റമളാൻ ചിന്ത 24
🌹🌹🌹
ആരോഗ്യമന്വേഷിക്കേണ്ട കാലം
മനുഷ്യായുസ്സിനെ 6 ഘട്ടങ്ങളായി വേർതിരിക്കാവുന്നതാണ്. 1 മുതൽ 3 വയസ്സു വരെയുള്ള ശൈശവഘട്ടം അറിവില്ലായ്മയിലൂടെ വികാസം വരിച്ച് 12 വയസ്സുവരെയുള്ള ബാല്യന്വേഷണത്തിലൂടെ കടന്നു പോയി, 20 വരെയുള്ള യൗവ്വന ധീരതയ്ക്കപ്പുറം പ്രയോഗികതക്ക് പ്രധാന്യമേകുന്ന മധ്യവയസ്സ് (30-50) ലൂടെ വാർദ്ധക്യത്തിലേക്ക് കാലെടുത്ത് വെക്കുന്നു...
ഈ അവസ്ഥക്കിടയിൽ മനുഷ്യായുസ്സ് കടന്ന് പോകേണ്ട ചില നിർണ്ണായക അനുഭവങ്ങൾ ഉണ്ടല്ലോ?
കുഞ്ഞുനാളിൽനിന്നുയർന്ന് രക്ഷിതാക്കളിലൂടെ സൗഹൃദ ബന്ധങ്ങളിലൂന്നി, വിദ്യഭ്യാസ പുരോഗതിയിലൂടെ തൊഴിൽ വിശ്രമത്തിലേക്കണഞ്ഞു അസ്തമിക്കേണ്ട ജന്മം. ഇതിനിടക്ക് നേരിടേണ്ടി വരുന്ന വികാസങ്ങൾ മൂന്ന് തലത്തിലൂന്നിയതാണ്; ശരീരം, മനസ്സ്, വ്യക്തിത്വം എന്നിവയാണവ.
ശാരീരിക വികാസത്തിന് വ്യായാമവും, മാനസികോല്ലാസത്തിലേക്ക് ധ്യാനവും, വ്യക്തി വികാസത്തിനാവശ്യമായ പരിശീലനവും സിദ്ധിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ ശാരീരിക-മാനസികോല്ലാസം വലിയ ഘടകം തന്നെയാണ്. മാനസികാരോഗ്യം ശരീരികാരോഗ്യം പോലെ നമ്മുടെ കണ്ണിനു ദർശിക്കാനാവുന്നില്ലല്ലോ. മാനസികാരോഗ്യം എന്ന് പറയുന്നത് ധൈര്യമല്ല മറിച്ച് സംതുലിതാവസ്ഥയാണെന്ന് പറയാറുണ്ട്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആരോഗ്യത്തിന് നൽകിയിട്ടുള്ള വിവക്ഷ സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹികക്ഷേമം ഉണ്ടാകുക. അസുഖമോ ബലക്ഷയമം അവരുടെ കഴിവുകൾ പ്രകടമാക്കാനും, ജീവിതത്തിലെ ചെറിയ സമ്മർദ്ദങ്ങളെ താങ്ങാനും, തൊഴിൽ മേഖലയിനം ഉൽപാദനക്ഷമതയും സമൂഹത്തിൽ അവർ നൽകുന്ന സംഭാവനയും അടിസ്ഥാനമാക്കയാണ്.
അതിനാൽ മാനസിക തകരാറുകൾ മൂന്ന് തരത്തിൽ മനസ്സിലാക്കാം. ആദ്യത്തേത് സാധാരണ കാണുന്ന വിഷാദം (Depression), ഉത്കണ്ഠ (Anxiety),മറ്റേണ്ടത് പ്രവർത്തികൾക്ക് ചിന്തകളും, വികാരങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തയവസ്ഥ (Schizophrenia) എന്നിവയാണവ. അധ്വാന രഹിത ജീവിത ശൈലി പിന്തുടരുന്നവർക്ക് അധ്വാനിക്കുന്നവരേക്കാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. പലപ്പോഴും un - skilled തൊഴിലാളികൾ, അവരുടെ ജീവിത പരിസരങ്ങളിൽ നിന്ന് ലഭ്യമാക്കിയെടുക്കുന്ന സന്തോഷവും സമാധാനവും ഒരിക്കലും സമൂഹത്തിന് ഉന്നതിയിൽ നിൽക്കുന്ന White-collar ഏമാന്മാർക്ക് ലഭ്യമില്ല എന്നതാണ് യാഥാർത്ഥ്യം. ചെറിയ പ്രശ്നങ്ങളിൽ പോലും സമചിത്തത നഷ്ടപ്പെട്ട് പ്രതിസന്ധിയിലാവുന്നു എന്ന് പറയാം. ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ സാധിക്കുക എന്നുള്ളത് ഈ കാലങ്ങളിൽ ഒരോ വ്യക്തിയും നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരം എന്നത് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കാവുന്നതും, മാനസികോല്ലാസം നേടുന്നതിന് വഴികൾ കണ്ടെത്തുന്നതിനും, ആവശ്യമെങ്കിൽ വിദഗ്ധരുമായി സംവധിക്കാനും, നിലവിലെ ജീവിത സാഹചര്യങ്ങൾ മാറ്റം വരുത്തുന്നതിലൂടെയും സാധിക്കും.
ശാരീരിക അധ്വാനക്കുറവു വലിയ രീതിയിൽ മാനസികാരോഗ്യസ്ഥിതിയെ ബാധിക്കുന്നുണ്ട്. ഇത്തരം മാനസികാരോഗ്യത്തിന് മുഖ്യ പങ്ക് വഹിക്കുന്നത് നാലു ന്യൂറോ ട്രാൻസ്മിറ്റേഴ്സാണ് (തലച്ചോർ ഉൽപാദിപ്പിക്കുന്ന നാലു രാസവസ്തു) എൻഡോർഫിൻസ്, ഡോപാമിൻ, നോർഎപ്പിനെ ഫ്രിൻ, സെറോടോണിൻ.വിത്യസ്ഥ മനോഗതികളിൽ വികാരങ്ങളെ സംതുലിതാവസ്ഥയിൽ ആക്കുന്നതിന് ഈ ന്യൂറോ ട്രാൻസ്മിറ്റേഴ്സ് വലിയ സ്വാധീനം ചെലുത്തുന്നു. ഇവയുടെ ഉൽപാദനത്തിന് വ്യായാമം ഒരഭിവാച്യതയാണ്.
തീർച്ചയായും ആരോഗ്യരൂപീകരണത്തിൽ പ്രാഥമികമായി രൂപപ്പെടുത്തേണ്ടത് മാനസികാരോഗ്യം തന്നെയാണ്. അത് തന്നെയാണ് ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ചാലഞ്ചും. " സ്വന്തം കൈപ്പിടിയിലൊതുങ്ങുന്ന മനസ്സ് തന്നെയാണ് ഒരാളുടെ ഏറ്റവും വലിയ ശക്തി". ഈ പ്രതിസന്ധി കാലത്ത് മനുഷ്യർ നേരിടുന്ന വലിയ വെല്ലുവിളി കൊറോണയേക്കാൾ സ്വന്തം ചിന്തകളാവും. രോഗവ്യാപന ഉത്കണഠയും, വ്യവസായ തകർച്ചയും, പ്രവാസ ഏകാന്തതയുമെല്ലാം ഇതിൻ്റെ പല പതിപ്പുകളാണ്. കൃത്യമായ ബേധനത്തിലൂടെ സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. വീട്ടകങ്ങളിൽ കൊട്ടിയടക്കപ്പെടുന്ന നിരാശ ബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കൂട്ടമാകാതെ. മാനസിക പിരിമുറുക്കങ്ങൾ കുറച്ചു വരുന്നതിനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പ്രശ്നങ്ങളുടെ ശരി - തെറ്റുകൾ മനസ്സിലാക്കാനും, സുഹുത്തുക്കൾ, കുടുംബാഗങ്ങൾ എന്നിവരുമായ ആശയ വിനിമയം നടത്തിയും ഒരൽപം റിലാക്ഷാകാം. വ്യായാമം, ഭക്ഷണ നിയന്ത്രണം, സമ്മർദ്ദ ജോലികളിൽ ആവശ്യമായ ഇടവേള, സംതൃപ്തി തോന്നുന്ന പ്രവർത്തനങ്ങളിൽ പരമാവധി ഏർപ്പെടുന്നതും മാനസികോല്ലാസവും, പ്രവർത്തനക്ഷമതയും ലഭിക്കും.
പ്രവാചക ഉദ്ധരണികളിൽ (നസാഇ:1983 2) കാണാൻ സാധിക്കും: അഞ്ചവസ്ഥക്ക് മുമ്പ് അഞ്ച് അവസ്ഥയെ ഉപയോഗപ്പെടുത്തുക. വാർദ്ധക്യത്തിൻ്റെ മുമ്പുള്ള യൗവ്വനത്തെ, രോഗാവസ്ഥക്ക് മുമ്പുള്ള ആരോഗ്യത്തെ, ദാരിദ്രത്തിന് മുമ്പ് ഐശ്വര്യം. തിരക്കിന് മുമ്പുള്ള ഒഴിവ് സമയം മരണത്തിന് മുമ്പുള്ള ജീവിതം"
മാനസികാരോഗ്യം സൂക്ഷിക്കാൻ നമുക്കാവട്ടെ പ്രാർത്ഥിക്കാം
അഭിപ്രായങ്ങള്‍