*റമളാൻ ചിന്ത 19*
                                   🌹🌹🌹


              *കഠിന ശ്രമം ലളിത വിജയം*

നമുക്കെല്ലാവർക്കും ഒരു ഫൈറ്റ് പിരിയഡ് ഉണ്ട്. പോരാടേണ്ടി വരുന്ന സമയം. ഒന്നുകിൽ നമുക്ക് പോരാടാം. അല്ലെങ്കിൽ തിരിഞ്ഞോടാം. തിരിഞ്ഞോടിയാൽ നമ്മൾ തോറ്റു പോവുകയേ ഉള്ളൂ. ഫൈറ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുന്നവരെ ലോകം സഹായിക്കും. ഫൈറ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുന്നവർ മാത്രമാണ് ജീവിതത്തിൽ വിജയിക്കുന്നത്. ' *ഹന്ന ആലീസ് സൈമൺ* എന്ന പതിനഞ്ചു വയസ്സുള്ള കൊച്ചിക്കാരി. കാഴ്ച കുറവിൻ്റെ പരിമിധികളെ നിതാന്ത പരിശ്രമത്താൽ മറികടക്കാനായ കുഞ്ഞു ഗായികയുടെ, മോട്ടിവേഷൻ ട്രൈനറുടെ വാക്കുകൾ.

ജീവിതത്തെപ്പറ്റിയുള്ള ചില ചൊല്ലുകൾ നിങ്ങൾ കേട്ടിരിക്കാം. ജീവിതം ടഫ് റേസ് ആണ്. മാരത്തോൺ പോലെയാണെന്നൊക്കെ. പക്ഷേ, ഞാനറിഞ്ഞിടത്തോളം അതല്ല ജീവിതം. നഴ്സറി സ്കൂളിലെ ചില മത്സരങ്ങളില്ലേ? അതുപോലാണ് ജീവിതം. വായിൽ ഒരു സ്പൂണിൽ മാർബിൾ കഷണം വച്ചിട്ട് അതു വീഴാതെ ഓടുന്ന ഓട്ടമത്സരം. അതു താഴെ വീണാൽ പിന്നെ ഒന്നാമത് ഓടിയെത്തുന്നതിൽ അർഥമില്ല. അതുപോലെ ജീവിതത്തിലും. ആരോഗ്യം, ബന്ധങ്ങൾ, അതാണ് സ്പൂണിലെ മാർബിൾ. ജീവിതത്തിൽ ഹാർമണി ഉണ്ടെങ്കിലേ നമ്മൾ ജീവിക്കാനായി പോരാടുന്നതിൽ അർഥമുള്ളൂ. അല്ലെങ്കിൽ നമ്മൾ വിജയം നേടിയാലും, മനസിലെ സ്പാർക്ക്— ആവേശത്തിന്റെ വികാരം—മായാൻ തുടങ്ങും.... ബാങ്ക് ഉദ്യോഗത്തെ ത്യജിച്ച് എഴുത്തിലേക്ക് സമർപ്പിച്ച്, സമകാലീന സാഹിത്യ വായനയിൽ ആദ്യസ്ഥാനക്കാരൻ, ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് റൈറ്റർ *ചേതൻ ഭഗത്.* തൻ്റെ അദ്യ നോവലിൻ്റെ (ഫൈവ് പോയൻ്റ് സംവൺ) പ്രകാശന ചടങ്ങിന് കോഫി ഹൗസിൽ നിന്ന് ആളെ വിളിക്കേണ്ടി വന്നവൻ.

നടത്തി കാണിക്കുമ്പോൾ ആണ് നമ്മൾ ജേതാക്കളാകുന്നത്. ലോകത്തിനു നമ്മൾ തൊറ്റ് പോയി, ജീവിതം നശിച്ചു പോയി എന്നൊക്കെ പറയാൻ ആണ് ഇഷ്ടം. അത് അവരുടെ രീതി ആണ്. അതൊന്നും ചിന്തിക്കരുത് മുന്നോട്ട് പോകണം. നിങ്ങളുടെ ഒരേ ഒരു വൈകല്യം നിങ്ങളുടെ മോശം ആറ്റിട്യൂട് മാത്രമാണ് ”
തമിൾ നാട്ടിലെ കുംഭകോണം സ്വദേശിനി *മാളവിക അയ്യർ.* U N വുമൺ റ്റു എ ഡോക്ടർ എന്ന സംഘടനയിലെ ഇന്ത്യൻ പ്രതിനിധി, ഒപ്പം ഒരു മോട്ടിവേഷണൽ സ്‌പീക്കറും കൂടെയാണ്. തന്റെ അംഗവൈകല്യത്തിന് മീതെ ആഗ്രഹങ്ങളുടെ, സ്വപ്ങ്ങളുടെ ചിറകുകൾ വീശി പറന്ന പെൺകുട്ടി.

ഇതെല്ലാം ചില ഉദാഹരണങ്ങളാണ് തോറ്റ ജീവിതത്തെ പ്രയത്നം കൊണ്ട് തിരിച്ചെടുത്തവരുടെ കഥ. *''വിജയിച്ചവരുടെ കഥകൾ മാത്രം വായിച്ചാൽ പോരാ, അതിൽ നിന്നും നിങ്ങൾക്ക് ഒരുപക്ഷേ എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചേക്കാം... നിങ്ങൾ പരാജയപ്പെട്ടവരുടെ കഥകൾ വായിക്കൂ... നിങ്ങൾക്ക് ജീവിതത്തിൽ വിജയം വരിക്കാനുള്ള ആശയങ്ങൾ അതിൽ നിന്നും ലഭിക്കും"*, ഡോ. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ വചനം സ്വാർത്ഥകമാക്കിയ പുനർ വായിക്കപ്പെടേണ്ട ചില പരാജയ ജീവിതങ്ങൾ.

*ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റൊമ്പത് ശതമാനം പ്രയത്നവുമാണ്* ഒരു പ്രതിഭയുടെ മുഖമുദ്ര എന്ന് പറയാറുണ്ട്. തീർച്ചയായും തോൽവികളിൽ പ്രചോദനമുൾകൊണ്ട് പ്രയത്നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നത് തന്നെയാണ് പുനർജനി. ആദ്യ പരിശ്രമത്തിലുണ്ടാകുന്ന ചെറിയ തിരിച്ചടികളിൽ ശ്രമം പാടെ ഉപേക്ഷിച്ച് ദൗർഭാഗ്യത്തെ പഴിച്ച് പരാജയത്തിൻ്റെ ചവറ്റുകൊട്ടയിലസ്തമിച്ച എത്രയോ പേർ. കഴിഞ്ഞു പോയ പരാജയങ്ങളിൽ നീറി വരാനിരിക്കുന്ന ഭാഗ്യകടാംക്ഷത്തെ  ലക്ഷ്യമാക്കി ജീവിക്കുന്ന ഭീരുക്കളോട് ഉമർ ഖയ്യാമിൻ്റെ വരികളെ കടമെത്ത്, *"ഇന്നലെ മൺമറഞ്ഞു പോയി, നാളെ ജനിക്കാൻ പോകുന്നെയുള്ളൂ. ഇന്നത്തെ ദിവസം ആനന്ദം നിറഞ്ഞിരിക്കുമ്പോൾ എന്തിനാണ് വിലപിക്കുന്നത് "* ദയനീയമെന്ന് പരിതപിക്കാനെ മാർഗ്ഗമൊള്ളൂ...

വിജയം ആർക്കും സാധാരണമായി ലഭിക്കുന്നതല്ല, പകരം തുടർച്ചയായുള്ള പരിശ്രമത്തിലൂടെയും ഇടക്കിടക്കുള്ള പരാജയത്തിലൂടെയും കണ്ണീരിലൂടെയും മാത്രമാണ് ലഭിക്കുന്നത്.  ജർമൻ ഭാഷാപണ്ഡിതനും കവിയുമായ *ഡോ. ഹെറാൾട്ട് ബ്രൂസിൻ്റെ* ജീവിത മന്ത്രങ്ങൾ ഓർക്കാൻ ആവശ്യപ്പെടുന്നു. മുന്നൂറിലധികം ലോകഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം തൻ്റെ വിജയത്തിൻ്റെ രഹസ്യം മൂന്ന് കാര്യങ്ങളാണെന്ന് പറയുന്നു.
*1) ഒന്നിനോടുള്ള ഉൽകൃഷ്ടമായ ആഗ്രഹം*
*2) വിട്ടുവീഴ്ചയില്ലാത്ത സമർപ്പണം*
*3) അവസരങ്ങളെ കണ്ടെത്തി ഉപയോഗിക്കൽ.*

 തീർച്ചയായും വിജയ മന്ത്രത്തിൻ്റെ ഇക്വേഷൻ ലളിതമാണ്; 
*ആഗ്രഹം + നിശ്ചയദാർഢ്യം = വിജയം.*
ജീവിത വിജയം നമ്മിൽ നിന്നുണ്ടാകേണ്ട വാഞ്ഛയാണ്. അല്ലാതെ ചുറ്റുപാടുകളിൽ കണ്ടെത്താവുന്ന നിസ്സാരതയല്ല.
സാമുവൽസ്മൈലിൻ്റെ വാക്കുകളിൽ പറഞ്ഞാൽ *"ജനങ്ങൾ നമ്മുടെ പരാജയങ്ങളെ നോക്കുന്നു, ദൈവം നമ്മുടെ ശ്രമങ്ങളേയും.* *പാറ പൊലെ ഉറച്ച നിലപാടിന് മുന്നിലെ മാറ്റം നടക്കുകയൊള്ളൂ* എന്നാണല്ലോ. എങ്കിൽ യുക്തമായ സ്മാർട്ട് വർക്കിലൂടെ ഹാർഡായ വിജയ കർമ്മം പൂർത്തീകരിക്കാം. അസ്പഷ്ടമായ  വിദൂരതയിൽ കണ്ണാടിച്ചല്ല, ഇന്നിലെ ദൃഢമാക്കപ്പെട്ട വസ്തുതളെ ഉൾകൊണ്ട്. അങ്ങനെയാകുമ്പോൾ എടുക്കപ്പെട്ട പ്രയത്നത്തിന് ഫലപ്രാപ്തി ഉറപ്പാക്കാം. കാരണം ഇന്നിനെ പരിപാലിക്കു അത് നാളെയെ പരിപാലിക്കുമെന്ന് പറയുന്നത്.

പ്രയത്നം കൈവെടിയാതെ ലക്ഷ്യപ്രയാണം സ്വായത്തമാക്കാൻ ആശംസകൾ
ശുഭം
Dr. JayafaraIi Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR