹരിച്ചും - കിഴിച്ചും കർമ്മമണ്ഡലം നിർവചിച്ച് മാനവ കുലത്തിന്  അപമാനം ചാർത്തുന്നവർ. *ഇത്തരക്കാർ സാമൂഹത്തിൻ്റെ വളർച്ചയെ മുരടിപ്പിക്കുക മാത്രമല്ല, ഭാവിയുടെ സാധ്യതകളെ വേരറുക്കുക എന്ന മഹാപരാധം ചെയ്യുന്നു.*
ഒരാളിലെങ്കിലും *സ്ഥായിയായ പരവർത്തനം നൽകുന്നതിൽ പ്രചോദനമാകാൻ സാധിക്കുക എന്നുള്ളതാണ് മനുഷ്യ ജന്മത്തിലെ മഹാഭാഗ്യം* എന്ന് ഞാൻ പറയും.
അധ്യാപകർ ക്ലാസ് മുറികളിൽ ചർദ്ദിക്കുന്ന അക്ഷരാഭ്യാസത്തിലോ, സാമൂഹിക പ്രവർത്തകർ സെൽഫിയെടുക്കാനായി നൽകുന്ന പച്ചക്കറി കിറ്റുകളിലോ കണ്ടെത്തുന്ന ആനന്ദ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ടതുണ്ട്. "വിഷക്കുന്നവന് ഒരു നേരത്തേ മീൻ കൊടുക്കുന്നതിനേക്കാൾ,ചൂണ്ടയിടാൻ പഠിപ്പിക്കുന്ന കാര്യപ്രാപ്തി" നാം രൂപപ്പെടുത്തിയെടുക്കണം.
മോട്ടിവേഷൻ ക്ലാസുകളിൽ പലരീതിയിൽ അവതരിപ്പിക്കാറുള്ള മാർഗരത്ത് സിസ്റ്ററുടെ കഥ പോലെ..
ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബ്രസീലിയൻ  ചേരികളിൽ നടന്നൊരു മഹനീയമായ മാതൃക. തൻ്റെ കർത്തവ്യ മണ്ഡലത്തിലേക്ക് പഠനാനന്തരം നിയമിക്കപ്പെടുന്ന സിസ്റ്റർ പുഞ്ചിരിക്കുന്ന മുഖത്താൽ തീർത്ത മാറ്റത്തിൻ്റെ കൊടുങ്കാറ്റ്... വിശദമാക്കാം... നഗരത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ മാനവിക വിഷയങ്ങളുമായി പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രഫസർ തൻ്റെ വിദ്യാർത്ഥികളുടെ അകാഡമികാന്വേഷണത്തിൻ്റെ ഭാഗമായി തെരുവിലെ 30 ഓളം കുട്ടികളിലെ കുറ്റവാസന മനോഭാവവുമായി ഒരു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നു. വിപുലമായി നടന്ന ആ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ വർഷങ്ങൾക്ക് ശേഷം വിരമിക്കുകയും, പുതിയ അദ്ധ്യാപകൻ ചുമതലയേറ്റടുക്കുകയുമുണ്ടായി. ഒരിക്കൽ പഴയ ഫയലുകൾക്കിടയിൽ പൊടി തട്ടി കിടക്കുകയായിരുന്ന പഴയ ആ ഗവേഷണം അദ്ദേഹത്തിൻ്റെ കണ്ണിൽ പെടുകയും, സസൂക്ഷ്മം പഠനവിധേയമാക്കുകയും ചെയ്തു. പുതിയ ചിന്തകൾ രൂപപ്പെട്ട ആ യുവ അദ്ധ്യാപകൻ ചേരിയിലെ കുട്ടികളിൽ നടത്തിയ അന്നത്തെ അന്വേഷണത്തിൻ്റെ ചുവടുപിടിച്ച് ഇപ്പോഴത്തെ ജീവിതം കണ്ടെത്തുന്നതിലേക്ക് ജിജ്ഞാസ വളരുന്നു. നിർമ്മിതമായ മനോഗതി പോൽ ചിന്തിച്ചദ്ദേഹം, ലോകം അറിയപ്പെടുന്ന അധോലോക നായകന്മാർ മുതൽ തെരുവിൽ ഭിക്ഷയാചിക്കുന്നവരായുമെക്കെ രൂപപ്പെട്ട ആ ജന്മങ്ങളെ കാണാൻ തൻ്റെ വിദ്യാർത്ഥികളെ നിയോഗിക്കുന്നു. അങ്ങനെ ആ പഴയ കുട്ടികളുടെ വിവരങ്ങൾ വെച്ചുള്ള നിരന്തരാന്വേഷണത്തിൽ മധ്യവയസ്കരായ പലരേയും കണ്ടെത്തുകയും, അവരുടെ നിലവിലെ ജീവിതാവസ്ഥ മനസ്സിലാക്കുകയും ചെയ്തു. ഗവേഷണ അന്ത്യത്തിൽ അത് വരെ തന്നിലുണ്ടായിരുന്ന മുൻ ധാരണകൾ പാടെ നിരാകരിച്ച ഒരു ഫലമാണ് ലഭിച്ചത് എന്നത് അദ്ദേഹത്തിൽ ആശ്ചര്യമുളവാക്കി. അധർമ്മകാരികളും, അക്രമവാസനയും രൂപപ്പെട്ട് കുറ്റകൃത്യങ്ങളിലും, അരാചകത്തത്തിലും ഉൾപ്പെടുമെന്ന് കരുതിയ 30 ചേരി നിവാസികളായ ആ കുട്ടികളും ഇന്ന് ഉന്നത ഉദ്യോഗസ്ഥരും, വ്യവസായികളുമൊക്കെയായി വിജയം വരിച്ചിരിക്കുന്നു. ജയിലറകൾക്ക് പകരം രാജകീയ സൗധങ്ങളിൽ  അന്തിയുറങ്ങുന്നവർ!. ജിജ്ഞാസയോടെ തൻ്റെ അന്വേഷണം തുടരാൻ പ്രഫസറെ പ്രേരിപ്പിച്ച കണ്ടെത്തൽ, അദ്ദേഹം ഈ മാറ്റത്തിന് ഉപോൽബലമായ ഘടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു.  അവസാനം തൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരേ പോയിൻ്റിൽ കേന്ദ്രീകരിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്നു. പല സാഹചര്യങ്ങളിലേക്കും ചേക്കേറിയ ആ വ്യക്തികളെ മറ്റുന്നതിൽ നിർണ്ണായകമായ ഘടകം ഒരു കന്യാസ്ത്രീയായിരുന്നു. മാർഗരറ്റ് എന്ന ആ മലാഖ ഒഴിവു സമയങ്ങളിൽ ചേരിയിലെ മൂലയിൽ കുട്ടികൾക്കായി സ്നേഹത്താലും -പുഞ്ചിരിയാലും തീർത്ത വിജയ പ്രേരണയദ്ധ്യാപനങ്ങളാണ് അവരിൽ ഇത്രത്തോളം പരിവർത്തനം തീർത്തതെന്ന് യഥാർത്ഥ്യം. ചിലപ്പോഴെങ്കിലും ആർദ്രമായി നാം നടത്തുന്ന ഒരു തഴുകൽ, തലോടൽ, നോട്ടമോ, വാക്കോ മതിയാവും ഒരാളിൽ വിജയക്കനലെരിയാൻ. അതിലൂടെ ആ വ്യക്തിയും, കുടുംബവും, സമൂഹവും ലക്ഷൃപ്രപ്തി കൈവരിക്കുകയും വിജയ സോപാനത്തിലേറുകയും ചെയ്യും.
താൽക്കാലികാശ്വാസം നൽകുന്നത് മഹത്തരമെങ്കിലും, സ്ഥായിയായ മാറ്റത്തിനോ, അതിലൂടെ സുരക്ഷിതമായ ജീവിതമോ ലഭ്യമാക്കണമെന്നില്ല.
ഒരിക്കൽ തെരുവിൽ ഭിക്ഷയാചിക്കുന്ന അംഗപരിമിതനായ യുവാവിന് മുന്നിലെത്തിയ സൂഫിവര്യൻ കാലിയായിരിക്കുന്ന അയാളുടെ ഭിക്ഷാപാത്രം കാണുന്നു.  തൻ്റെ കൂടെ വന്ന വ്യാപാര പ്രമുഖൻ ദയ കെണ്ട് പാത്രത്തിൽ  പണം നിക്ഷേപിക്കാൻ ശ്രമിച്ചപ്പോൾ ഗുരു സ്നേഹത്തോടെ തടയുന്നു. എന്നിട്ട് അദ്ദേഹത്തോട് കുറച്ച് പണമാവശ്യപ്പെടുകയും, അതുമായി ശിഷ്യരോട് ചന്തയിൽ നിന്ന് ഒരു പെട്ടി ആപ്പിൾ വാങ്ങിച്ചു വരാനറിയാക്കുന്നു. അങ്ങനെ ആ ആപ്പിൾ യുവാവിൻ്റെ മുന്നിൽ വെച്ച് നൽകി അതിൽ നിന്ന് അൽപ്പം കാശ് കൊടുത്ത് വാങ്ങാൻ വ്യാപാരിയെ ഉപദേശിക്കുന്നു. അൽപ്പസമയത്തിനുള്ളിൽ തൻ്റെ മുന്നിലേ പെട്ടിയിലെ ആപ്പിൾ മുഴുവൻ വിറ്റയിക്കുകയും, തിരക്കേടില്ലാത്തവരുമാനം ലഭിക്കുകയും ചെയ്തു. ഉടനെ ചെറുപ്പക്കാരൻ ചുമട്ടുകാരൻ്റെ സഹായത്താൽ വീണ്ടും ആപ്പിൾ എത്തിച്ചു വിൽപ്പന തുടരുന്നു. അങ്ങനെ തൻ്റെ പ്രയാസത്തിന് നിത്യ പരിഹാരം നിർദ്ദേശിച്ച സൂഫിയോടുള്ള കടപ്പാട് അറിയിക്കുന്നു. എത്ര ക്രിയാത്മകമായ ഇടപെടലുകൾ !!! കേവല പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം ജീവിതകാലം മുഴുവനും ഉപകരിക്കും വിധമൊരു പരിഹാരം നിർദ്ദേശിച്ചതിലൂടെ സൂഫി വലിയ സന്ദേശം നൽകുന്നു. ഇപ്പോഴെത്തേക്കല്ല, എന്നന്നേക്കും ഒരു കരുതലായി മാറാൻ സാധിക്കുന്നതാണ് ഒരാൾക്ക് നൽകാവുന്ന യഥാർത്ഥ സഹായം. ഈ പ്രതിസന്ധി ദിനങ്ങളിൽ മറ്റുള്ളവർക്കായി നാം തീർക്കുന്ന കരുതലുകൾ, കേവലം ഒരു നേരത്തേക്ക് ഉപകരിക്കും വിധം പരിമിതപ്പെടുത്താതെ  ദീർഘമായ കാഴ്ചപ്പാടിൻ്റെയും, ചിന്തയുടെയും വിജയത്തേരിലേറാൻ സാധിക്കും വിധമാകട്ടെ എന്നാശംസിക്കുന്നു.
ശുഭം
Dr. Jayafarali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR