റമളാൻ ചിന്ത 21
                               🌹🌹🌹

സ്ഥിരതയുണ്ടെൻ ചിന്തകൾക്ക്
ഓരോ ജീവികളിലേയും ശക്തികളെ നാലായി വിഭജിക്കാം; ആത്മശക്തി, കൽപനാ ശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി. ആത്മശക്തിയെ  സ്വശക്തിയെന്നും, കൽപനാ ശക്തിയെ മനശക്തിയെന്നും, ജ്ഞാനശക്തിയെ വിവേചന ശക്തിയെന്നും, ക്രിയാശക്തി കർമ്മ ശക്തി എന്നൊക്കെ വിശേഷണങ്ങൾ നൽകാം. ഏ
തൊരു ലക്ഷ്യത്തേയും വിജയകരമായ സമാപ്തിയിലേക്കെത്തിക്കുന്നതിന് ഈ നാലു ശക്തികളുടെയും തുല്യ പങ്കാളിത്തം അനിവാര്യമാണ്. ആത്മശക്തി ലക്ഷ്യങ്ങളെ നിർവ്വചിക്കുമ്പോൾ, മനശക്തി ലക്ഷ്യസഞ്ചാരങ്ങളിൽ ദൗർബല്യതകളെ അകറ്റി സ്ഥൈര്യം  നിലനിർത്തുന്നു., കർമ്മ ശക്തി ലക്ഷ്യം പൂർത്തീകരണം സാധ്യമാക്കുന്നു.
നാലു ഘടകങ്ങളേയും ആവശ്യാനുസരണം യോജിപ്പിച്ച് സുസ്ഥിരമാക്കി പ്രയത്നിച്ചാൽ വിജയത്തിന് രണ്ടാമതൊരാലോചനയില്ല.
ഭാഗ്യമോ - നിർഭാഗ്യമോ പ്രകൃതിയിൽ ഇതര ജീവജാലങ്ങളിൽ നിന്ന് വിത്യസ്ഥമായി സ്ഥായിയായ ചിന്തകളോ, ലക്ഷ്യങ്ങളോ, പദ്ധതികളൊ, പ്രവർത്തനങ്ങളോ മനുഷ്യനിൽ ഇല്ല എന്നതാണ് സത്യം. അസ്ഥിരമായ ഒരവസ്ഥയിൽ അലസമായി ജീവിതായുസ്സ് തീർക്കുക എന്ന നിസ്സാരത എങ്ങും ദർശിക്കാം. ഒരേ പ്രവർത്തനത്തിന് ഒരുമിച്ചിറങ്ങുമ്പോൾ പോലും വിത്യസ്ഥ വഴികളിൽ ചിന്തിക്കുന്നവർ, ഒരാൾ പോസിറ്റീവായി സമീപിക്കുമ്പോൾ രണ്ടാമൻ അതിനെ നെഗറ്റീവായി നിർവചിക്കാം!.
ഒരിക്കൽ സൂഫീ സന്നിധിയിലിരിക്കുന്ന ശിഷ്യനോട് പാതി ചാരിയ കതകിനെ ചൂണ്ടി ഗുരു ചോദിച്ചു അത് അടഞ്ഞിരിക്കുകയാണോ, തുറന്നിരിക്കുകയാണോ?.
അപ്പോൾ ശിഷ്യൻ പറഞ്ഞു അടഞ്ഞുകിടക്കുന്നു. ഗുരു ശിഷ്യൻ്റെ കൈ പിടിച്ച് വാതിലിനരികിൽ നിർത്തി പുറത്തേക്ക് നടന്നു. എന്നിട്ട് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു. ശിഷ്യൻ പറഞ്ഞു തുറന്നിരിക്കുകയാണ്.
ഇത്തരം വിത്യസ്ഥതകൾ കാഴ്ചപ്പാടുകൾക്കനുസരിച്ച് മാറുന്നു എന്ന് ഗ്രഹിക്കാം.
ഇതുപോലെ ഒരോ വ്യക്തിയിലും ഒരു വിരുദ്ധത ദർശിക്കാം... ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ വ്യക്തത ലഭിക്കാത്തയവസ്ഥ. മനസ്സ് പതറുന്ന, കൃത്യമായി ഒരു തീരുമാനം എടുക്കാതിരിക്കാനാവുന്ന ദൗർഭാഗ്യത. മനസ്സിൻ്റെ ചാഞ്ചാട്ടങ്ങൾ, സ്വന്തത്തിൽ തന്നെ ഒരവിശ്വാസം ജനിപ്പിക്കുന്നു. അശുഭകരമായ ചിന്തകൾ നഷ്ടപ്പെടുത്തുന്നത് നമ്മിലെ പോരാട്ട മനസ്കതയാണ്. അത് നമ്മിലെ സ്ഥിരതയെ, ആത്മവിശ്വാസത്തെ കൊടുത്തി കളഞ്ഞ് എല്ലാത്തിനേയും കുറ്റം പറഞ്ഞു രക്ഷപ്പെടാനുള്ള വ്യഗ്രത. ഈയൊരവസ്ഥയിലെത്തുക എന്നാൽ തരം അന്ധതയാണ്, കഴിവുകളെ, സാധ്യതകളെ കാഴ്ചപ്പുറത്ത് നിന്നകറ്റി നിരാശയിലേക്ക്, പഴിചാരലിലേക്ക് എത്തിപ്പിക്കുന്ന സ്വയം ചുരുങ്ങുന്നയവസ്ഥ.
ഒരിക്കൽ തൻ്റെ ഗുരുവിൻ്റെ അടുത്തെത്തി ദൈവത്തെ ഞാനിനി ആരാധിക്കുന്നില്ല, എൻ്റെ വിശപ്പ് മാറ്റാൻ ഒരു മാർഗ്ഗവും കാണിച്ചുതരുന്നില്ല. അപ്പോൾ ഗുരു ഒരു പണക്കിഴി നൽകി കൊണ്ട് ശിഷ്യനോട് പറഞ്ഞു ഈ പണമെടുത്ത് താങ്കളുടെ കണ്ണ് എനിക്കു തരുമോ?. എത്ര പണം കിട്ടിയാലും കാഴ്ച പോലെ ഒരനുഗ്രഹം ആരെങ്കിലും നഷ്ടപ്പെടുത്തുമോ? ശിഷ്യൻ പ്രതിവചിച്ചു. ഗുരു മറ്റവയവങ്ങളിലേക്ക് ചൂണ്ടി അത് നൽകാനാവശ്യപ്പെട്ടുകൊണ്ടിരുന്നു. ഓരോ തവണയും ശിഷ്യൻ അതിൻ്റെ അനുഗ്രഹങ്ങൾ പറഞ്ഞ് നിരസിച്ചു. അവസാനം ഗുരു പറഞ്ഞു ഇത്രയൊക്കെ അനുഗ്രഹങ്ങൾ നൽകിയിട്ട് അവ ഉപയോഗിക്കാതെ വീണ്ടും പരാതികളിൽ അഭയം തേടുന്ന മനുഷ്യർ നല്ല വിത്ത് പെട്ടിയിലടച്ചിടുന്ന വിഡ്ഢിയെപ്പോലെയാണ്, മണ്ണിലിറക്കാതെ ഉണങ്ങിപ്പോകുന്നയവസ്ഥ.
നന്മകളിൽ, അനുഗ്രഹങ്ങളിൽ വിശ്വാസ്യതയോടെ അടിയുറച്ച് നിന്ന് പ്രതിസന്ധിഘട്ടങ്ങളെ മറികടക്കാതെ, എന്തിലൊക്കെയോ ഭാരമേൽപ്പിച്ച് പരിമിധികളിൽ ഒതുങ്ങുന്ന ദയനീയത. പലപ്പോഴും നാമെല്ലാം ഇങ്ങനെയാണ് സ്വന്തം പ്രാപ്തിയിൽ വിശ്വാസമർപ്പിക്കാനോ, ആത്മവിശ്വാസത്തോടെ സ്ഥായിയാം മാനസ്സിക ബലം സൂക്ഷിക്കാനാവാതെ സ്വയം പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ദുരവസ്ഥ.
കോവിഡ് കാല പ്രതിസന്ധികളിൽ കൃത്യമായി നിലപാടുകൾ എടുക്കാനാവാതെ, പ്രതീക്ഷയുടഞ്ഞ് അസ്വസ്ഥതയിലുലയുന്ന വ്യവസായ പ്രമുഖരടക്കമുള്ളവരെ കാണുമ്പോൾ; നിരാശപ്പെടല്ല, ബീർബൽ പറഞ്ഞ പോലെ "ഈ സമയവും കടന്ന് പോകും" എന്ന ശുഭാപ്തിയോടെ, ഇടറാനിടവരാത്ത ആത്മവിശ്വാസത്തോടെ നിലനിൽക്കാൻ ശക്തിയുണ്ടാകണം. സ്ഥിരോത്സാഹത്തോടെ മനസ്സിടറാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ മാതൃകയാക്കാനാകുന്നതിൽ ലഭിക്കുന്ന പോസറ്റീവ് ഊർജ്ജം കെടാതെ നിലനിർത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
ശുഭം
Dr. Jayafarali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR