റമളാൻ ചിന്ത 16
                               🌹🌹🌹




    ആഘോഷിക്കേണ്ട തിരശ്ശീലപ്പുറങ്ങൾ

"സ്നേഹിതാ, ആത്മാവിൽ നിന്ന് ആത്മാവിലേയ്ക്കനീ യാത്രയാവുക. അത്തരമൊരു യാത്ര ഭൂമിയെ ഒരു സ്വാർണഖനിയായി  പരിവർത്തനം ചെയ്യും." മസ്‌നി എന്ന റൂമിയുടെ വിഖ്യാത രചനയിൽ ഇങ്ങനെ എഴുതി വയ്ക്കപ്പെട്ടിരിക്കുന്നു.

വിജയ - പരാജയങ്ങളുടെ കളകളാരവങ്ങളാൽ തീർക്കുന്ന നീർച്ചാലുകളാണല്ലോ ഓരോ ജീവിതവും. ചിലത് മാലോകരിലൊന്നാകെ പ്രചോദനം ചൊരിയുമ്പോൾ മറ്റുചിലത് നിശബ്ദരായി കാലയവനികയിൽ വിലയം പ്രാപിക്കും. പ്രവർത്തിച്ചു വിജയിക്കുന്നവരെ ഏറ്റെടുത്താഘോഷിക്കാൻ പ്രത്യേകിച്ച് മിനക്കേടുകളില്ലാത്തതിനാൽ തന്നെ മാലോകർമടിയൊന്നും കാണിക്കാറില്ല. എന്നാൽ ഒരാൾ നേടിയ വിജയത്തിൻ പിന്നാമ്പുറക്കളിലെ മുൾപാതകളിലൊരിക്കലും എത്തി നോക്കാൻ മുതിരാത്തവർ. അനുമോദന വേദികളിൽ സ്തുതിപാടകരായി പരിഹാസ്യരാകാൻ ശ്രമിക്കുന്നതിനത്ര അൽപ്പത്തം?.🙊
യഥാർത്ഥ ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളെ പ്രാരാബ്ധങ്ങളിലുഴറി ഉപേക്ഷിക്കപ്പെട്ടിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന എത്ര മഹത് ജീവിതങ്ങൾക്ക് നിശ്ചയദാർഢ്യം കരുത്തായി. ഇത്തരം സമയങ്ങളിൽ അഭിമാനപൂർവ്വം എടുത്തുയർത്തുന്നത് അവരിലെ പ്രാരാബ്ധങ്ങളുടെ, പ്രതിസന്ധികളുടെ തിക്താനുഭവ തിരശ്ശീലക്കപ്പുറ ജീവിത കാഴ്ചകൾ തന്നെ.

മലയാളത്തിലെ ബെസ്റ്റ് സെല്ലർ നോവലുകളിലൊന്നായ പ്രശസ്ത തമിൾ - മലയാള എഴുത്തുകാരൻ ജയമോഹൻ്റെ 'നൂറു സിംഹാസനങ്ങൾ' വരച്ചു തീർക്കുന്ന ഹൃദയസ്പർശിയായ ചില ജീവിതങ്ങളുണ്ട്.
അതെ വാക്കുകളാൽ വ്യവസ്ഥകളോട് കലഹിക്കുന്ന, ഹൃദയം തുളക്കുമാറ് ചോദ്യങ്ങളെറിയുന്ന രചന...

ഐഎഎസ്‌ ഇന്റര്‍വ്യൂവിനു വന്ന നായാടിജാതിക്കാരനായ ധർമപാലനോട്‌ ഇന്റര്‍വ്യൂ ബോർഡിലെ ഒരംഗം ചോദിക്കുന്നു: 'നിങ്ങൾ  ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത്‌ നിങ്ങൾ വിധിപറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണെടുക്കുക?'
''ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ടുവശത്ത്‌ നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തുചെയ്‌തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. :-
ജീവിതത്തിലെ അരികു വൽക്കരിക്കപ്പെട്ടവരുടെ ജീവിത പരിസരത്തെ അടയാളപ്പെടുത്തുന്ന മനോഭാവം...
 കലക്ടർ പദവിയിലിരിക്കുമ്പോഴും ജീവിത പരിസരങ്ങളിലെ പിന്നാമ്പുറങ്ങൾ വേട്ടയാടപ്പെടുന്ന ഒരുദ്യോഗസ്ഥൻ്റെ ദയനീയത. ദാരിദ്രത്തിൽ നിന്ന് ജാതീയാവഹേളനങ്ങളിൽപ്പെട്ടുഴറി നേടിയ പദവികൾ, പടുത്തുയർത്തിയ സാംസ്കാരിക പരിസരങ്ങൾ. അതിലൊന്നും വെച്ച് കെട്ടാനാവാത്ത ജന്മം കൊണ്ട് പാപം ചെയ്ത ഒരമ്മയുടെ ചിത്രം.തൻ്റെ ശീലങ്ങളെ ഉപേക്ഷിക്കാനാവാത്ത അവരിലെ അപരിഷ്കൃത ജാതി ജീവിതത്തെ സങ്കീർണ്ണതകളിലൂടെ മകനിലേക്ക് എത്തിക്കുന്നൊരസാധ്യ രചനാവൈഭവം എന്നൊക്കെ ഒറ്റ നോട്ടത്തിൽ പറയാം. ഇത്തരമൊരു ഉത്കണ്ഠാ വായന അനുഭവപ്പെട്ടിട്ടുള്ളത് ഓം പ്രകാശ് വാത്മീകിയുടെ 'ഝൂഠൻ' (എച്ചിൽ) വായിച്ചപ്പോളാണെന്ന് പറയാം. തോട്ടിയുടെ മകനിലും, പുലയത്തറയിലുമൊക്കെ നൊമ്പരമേറും ചില ജീവിത പിന്നാമ്പുറങ്ങൾ ദർശിക്കാനാകുന്നതും, പൊതുബോധങ്ങളെ പൊളിച്ചെഴുതുന്നതും കാണാം.

മേൽ ചർച്ചകൾക്ക് ജീവനേകുന്നതാണല്ലോ, സിവിൽ സർവ്വീസ് പരീക്ഷാവിജയത്തിൻ്റെ പ്രയത്നഫലം ലഭ്യമായതിൻ പുഞ്ചിരിയോടെ വിവരിക്കുന്ന ശ്രീധന്യാ സുരേഷ് . പ്രയത്നവും, അർപ്പണവും, കഠിനാദ്ധ്വാനവുമെല്ലാം തീർത്ത വിജയം വലിയ പ്രചോദനമാണല്ലോ?. എന്നാൽ അവരുടെ നീറുന്ന ജീവിത യഥാർത്ഥ്യങ്ങളിലെ പിന്നാമ്പുറ കാഴചകൾ ദർശിക്കുമ്പോൾ, വാക്കുകൾക്കതീതമായ  പോരാട്ടത്തിൻ്റെ, പരിശ്രമത്തിൻ്റെ തീക്ഷണാനുഭവങ്ങൾ മറക്കാനാവില്ലല്ലോ.  കുടുംബത്തിൻ്റെ ദൈനംദിനാവശ്യങ്ങൾ പോലും നിവർത്തിക്കാനാവാതെ മകളുടെ മനസ്സിനുള്ളിലാളുന്ന സ്വപ്നത്തിന് ഇന്ധനമേകിയ അച്ചനമ്മ. മറച്ചുകെട്ടിയ, മൺകട്ടയലങ്കരിച്ച ആ കുടിലിനകത്തുനിന്നു എരിഞ്ഞ് തുടങ്ങിയ നിശ്ചയദാർഠ്യം തീർത്ത കാഠിന്യ പരിസരത്തെ പക്ഷേ ഫലവത്താകും വരെ കണാൻ ശ്രമിക്കാതിരിക്കുകയും, ഇപ്പോൾ ആഘോഷിക്കുകയും, കുല - ജാതി പാരമ്പര്യമടിസ്ഥാനമാക്കി ചർച്ച ചെയ്യുന്ന മലയാളിയുടെ ശുഷ്കിച്ച മനോരോഗത്തിന് ചികിത്സിക്കലത്യാവശ്യം.  വിജയം ആഘോഷിക്കുന്നതിനൊപ്പം, വിജയിക്കാനാഗ്രഹിച്ചു കഴിച്ചുകൂട്ടുന്ന പ്രയത്ന കഷ്ടതയുടെ ഒരു പിന്നാമ്പുറക്കാഴ്ചയിലേക്ക് കൂടി കണ്ണു തുറക്കേണ്ടതുണ്ട് നാം. അതിലൂടെ വിജയത്തേരിലേറുന്ന വ്യക്തിയെ സമൂഹത്തിൻ്റെ ഭാഗമായംഗീകരിക്കപ്പെടാനാവണം. പ്രയത്ന നേട്ടത്തിനപ്പുറം, ജീവിത പരാധീനതകൾ, ജന്മ കുല പരിമിധികൾ ചൂഴ്ന്നെടുക്കാനെന്തിരിക്കുന്നു.!!!

ഉത്തർപ്രദേശിലെ വൻവാരി ടോലയിലെ സഹോദരിമാരായ ജ്യോതിയും,നേഹയും നമുക്ക് സുപരിചിതരായത് എങ്ങനെയാ?. അവരുടെ നിശ്ചയദാർഢ്യത്തിൻ്റെ, തൊഴിൽ തിരഞ്ഞെടുപ്പിൻ്റെ പിന്നാമ്പുറ യഥാർത്ഥ്യം തന്നെ. സ്കൂൾ ജീവിതം ആഘോഷിക്കേണ്ട കൗമാരക്കാരികൾ പാരമ്പര്യ കുലത്തൊഴിലിൽ അച്ചന് കൂട്ടാകാൻ മടികാണിച്ചില്ല. പുരുഷ കേന്ദ്രീകൃതമായ (പ്രത്യേകിച്ച് ഗ്രാമങ്ങളിലെല്ലാം) ജോലിയിലേക്ക് സധൈര്യം ഇറങ്ങിപ്പുറപ്പെട്ട്, പ്രാവീണ്യം തെളിയിച്ച ആ പെൺകുട്ടികൾക്ക് പ്രചോദനമേകി എത്തിയത് സാക്ഷാൽ ക്രിക്കറ്റ് മശീഹ സച്ചിൻ ടെണ്ടുൽക്കർ. അതോടെ ലോകത്തോളം വളരാനും, പെതു ശ്രദ്ധയിലേക്ക് ആ ഒറ്റമുറിക്കടയും അതിലെ സഹോദരിമാരും. വിജയ സോപാനത്തിൽ ആഘോഷിച്ചപ്പോഴല്ലല്ലോ ഇതൊരാഘോഷമാക്കിയെടുക്കാൻ ആളെത്തിയത്. ഒതുങ്ങിയിരുന്ന ജീവിത പുറംപോക്കിൽ നിന്ന് കൂടെ നിന്നൊരു അനുമോദനത്തിലൂടെ വിജയത്തിലേക്ക്... അതിലൂടെ മാനവ ശ്രദ്ധയിലേക്കവരെ എടുത്തുയർത്തുന്ന ലളിതമാം മെൻ്ററിംഗ് പ്രക്രിയ എത്ര മനോഹരം!...

ഇങ്ങനെ എത്രയൊ ആഘോഷങ്ങളിൽ, ഉദാഹരണങ്ങളിൽ ആനന്ദ നിർത്തം വെച്ചവരാണ് നന്മൾ. എന്നാൽ ആദ്യത്തെ തരക്കാരിലൊതുങ്ങാതെ, പ്രതിസന്ധികളുടെ പ്രയത്ന ഘട്ടത്തിലെ പിന്നാമ്പുറ കാഴ്ചകളിലേക്ക് കാരുണ്യമെറിയാനും അതിലൂടെ ഒന്നുമില്ലായ്മയിൽ തീർക്കുന്ന ആത്മാർത്ഥതക്കും, സമർപ്പണത്തിനും മൂല്യം വരുത്താൻ സച്ചിൻ തീർത്ത മഹത്വമാം മാതൃക ഹൃദയത്തിലേറ്റി പ്രവർത്തിക്കാനാവണം. അതിലൂടെ അഭിമാനത്തിനാധാരമായ സംതൃപ്തിയാൽ കാഴ്ചയുടെ പിന്നാമ്പുറങ്ങളിൽ ഒരു റിയൽ ഹിറോയിസം കളിക്കാൻ ശ്രമിക്കാം. അങ്ങിനെ അദ്ധ്വാന ഫലം കഴിച്ചാനന്ദിക്കാൻ സാധിക്കട്ടെ...
ശുഭം
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi