റമളാൻ ചിന്ത 28 
                               🌹🌹🌹


        *തൊഴിലഭിമാനമുള്ളവരാവാം*

എടുക്കുന്ന ജോലിയിൽ ആത്മാഭിമാനം കണാനായാൽ തന്നെ അതിനോട് പരിപൂർണ്ണമായി നീതി പുലർത്താനാവും. എന്ത് ലക്ഷ്യത്തിന് വേണ്ടിയാണോ നാം ഒരു പ്രവർത്തിയിൽ ഏർപ്പെടുന്നത് സ്വഭാവികമായും തിരിച്ചുള്ള സംതൃപ്തിയും അത് പോലെ ആയിരിക്കും. കൂടാതെ നാം എടുക്കുന്ന ജോലിയാണ് മഹത്തരം എന്നഹങ്കരിച്ചു മറ്റുള്ളവരെ നിസ്സാരവത്കരിക്കുന്ന മനോഭാവം കൂടുതൽ അപകടകരമാണ്. സമകാലീന സംഭവങ്ങൾ അദ്ധ്വാപക വൃത്തിയിലേർപ്പെട്ടവർ തങ്ങളുടെ ആത്മാർത്ഥതയും, നിസ്വാർത്ഥതയും മലയാളക്കരയിൽ തെളിയിച്ചു കൊണ്ടേയിരിക്കാൻ നിർബന്ധിതരാവുന്നു എന്നൊരു തോന്നൽ. വിദ്യാർത്ഥികളുടെ അച്ചടക്കരാഹിത്യം മുതൽ നാടിനോടുള്ള പ്രതിബദ്ധത വരെ അതിനകത്ത് മാറി മാറി വേശം കെട്ടുന്നു. *എടുക്കുന്ന തൊഴിലിന് മഹാത്മ്യം കാണുന്ന പോൽ, എല്ലാ ജോലിക്കും മാന്യതയുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്*
ഒരിക്കൽ ശ്രീബുദ്ധൻ ഭിക്ഷയെടുക്കാൻ ധനികനായ കർഷകനടുത്തെത്തുന്നു. ആ സമയത്തയാൾ തൻ്റെ വയലിൽ നിന്ന് കൊയ്തെടുത്ത ധാന്യം അളന്നു തിട്ടപ്പെടുത്തി പത്തായത്തിൽ നിറക്കുകയായിരുന്നു. ഭിക്ഷക്കായി ബുദ്ധൻ തൻ്റെ ഭിക്ഷാ പാത്രം നീട്ടിയത് കണ്ട കൃഷിക്കാരന് വല്ലാതെ ദേശ്യം തോന്നി. അയാൾ ബുദ്ധനോട് പറഞ്ഞു, "ഞാൻ എൻ്റെ വയൽ ഉഴുത് വിത്ത് വിതച്ച് വളം ഇട്ടു വിളവെടുത്തെത് നിങ്ങളെപ്പോലുള്ളവരുടെ പിച്ച ചട്ടിയിലിടാനല്ല. നിങ്ങൾക്ക് തരാൻ എൻ്റെ കയ്യിൽ ധാന്യമില്ല.വേണമെങ്കിൽ അദ്ധ്വാനിച്ചു നോക്കൂ, അപ്പോൾ പ്രയാസമറിയാം". ബുദ്ധൻ ശാന്തനായി പറഞ്ഞു: "മഹാത്മൻ ഞാനും ഒരു വിധത്തിൽ ഒരു കർഷകൻ തന്നെ, ഞാനും ഉഴിയുന്നുണ്ട്, വിതയ്ക്കുന്നുണ്ട്, അതിന് ശേഷമാണ് ഞാൻ ഭക്ഷിക്കുന്നത്.
കൃഷിക്കാരൻ നിങ്ങൾ ഉഴുത് മറിക്കുന്നോ, വിത്ത് വിതക്കുന്നോ? അതിൻ്റെ ലക്ഷണമൊന്നും കാണുന്നില്ലല്ലോ.
ബുദ്ധൻ പ്രതികരിച്ചു: ക്ഷമിക്കണം ഞാൻ വിശ്വാസമാണ് വിതക്കുന്നത്, നല്ല കാര്യങ്ങളാണെൻ്റെ കൃഷിക്ക് മഴയായും, വളമായും പരിണമിക്കുന്നത്. ബുദ്ധിയും സൽക്കർമ്മവുമാണ് കലപ്പ.എൻ്റെ മനസ്സാണ് എന്നെ ഇതൊക്കെ ചെയ്യിക്കുന്നത്. നിയമമാണ് ഞാൻ പരിരക്ഷിക്കുന്നത്, ആത്മാർത്തതയാണെൻ്റെ മുഖമുദ്ര, അധ്യാന ശീലമാണെൻ്റെ പ്രിയപുത്രി. അങ്ങനെയാണ് ഞാൻ ജനങ്ങളുടെ തെറ്റിദ്ധാരണകൾ എന്ന കള പിഴുതെറിഞ്ഞത്. മനുഷ്യരുടെ നിർവാണം ആണെൻ്റെ ഫലം, തത് ഫലമായി അവരുടെ എല്ലാ സംഗതികളും ഇല്ലാതാക്കുന്നു.

ചിന്തനീയം; എടുക്കുന്ന ജോലി അതിൻ്റെ ആത്മാവിനെ തെട്ടറിഞ്ഞ് ചെയ്തു തീർക്കാനാകുന്നതിൽ പരം അനുഗ്രഹം മറ്റെന്ത്? ഒരു കർഷകൻ അയാളുടെ നിലങ്ങളിൽ, അതിൻ്റെ ഫലങ്ങളിൽ ഒതുങ്ങുമ്പോൾ സമൂഹ നന്മയും, പുരോഗതിയും ലക്ഷ്യം കണ്ട് പ്രവർത്തിക്കുന്നവരാണ് അദ്ധ്യാപകർ. കർഷകൻ്റെ ധാന്യം കൊഴ്തെടുക്കുന്നതോടെ ഫലം ആസ്വദിക്കാനാവുന്നു എങ്കിൽ, തങ്ങളുടെ പ്രയത്നത്തിൻ്റെ നേർസാക്ഷ്യം കാണാനും, അനുഭവവേദ്യമാക്കാനും സാധിക്കാത്ത ഹതഭാഗ്യരാണ് അധ്യാപകർ. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ട ചില ധാർമിക തത്വങ്ങൾ ആഴമറിയാതെ വിതറുന്നു. വ്യക്തിപരമായി ഒരനുഭവ നിർവൃതി ലഭിക്കാത്തവർ... എങ്കിലും കിട്ടുന്ന ശമ്പളത്തിനനുഷ്ടാനപ്പെടുത്തി ജ്ഞാന  പ്രസരണം നടത്താൻ മുതിരാത്തവർ. 
ഉത്തമ ജോലി ഏതെന്ന് ചോദിച്ചാൽ നാം സ്വയം എടുക്കുന്നത് എന്നഭിമാനപുരസരം പറയാനാകുന്ന അഭിമാനം. അതിൽ അദ്ധ്യാപകർ ഒന്നാമതെന്ന്‌ സംശയലേസമന്യേ പറയാം.

ശുഭം
Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR