റമളാൻ ചിന്ത - 29
*റമളാൻ ചിന്ത - 29* Dr. ജയഫർ അലി ആലിച്ചെത്ത് *സന്തോഷം* കിഴക്കൻ സംസ്കാരങ്ങളിൽ peace, contentment, wellbeing, mindfulness, meaningful, purposeful life (eudaimonic) ആണ് സന്തോഷം. പാശ്ചാത്യ സംസ്കാരങ്ങളിൽ pleasure, comfort, enjoyment (hedonic). മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ലോകം മൊത്തം അന്ധമായി പടിഞ്ഞാറിനെ പിന്തുടരുകയാണ്. 75 വർഷം നീണ്ട, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരെക്കുറിച്ചുള്ള The Grant Study പഠനം പറയുന്നത് *മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സൗകര്യങ്ങളോ അല്ല, മറിച്ച് കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്.* ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഒരിക്കല്‍ പറഞ്ഞു: *'പ്രശ്‌നങ്ങളൊന്നും തന്നെ പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.*' അതെ നാം തന്നെയാണ് നമ്മിലെ സന്തോഷവും, സന്താപവും സൃഷ്ടിച്ചെടുക്കുന്നത്. ജീവിതത്തിന് ഏത് നിറം സ്വീകരിക്കണമെന്ന് നമ്മുടെ ചോയ്സാസാണ്. വിഷാദത്തിൻ്റെ ഇരുണ്ട വഴിയും, സന്തോഷത്തിൻ്റെ വർണ്ണനങ്ങളും നമുക്കുള്ളിലാണ് ഉടലെടുക്കുന്നത്. ഒരു സൂഫി പുരോഹിതന്‍റെ കഥ കേട്ടിട്ടുണ...